മോക്ക ചുഴലിക്കാറ്റ്, കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റിൻറെ പ്രഭാവത്തിൽ കേരളത്തിലും മഴ കനത്തേക്കും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read More

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദ്ദം. അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറും. നാളെയോടെ അത് ‘മൊക്ക’ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും സമീപമാണ് ഇപ്പോൾ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. ഇത് തുടക്കത്തിലെ ദിശമാറി ബംഗ്ലാദേശ്- മ്യാൻമാർ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത. എന്നാൽ ഇതിന്റെ സ്വാധീനത്താൽ 12 വരെ കേരളത്തിൽ പലയിടത്തും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ്…

Read More

യുവതിയെ കുത്തികൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുത്തേറ്റ യുവതിയും ആക്രമിച്ച യുവാവും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇത് ശരിവെക്കുന്ന നിലയിലായിരുന്നു കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴിയും. ഗൂഡല്ലൂര്‍ സ്വദേശിയെയാണ് ഇന്നലെ രാത്രിയില്‍ ആണ്‍സുഹൃത്ത് വയനാട് മൂലങ്കാവ്‌ സ്വദേശി സനില്‍(25) നെഞ്ചില്‍ കത്തി കുത്തിയിറക്കിയത്. ഇതിന് പിന്നാലെ ഇയാള്‍ സ്വയം കഴുത്തറുക്കുകയും ചെയ്തിരുന്നു. ഇയാളുടെ നില ഗുരുതരമാണ്. അതേസമയം, യുവതി അപകടാവസ്ഥ തരണം ചെയ്തു. ഇരുവരും തമ്മില്‍ രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു. യുവതിയുടെ ഭര്‍ത്താവ് മരിച്ചതാണ്. സനിലും…

Read More

ട്രാൻസ്മാനായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂർ: ട്രാൻസ്മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ്മാൻ എന്ന രീതിയിൽ സുപരിചിതനാണ് പ്രവീൺ. കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ കൂടിയാണ് പ്രവീൺ. പ്രവീൺ നാഥും റിഷാന ഐഷുവും പ്രണയ ദിനത്തിൽ വിവാഹിതരായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന്റെ തുടർച്ചയായിരുന്നു ഇരുവരുടെയും വിവാഹം. ദിവസങ്ങൾക്ക് മുൻപ് ഇരുവരും പിരിയുന്നതായി വാർത്തകൾ വന്നിരുന്നു. പ്രവീൺ തന്നെ ഈ വാർത്തകൾ നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.…

Read More

മിൽമയേക്കാൾ വില കുറച്ച് നന്ദിനി

തിരുവനന്തപുരം:സഹകരണ നിയമങ്ങള്‍ മറികടന്നും മറ്റൊരു സ്ഥാപനത്തിന്റെ അധികാരപരിധിയില്‍ കടന്നുകയറിയും കര്‍ണ്ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ നടത്തുന്ന പാല്‍ക്കച്ചവടം മില്‍മയ്‌ക്കും ക്ഷീര കര്‍ഷകര്‍ക്കും തിരിച്ചടിയാകുന്നതായി റിപ്പോർട്ട്‌. പാലും പാലുത്പന്നങ്ങളും വില്പന നടത്താന്‍ അതിര്‍ത്തി കടന്ന് എത്തി ഔട്ട്ലെറ്റുകള്‍ തുറന്നതിന് പിന്നാലെ കേരളത്തില്‍ 100 ഫ്രാഞ്ചൈസികളെ ക്ഷണിച്ചുകൊണ്ട് നന്ദിനി പരസ്യവും നല്‍കി. മില്‍മയുടെ പാലിനേക്കാള്‍ 12 രൂപയുടെ വരെ കുറവുണ്ട് ‘നന്ദിനി” പാലിന്. കര്‍ണ്ണാടക സര്‍ക്കാര്‍ നന്ദിനിക്ക് പ്രതിവര്‍ഷം 1200 കോടി രൂപയുടെ ഇന്‍സെന്റീവ് നല്‍കുന്നതിനാലാണ് പാല്‍ വിലകുറച്ച്‌ വില്‍ക്കാന്‍ കഴിയുന്നത്. ഔട്ട്ലെറ്റുകള്‍ വ്യാപകമാകുന്നതോടെ നന്ദിനി പാല്‍…

