മുംബൈ: അഞ്ചാം ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്സിന് നേടി കൊടുത്തതിന് പിന്നാലെ ക്യാപ്റ്റന്‍ എം എസ് ധോണി ആശുപത്രിയില്‍. കാല്‍മുട്ടിനേറ്റ പരിക്കിന് ചികിത്സയ്ക്കായി ധോണി മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലെത്തിയത്. അദ്ദേഹം ഇന്നുതന്നെ ആശുപത്രിയില്‍ ആഡ്മിറ്റാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇടത് കാല്‍മുട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുണ്ട്. ഈ ഐപിഎല്‍ സീസണ് ഒന്നാകെ കാല്‍മുട്ടിനേറ്റ പരിക്കുമായിട്ടാണ് ധോണി കളിച്ചത്. കാല് മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു. ഒരു ഐപിഎല്‍ സീസണ് കൂടെ കളിക്കുമെന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് ശേഷം ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍…
Read MoreTag: IPL
മഴ ; ഐപിഎൽ ഫൈനൽ നാളേക്ക് മാറ്റി
ഐ പി എൽ ഫൈനൽ നാളത്തേക്ക് മാറ്റി. മഴയെത്തുടർന്നാണ് ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം നാളെത്തേക്ക് മാറ്റിയത്. നാളെ വൈകിട്ട് ആണ് തീരുമാനിച്ചിരിക്കുന്നത്. അഹമ്മദാബാദിൽ മഴയെത്തുടർന്ന് ഇന്ന് ടോസ് പോലും ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസും ഗുജറാത്തും നേർക്കുനേർ വന്ന പോരാട്ടം മഴയെ തുടർന്ന് വൈകിയാണ് തുടങ്ങിയത്.
Read Moreരാജസ്ഥാൻ റോയൽസിന് വിജയ ലക്ഷ്യം 190 റൺസ്
ബെംഗളൂരു: ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 190 റൺസ് വിജയലക്ഷ്യം. 77 റൺസ് എടുത്ത ഗ്ലെൻ മാക്സ്വെല്ലും 62 റൺസ് എടുത്ത ഫാഫ് ഡുപ്ലസിയുമാണ് റൺ വേട്ടക്കാർ. റോയൽസിന് വേണ്ടി ട്രെൻഡ് ബോൾട്ടും സന്ദീപ് ശർമ്മയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ടോസ് നേടിയ റോയൽസ് നായകൻ ബെഗളൂരുവിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ വിരാട് കോഹ്ലിയെ പുറത്താക്കി ട്രെൻഡ് ബോൾട്ട് മിന്നും തുടക്കമാണ് നൽകിയത്. മൂന്നാം ഓവറിൽ ഷഹബാസ് അഹമ്മദിനെ കൂടെ കൂടാരം കയറ്റി ബോൾട്ട് ആർസിബിയെ…
Read Moreചിന്നസ്വാമിയിൽ ഇന്ന് റോയൽസ് പോരാട്ടം
ബെംഗളൂരു : ഐപിഎല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ രാജസ്ഥാന് റോയല്‍സ് ഇന്നിറങ്ങും. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയെത്തുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് എതിരാളികള്‍. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. സീസണിലെ ആറ് മത്സരങ്ങളില്‍ നാലിലും ജയിച്ച് എട്ട് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും സംഘവും. മൂന്ന് ജയമുള്ള ബെംഗളൂരു ആറാമതുമാണ് പോയിന്റ് പട്ടികയില്‍. വിജയവഴിയില്‍ തിരിച്ചെത്താന്‍ റോയല്‍സും ജയം തുടരാന്‍ റോയല്‍ ചലഞ്ചേഴ്സും ഏറ്റുമുട്ടുമ്പോള്‍ ചിന്നസ്വാമിയില്‍ തീപാറും പോരാട്ടം തന്നെ ഇന്ന്…
Read Moreവ്യാജ ടിക്കറ്റ് വില്‍പ്പന ഒരാള്‍ പിടിയില്‍
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ വ്യാജ ടിക്കറ്റ് വിറ്റതിന് ഒരാള്‍ ബെംഗളൂരു പോലീസിന്റെ പിടിയില്‍. സ്റ്റേഡിയത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബെംഗളൂരുവില്‍ നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റുകളുടെ ടിക്കറ്റ് വിതരണ ചുമതലയുള്ള സുമന്ത് എന്നയാള്‍ നല്കിയ പരാതിയിലാണ് പോലീസ് നടപടി. ദര്ശന്, സുല്‍ത്താന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ദര്‍ശനാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ ടൂര്‍ണമെന്റിനിടെ പാര്‍ട്ട് ടൈം സ്റ്റാഫായി ജോലി…
Read Moreഐ.പി.എൽ മത്സരത്തിനിടെ കോഹ്ലിയുടെ മകൾ വാമികയെ ഡേറ്റിംഗിന് ക്ഷണിച്ചുള്ള പ്ലക്കാർഡ് വൈറൽ
ബെംഗളൂരു: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു -ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനിടെ സൂപ്പർ താരം വിരാട് കോഹ്ലിയുടെ മകൾ വാമികക്കെതിരെ ഗാലറിയിൽ ഒരു കൊച്ചുകുട്ടി ഡേറ്റിംഗ് പ്ലക്കാർഡ് ഉയർത്തിക്കാട്ടിയ സംഭവത്തിൽ വ്യാപക വിമർശനം.കുട്ടി പ്ലക്കാർഡും ഉയർത്തി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പ്രവൃത്തി ശരിയായില്ലെന്ന് പലരും വിമർശിക്കുന്നത് . രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മറ്റു ചിലർ ആവശ്യപ്പെട്ടു. രക്ഷിതാക്കൾ ചെയ്തത് തെറ്റായ കാര്യമാണെന്നും എന്തുകൊണ്ടാണ് ആളുകൾ ഇത് തമാശയായി കാണുന്നതെന്നും ഡോ. നിമോ യാദവ് എന്നൊരാൾ ട്വിറ്ററിൽ ചോദിച്ചു. രക്ഷിതാക്കൾ എന്താണ്…
Read Moreബെംഗളൂരു – ചെന്നൈ മത്സരത്തിനിടെ വീട് തേടിയുള്ള യുവാക്കളുടെ ഫോട്ടോ വൈറൽ
ബെംഗളൂരു: ബെംഗളൂരുവിൽ ഒരു താമസ സ്ഥലം കണ്ടെത്തുക എന്ന ദുഷ്കരമായ ഒരു കാര്യമാണെന്ന് പൊതുവെ പറഞ്ഞു കേട്ടിട്ടുണ്ട്. ചിലപ്പോൾ ഉടമ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകളാകാം, അല്ലെങ്കിൽ വാടക തുക അധികമായിരിക്കും പ്രയാസം ഉണ്ടാവുന്നത്. ജോലിക്ക് അടുത്ത് തന്നെ താമസ സൗകര്യം കണ്ടെത്താൻ പുറത്ത് വരുന്നവർക്ക് അത്ര എളുപ്പമായിരിക്കില്ല. ഇന്നലെ നടന്ന ചെന്നൈ- ബെംഗളൂരു ഐപിഎൽ മത്സരത്തിനിടെ അതിന്റെ ഒരു ഉത്തമ ഉദാഹരണം കാണുകയും ചെയ്തു. സാധാരണ ക്രിക്കറ്റ് കാണാനെത്തുന്നവർ താരങ്ങളെയോ ടീമിനെയോ പിന്തുണച്ചുള്ള പ്ലക്കാർഡുകളായിരിക്കും കയ്യിൽ കരുതുക. എന്നാൽ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ‘ഇന്ദിരാനഗറിൽ…
Read Moreചെന്നൈ സൂപ്പര്‍ കിംഗ്സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തിന് മിനിറ്റുകൾ മാത്രം
ചെന്നൈ: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന് ഇനി മിനിറ്റുകൾ മാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരങ്ങളായ എം എസ് ധോണിയും വീരാട് കോലിയും ഇന്ന് പരസ്പരം കൊമ്പുകോര്‍ക്കുന്ന നിമിഷങ്ങള്‍ക്കായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. 7.30 മുതല്‍ ചെന്നൈ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ ആറ്, ഏഴ് സ്ഥാനങ്ങളിലാണ് ക്രമപ്രകാരം ചെന്നൈ, ബെംഗളൂരു ടീമുകള്‍ നിലവിലുള്ളത്. മത്സരത്തില്‍ ജയിക്കുന്നവര്‍ ആദ്യ നാലില്‍ ഇടം നേടും. നേരത്തെ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ 19 തവണയും ചെന്നൈക്കൊപ്പമായിരുന്നു…
Read Moreഐപിഎൽ കാണാൻ ഷാരുഖ് ഖാൻ മകൾക്കൊപ്പമെത്തി , വൈറലായി ചിത്രങ്ങൾ
ന്യൂഡല്‍ഹി: കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിന്റെ സഹ ഉടമയായ ഷാരൂഖ് ഖാന് ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ഐ പി എല്‍ മത്സരം കാണാന്‍ എത്തിയിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സുമായിരുന്നു ഇന്നലെ ഏറ്റുമുട്ടിയത്. താരം തന്റെ മകളായ സുഹാന ഖാനും അവരുടെ സുഹൃത്തും നടിയുമായ ഷനായ കപൂറുമായാണ് എത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും നിരവധി ഫാന്‍ പേജുകള്‍ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയില്‍ വെെറലായി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചിരുന്നു. കറുത്ത ഹുഡി ധരിച്ചാണ് താരം എത്തിയത്. അദ്ദേഹം…
Read Moreറോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. കൊല്‍ക്കത്തയുടെ ഹോം ഗ്രൌണ്ടായ ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ തകര്‍പ്പന്‍ ജയം നല്കുന്ന ആത്മവിശ്വാസത്തിലാണ് ബെംഗളൂരു ഇറങ്ങുന്നത്. കൊല്‍ക്കത്തയാകട്ടെ ആദ്യ മത്സരത്തില്‍ പഞ്ചാബിന് മുന്നില്‍ കീഴടങ്ങുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ശക്തമായി തിരിച്ചുവരാന്‍ കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. രണ്ട് തവണ കിരീടം നേടിയ കൊല്‍ക്കത്തയും ആദ്യ കിരീടം ലക്ഷ്യമിട്ട് ബെംഗളൂരുവും ഇറങ്ങുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Read More