ഐപിഎൽ വിജയത്തിന് പിന്നാലെ ധോണി ആശുപത്രിയിൽ

മുംബൈ: അഞ്ചാം ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നേടി കൊടുത്തതിന് പിന്നാലെ ക്യാപ്റ്റന്‍ എം എസ് ധോണി ആശുപത്രിയില്‍.

കാല്‍മുട്ടിനേറ്റ പരിക്കിന് ചികിത്സയ്ക്കായി ധോണി മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലെത്തിയത്. അദ്ദേഹം ഇന്നുതന്നെ ആശുപത്രിയില്‍ ആഡ്മിറ്റാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇടത് കാല്‍മുട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുണ്ട്. ഈ ഐപിഎല്‍ സീസണ്‍ ഒന്നാകെ കാല്‍മുട്ടിനേറ്റ പരിക്കുമായിട്ടാണ് ധോണി കളിച്ചത്.

  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്

കാല്‍ മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു. ഒരു ഐപിഎല്‍ സീസണ്‍ കൂടെ കളിക്കുമെന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് ശേഷം ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശരീരം സമ്മതിക്കുമെങ്കില്‍ മാത്രമെ കളിക്കൂവെന്നായിരുന്നു ധോണിയുടെ പക്ഷം. ആറ്- ഏഴ് മാസം സമയമുണ്ടെന്നും അതിന് ശേഷം തിരുമാനമെടുക്കുമെന്നും ധോണി വ്യക്തമാക്കിയിരുന്നു. ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചതെന്നാണ് വിലയിരുത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts