ഐഎസ് ബന്ധം ; ബെംഗളൂരു സ്വദേശി അറസ്റ്റിൽ

ബെംഗളൂരു : ഐസിസ് പ്രവർത്തകനെന്ന് സംശയിക്കുന്ന 32 കാരനായ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സ്പെഷ്യലിസ്റ്റിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബുധനാഴ്ച അറസ്റ്റ് ചെയ്തു. സംഘടനയെ ഫണ്ട് സ്വരൂപിക്കാനും മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കാനും സഹായിക്കുന്നുവെന്നാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കംപ്യൂട്ടർ ആപ്ലിക്കേഷനിൽ വിദഗ്ധനായ തിലക് നഗർ സ്വദേശി സുഹാബ് ഹമീദ് ഷക്കീൽ മന്നയാണ് അറസ്റ്റിലായത്. മുഹമ്മദ് തൗഖിർ മഹമൂദ്, ബെംഗളൂരുവിലെ അരി വ്യാപാരി ഇർഫാൻ നസീർ, ഷിഹാബ്, സുഹാബ് ഹമീദ് എന്നിവർക്കെതിരെ 2020 സെപ്റ്റംബറിൽ എൻഐഎ കേസെടുത്തിരുന്നു.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മറ്റ് കൂട്ടുപ്രതികളുമായി ചേർന്ന് ഖുറാൻ സർക്കിൾ ഗ്രൂപ്പിലൂടെ കബളിപ്പിക്കപ്പെട്ട മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്ത് ഐഎസിൽ ചേരുന്നതിനായി തുർക്കി വഴി സിറിയയിലേക്ക് അനധികൃതമായി അയച്ച പ്രധാന ഗൂഢാലോചനക്കാർ സുഹൈബും തൗഖിറുമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഏജൻസി പറഞ്ഞു.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
[masterslider id="10"]

Related posts