Read More

സ്ത്രീകളെ ലോഡ്ജുകളിൽ താമസിപ്പിച്ച് പെൺവാണിഭം,5 പേർ പിടിയിൽ 

കോഴിക്കോട്:ബെംഗളൂരുവിൽ നിന്ന് 10 സ്ത്രീകളെ നഗരത്തിൽ എത്തിച്ചു വിവിധ ലോഡ്ജുകളിൽ താമസിപ്പിച്ചു പെൺവാണിഭം നടത്തിയ സംഘത്തിലെ 2 പേരും ഇടപാടുകാരായി എത്തിയ 3 പേർ പോലീസ് പിടിയിൽ. മലപ്പുറം വള്ളിക്കുന്ന് മങ്ങാട്ടുഞാലിൽ സനീഷ്, പാലക്കാട് ആലത്തൂർ പത്തനാപുരം ഷമീർ എന്നിവരും മറ്റ് 3 പേരെയും കസബ പോലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷ്, സബ് ഇൻസ്പെക്ടർ കെ.റസാഖ് എന്നിവരുടെ നേതൃത്വത്തിൽ സംഘം അറസ്റ്റ് ചെയ്തു. ഇടപാടുകാരായി എത്തി 3 പേർക്കു കോടതി ജാമ്യം നൽകി. ബെംഗളൂരുവിൽ നിന്ന് എത്തിച്ച സ്ത്രീകളെ കോടതി നിർദ്ദേശപ്രകാരം ബന്ധുക്കളോടൊപ്പം വിട്ടയച്ചു. വെബ്സൈറ്റിൽ…

Read More

മാമുക്കോയയ്ക്ക് വിട, കബറടക്കം നാളെ രാവിലെ 10 മണിക്ക്

കോഴിക്കോട്:നടൻ മാമുക്കോയയ്ക്ക് വിട നൽകാൻ തയ്യാറെടുത്ത് സാംസ്കാരിക കേരളം. കബറടക്കം നാളെ രാവിലെ 10ന് നടത്തും. ദേഹാസ്വാസ്ഥ്യത്തെ തുർന്ന് ചികിത്സയിലായിരുന്ന മാമുക്കോയ ഇന്ന് ഉച്ചയ്ക്ക് 1.05നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. 1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയയുടെ ജനനം. വിദ്യാർത്ഥി ആയിരിക്കെ നാടകത്തിലൂടെ കലാരംഗത്ത് സജീവമായി. നാടകത്തിലൂടെയാണ് മാമുക്കോയ സിനിമയിലേക്ക് എത്തുന്നത്. 1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് സിബി മലയിൽ സംവിധാനം ചെയാത്ത ദൂരെ ഒരു കൂട്ടം…

Read More

മദ്യപിച്ച് ആശുപത്രിയിൽ എത്തി, റിയാലിറ്റി ഷോ താരം അറസ്റ്റിൽ

കൊച്ചി:ആശുപത്രിയിൽ മദ്യപിച്ച് എത്തി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്ത റിയാലിറ്റി ഷോ താരം അറസ്റ്റിൽ. കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ മദ്യപിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തി അതിക്രമം നടത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിയ സ്ത്രീകളടക്കമുള്ളവരെ ഇയാൾ അസഭ്യം പറഞ്ഞു. അനാവശ്യമായി ചീത്തവിളിച്ചെന്നും ആശുപത്രിയിലുണ്ടായിരുന്നവർ പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാൾ പോലീസുകാരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. ആശുപത്രിയിലെ രോഗികൾക്കായി സജ്ജീകരിച്ച കസേരയിൽ കയറിക്കിടന്നത് ജീവനക്കാർ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന്റെ തുടക്കം.

Read More

നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം: നടന്‍ മാമുക്കോയ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. രാത്രി എട്ട് മണിയോടെ കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സംഘാടകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More

വന്ദേഭാരത് ബുക്കിംഗ് ആരംഭിച്ചു, ടിക്കറ്റ് നിരക്കുകൾ അറിയാം

തിരുവനന്തപുരം: പ്രധാനമന്ത്രി മറ്റന്നാൾ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്‌സപ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.ഇന്ന് രാവിലെ 8 മണി മുതൽ ആണ് ബുക്കിംഗ് തുടങ്ങിയത് .തിരുവനന്തപുരം കാസർകോട് ചെയർകാറിന് 1590 രൂപ, എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ.. ചെയർകാർ എക്സിക്യൂട്ടീവ് കോച്ച് കൊല്ലം 435 -820 കോട്ടയം 555 -1075 എറണാകുളം 765 -1420 തൃശൂർ 880- 1650 ഷൊർണൂർ 950 -1775 കോഴിക്കോട് 1090- 2060 കണ്ണൂർ 1260 -2415 കാസർകോട് 1590- 2880…

Read More
Click Here to Follow Us