നിർബന്ധിത മതംമാറ്റത്തിനും ഐസിസിൽ ചേരുന്നതിനും പ്രേരിപ്പിച്ച മതപണ്ഡിതനെ കേരള പോലീസ് അകത്താക്കി

മുംബൈ : നിർബന്ധിത മതംമാറ്റത്തിനും ഐസിസിൽ ചേരുന്നതിനും പ്രേരിപ്പിച്ച മതപണ്ഡിതനെ കേരള പോലീസ് മുംബയിൽ അറസ്റ് ചെയ്തു.സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസേര്ച് ഫൗണ്ടേഷനിൽ അധ്യാപകനായ അർഷി ഖുറേഷി ആണ് അറസ്റ്റിൽ ആയത്.എസിപി കെ വി വിജയന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം എൻ ഐ എ യുടെ സഹായത്തോടെ മുംബയിൽ എത്തിയാണ് ഇയാളെ അറസ്ററ് ചെയ്തത് .ഐ എസ് റിക്രൂട്ടിട്മെന്റുമായി ബന്ധപ്പെട്ട് കൊച്ചിയിൽ രെജിസ്റ്റർ ചെയ്ത കേസിൽ തമ്മനം സ്വദേശി മറിയം എന്ന മെറിന്റെ  തിരോധാനവുമായി ബന്ധപ്പെട്ടു സഹോദരൻ എബിൻ നൽകിയ പരാതിയിലാണ് അറസ്ററ് .പാലാരിവട്ടം പോലീസ് യുഎ പി എ ചുമത്തിയ കേസ് ആണ് ഇത്.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

മുംബയിൽ വെച്ചു എബിനെ നിർബന്ധപൂർവം മതം മാറ്റാൻ ഇയാൾ ശ്രമിച്ചിരുന്നു എന്നും ഭീകരവാദം സംശയിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് യൂഎ പി എ ചുമത്തിയത് . കേരളത്തിൽ നിന്നുംകാണാതായ 21 പേരുടെ തിരോധാനവുമായി ബന്ധപെട്ടു നിർണായക വിവരങ്ങൾ ഇയാളിൽ നിന്നും ലഭ്യമാകും എന്നു പ്രതീക്ഷിക്കുന്നു . അറസ്റ്റു രേഖപ്പെടുത്തിയ കേരള പോലീസ് ചോദ്യം ചെയ്യലിന് ശേഷം ഇയാളെ എൻ ഐ എ ക്ക് കൈമാറും .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
[masterslider id="10"]

Related posts