ധാർവാഡിൽ പ്രചാരണത്തിനിടെ കാളവണ്ടിയിൽനിന്നു വീണു പരുക്കേറ്റ കോൺ‌ഗ്രസ് നേതാവ് മരിച്ചു.

ബെംഗളൂരു : ധാർവാഡിൽ പ്രചാരണത്തിനിടെ കാളവണ്ടിയിൽനിന്നു വീണു പരുക്കേറ്റ കോൺ‌ഗ്രസ് നേതാവ് മരിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് എച്ച്.വി.മാദള്ളി(72)യാണ് മരിച്ചത്. കാളവണ്ടിയിൽനിന്നു വീണ മാദള്ളിയുടെ തലയ്ക്കാണ് പരുക്കേറ്റത്. നാവൽഗുണ്ടിലെ സ്ഥാനാർഥി വിനോദ് അസൂട്ടിക്കുവേണ്ടി പ്രചാരണം നടത്തവെ ആയിരുന്നു അപകടം.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആശുപത്രി സന്ദർശിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മാദള്ളിയുടെ മകനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts