ബെംഗളൂരു: ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ബെംഗളൂരു പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഖുര്‍ആന്‍ സര്‍ക്കിള്‍ ഗ്രൂപ്പിലൂടെ മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത കേസിലാണ് മൂന്ന് പേര്‍ക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. ബെംഗളൂരു സ്വദേശികളായ മുഹമ്മദ് തൗഖിര്‍ മഹ്മൂദ്, സൊഹൈബ് മന്ന, മുഹമ്മദ് ഷിഹാബ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തതായി എന്‍ഐഎ അറിയിച്ചു. 2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റിക്രൂട്ട് ചെയ്യുന്നവരെ സിറിയയിലേക്ക് കടത്താനും പ്രതികള്‍ ശ്രമിച്ചു.…
Read MoreTag: isis
ഐഎസ് ബന്ധം; മംഗളൂരുവിൽ യുവതി അറസ്റ്റിൽ
ബെംഗളൂരു : ഉള്ളാൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള അഞ്ച് സ്ഥലങ്ങളിൽ എൻഐഎയും സംസ്ഥാന പോലീസും നടത്തിയ തിരച്ചിൽ ഏകദേശം അഞ്ച് മാസത്തിന് ശേഷം ഉള്ളാലിൽ നിന്നുള്ള ഒരു സ്ത്രീയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. അന്തരിച്ച എം.എൽ.എ ബി.എം ഇടിനബ്ബയുടെ ബന്ധുവും അന്തരിച്ച എം.എൽ.എയുമായ അനസ് അബ്ദുൾ റഹിമാന്റെ ഭാര്യ മറിയം എന്ന ദീപ്തി മർളയെ ആണ് തിങ്കളാഴ് ഉള്ളാളിൽ നിന്ന് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ദീപ്തിക്ക് ഐഎസ് കേഡറുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കഴിഞ്ഞ തവണ അറസ്റ്റ് ചെയ്യാതിരുന്നതിന് കാരണം ദീപ്തി മുലയൂട്ടുന്ന…
Read Moreഐഎസ് ബന്ധം ; ബെംഗളൂരു സ്വദേശി അറസ്റ്റിൽ
ബെംഗളൂരു : ഐസിസ് പ്രവർത്തകനെന്ന് സംശയിക്കുന്ന 32 കാരനായ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സ്പെഷ്യലിസ്റ്റിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബുധനാഴ്ച അറസ്റ്റ് ചെയ്തു. സംഘടനയെ ഫണ്ട് സ്വരൂപിക്കാനും മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കാനും സഹായിക്കുന്നുവെന്നാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ വിദഗ്ധനായ തിലക് നഗർ സ്വദേശി സുഹാബ് ഹമീദ് ഷക്കീൽ മന്നയാണ് അറസ്റ്റിലായത്. മുഹമ്മദ് തൗഖിർ മഹമൂദ്, ബെംഗളൂരുവിലെ അരി വ്യാപാരി ഇർഫാൻ നസീർ, ഷിഹാബ്, സുഹാബ് ഹമീദ് എന്നിവർക്കെതിരെ 2020 സെപ്റ്റംബറിൽ എൻഐഎ കേസെടുത്തിരുന്നു. മറ്റ് കൂട്ടുപ്രതികളുമായി ചേർന്ന് ഖുറാൻ സർക്കിൾ…
Read Moreഐ.എസ്.ഐ.എസ് റിക്രൂട്ട്മെന്റ്; നാല് പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു.
ബെംഗളൂരു: കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കേസില്‍ എന്‍.ഐ.എ നാലു പേരെ അറസ്റ്റ് ചെയ്തു. കശ്മീരിലും ബെംഗളൂരുവിലും മംഗളൂരുവിലുമായി നടത്തിയ റെയ്ഡിലാണ് നാല് പേർ അറസ്റ്റിലായത്. ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോര സ്വദേശി മുസമ്മില്‍ ഹസന് ഭട്ട്, മംഗളൂരു സ്വദേശി അമര്‍ അബ്ദുള്‍ റഹ്മാന്, ബംഗളൂരു സ്വദേശി ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്നിവരാണ് എൻ.ഐ.എയുടെ പിടിയിലായത്. കേരളത്തില്‍ നിന്നുള്ള മുഹമ്മദ് അമീന് എന്നയാളുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. എൻക്രിപ്റ്റ് ചെയ്ത ചാറ്റ് പ്ലാറ്റ്ഫോമുകളിൽ വിവിധ ഗ്രൂപ്പുകളിലൂടെയും ചാനലുകളിലൂടെയും…
Read Moreപാരിസിനെ വിറപ്പിച്ചു വീണ്ടും ഭീകര ആക്രമണം ,വൈദികന്റെ കഴുത്ത് അറത്തു
പാരീസ്: നീസ് ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുന്‍പ് ഫ്രാന്‍സിനെ ഞെട്ടിച്ച് വീണ്ടും ആക്രമണം. ഉത്തര ഫ്രാന്‍സിലെ ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ രണ്ട് ഐഎസ് ഭീകരര്‍ വൈദികനുള്‍പ്പെടെ ആറുപേരെ ബന്ദികളാക്കി. തുടര്‍ന്ന് വൈദികനെ ബ്ലേഡു കൊണ്ട് കഴുത്തറുത്ത് കൊന്നു. പോലീസ് ഇവരെ കൊന്ന് ബന്ദികളെ മോചിപ്പിച്ചു. ബന്ദികളില്‍ ഒരാളുടെ നില ഗുരുതരമാണ്. നോര്‍മണ്ടിയിലെ റൗനില്‍ സെന്റ് എറ്റിയാന്‍ ഡു റോവ്റി പള്ളിയിലാണ് സംഭവം. പള്ളിയിലേക്ക് ആയുധങ്ങളുമായി എത്തിയ ഭീകരര്‍ വൈദികന്, രണ്ടു കന്യാസ്ത്രീകള്‍, വിശ്വാസികള്‍ തുടങ്ങിയവരെ ബന്ദികളാക്കി. പിന്നീട് വൈദികനെ കൊലപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സെ…
Read Moreഇസ്ലാമിക് സ്റ്റേറ്റ് ബന്ധം: ഒരാൾകൂടെ അറസ്റ്റിലായി
മുംബൈ : കേരളത്തില്‍ നിന്നും മലയാളികള്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നുവെന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മുംബൈയിലെ താനെയില്‍ നിന്നും റിസ്വാന് ഖാന് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കേരള പോലീസും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എടിഎസ്) ചേര്‍ന്നാണ് ഇയാളെ പുര്‍ച്ചെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കേരളത്തില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും കാണാതായ 21 പേര്‍ക്കുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. ഇവര്‍ ഐഎസില്‍ ചേരാനാണ് കേരളത്തില്‍ നിന്നും നാടുവിട്ടതെന്ന് വ്യക്തമായ…
Read Moreനിർബന്ധിത മതംമാറ്റത്തിനും ഐസിസിൽ ചേരുന്നതിനും പ്രേരിപ്പിച്ച മതപണ്ഡിതനെ കേരള പോലീസ് അകത്താക്കി
മുംബൈ : നിർബന്ധിത മതംമാറ്റത്തിനും ഐസിസിൽ ചേരുന്നതിനും പ്രേരിപ്പിച്ച മതപണ്ഡിതനെ കേരള പോലീസ് മുംബയിൽ അറസ്റ് ചെയ്തു.സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച് ഫൗണ്ടേഷനിൽ അധ്യാപകനായ അർഷി ഖുറേഷി ആണ് അറസ്റ്റിൽ ആയത്.എസിപി കെ വി വിജയന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം എൻ ഐ എ യുടെ സഹായത്തോടെ മുംബയിൽ എത്തിയാണ് ഇയാളെ അറസ്ററ് ചെയ്തത് .ഐ എസ് റിക്രൂട്ടിട്മെന്റുമായി ബന്ധപ്പെട്ട് കൊച്ചിയിൽ രെജിസ്റ്റർ ചെയ്ത കേസിൽ തമ്മനം സ്വദേശി മറിയം എന്ന മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു സഹോദരൻ എബിൻ നൽകിയ പരാതിയിലാണ് അറസ്ററ് .പാലാരിവട്ടം പോലീസ് യുഎ പി…
Read Moreകൊല്ലപ്പെട്ടതിൽ അധികവും മുസ്ലിങ്ങൾ
പാരിസ് : നീസ്ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ഏറെയും മുസ്ലിങ്ങൾ ആണെന്ന് റിപോർട്ടുകൾ . കൊല്ലപ്പെട്ട 80 ൽ 30 പേര് ഇസ്ലാം മത വിശ്വാസികൾ ആണെന്ന് ഫ്രാൻസ് പത്രം റിപ്പോർട് ചെയ്തു . ട്രക്ക് ഓടിച്ചിരുന്ന മുഹമ്മദ് ലഹുജി ബൊല്ലെൻ ഉൾപ്പടെ 20 പേര് ടുണീഷ്യൻ പൗരന്മാരാണ് കൊല്ലപ്പെട്ടത് . കൊല്ലപ്പെട്ട മുസ്ലിങ്ങളിൽ ചിലരെ അറിയാമെന്നും സ്ഥിരമായി പള്ളിയിൽ വന്നിരുന്നവർ ആയിരുന്നു എന്നും നഗരത്തിലെ ഇമാമും യൂണിയൻ ഓഫ് മുസ്ലിംസ് ഓഫ് ദി ആൽപ്സ് പ്രസിഡന്റും ആയ ഓറ്മനെ ഐസോയ് അറിയിച്ചു . തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ…
Read More