ന്യൂഡൽഹി : യുക്രെയ്നു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യൻ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തുടർ പഠനം പൂര്‍ത്തിയാക്കാനുള്ള സാധ്യത തേടി കേന്ദ്രം. ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലോ മറ്റു വിദേശ രാജ്യങ്ങളിലോ തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കുന്നത് സംബന്ധിച്ച കൂടിയാലോചനകള്‍ ആരംഭിച്ചതായാണ് സൂചന. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം, ദേശീയ മെഡിക്കല്‍ കമീഷന്, വിദേശകാര്യ മന്ത്രാലയം, നിതി ആയോഗ് ഉദ്യോഗസ്ഥര്‍ എന്നിവർ ഉടന്‍ യോഗം ചേരുമെന്ന് അറിയിച്ചു. യുദ്ധത്തിന്റെയും കോവിഡിന്റെയും സാഹചര്യത്തില്‍ വിദേശത്ത് മെഡിക്കല്‍ ഇന്റേണ്‍ഷിപ് മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഫോറിന് മെഡിക്കല്‍…
Read MoreTag: india
ആരോഗ്യ വനം ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ആരോഗ്യവനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രപതി എസ്റ്റേറ്റിൽ ആണ് വനം സ്ഥിതി ചെയ്യുന്നത്. 6.6 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വനത്തിനു യോഗ മുദ്രയിൽ ഇരിക്കുന്ന മനുഷ്യന്റെ രൂപമാണ്. ആയുര്‍വേദ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 215 ഓളം ഔഷധസസ്യങ്ങൾ ഇവിടെ ഉണ്ടെന്ന് രാഷ്ട്രപതി ഭവന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ആയുര്‍വേദ സസ്യങ്ങളുടെ പ്രാധാന്യവും അവയുടെ ഗുണങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വനം എന്ന ആശയം വിഭാവനം ചെയ്തതെന്നും പ്രസ്താവനയില്‍…
Read Moreഇന്ത്യക്കാർക്ക് ഇനി ഖത്തറിൽ ക്വാറന്‍റീൻ വേണ്ട
ഖത്തർ : വാക്സിന്‍ സ്വീകരിച്ച റെസിഡന്‍റായ യാത്രക്കാര്‍ക്ക് ക്വാറന്‍റീനും, യാത്രക്ക് മുമ്പുള്ള പി.സി.ആര്‍ പരിശോധനയും ഒഴിവാക്കികൊണ്ട് യാത്രാ നയത്തില്‍ പരിഷ്കാരം പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ഫെബ്രുവരി 28 രാത്രി ഏഴ് മണിയോടെയാണ് ഈ പരിഷ്കാരം പ്രാബല്യത്തില്‍ വരുക പുതുക്കിയ നിര്‍ദേശം പ്രകാരം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വാക്സിന്‍ സ്വീകരിച്ച താമസക്കാര്‍ക്ക് ക്വാറന്‍റീന്‍ ഇല്ലാതെ തന്നെ ഖത്തറില്‍ എത്താന്‍ കഴിയും. എന്നാൽ ഖത്തറിൽ എത്തി 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നിര്ബദ്ധമായും ചെയ്യണം.
Read Moreമാർച്ച് 28,29 അഖിലേന്ത്യാ പണിമുടക്ക്
തിരുവനന്തപുരം : കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ച് മാർച്ച് 28,29 തിയ്യതികളിൽ സംയുക്ത തൊഴിൽ പണിമുടക്കിന് ആഹ്വനം. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കോവിഡ് സാഹചര്യം പരിഗണിച്ചും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഫെബ്രുവരി 23, 24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് മാർച്ച് 28,29 തീയതികളിലേക്ക് മാറ്റിയത്.
Read Moreആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലായി ഇന്ത്യ
ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലായി ഇന്ത്യ. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 2021 101ാം സ്ഥാനത്തായി പിന്നിലാണ് ഇന്ത്യയുള്ളത്. 2020ല്‍ ഇത് 94ാം സ്ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പോഷകാഹാരക്കുറവ് അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം, ശിശുമരണ നിരക്ക്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെവളര്‍ച്ചാ മുരടിപ്പ് എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
Read Moreപരിസ്ഥിതി മലിനീകരണം; ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് 50 ലക്ഷം പിഴ
ബെംഗളുരു: നീണ്ട രണ്ട് പതിറ്റാണ്ട് വൈറ്റ് ഫീൽഡ് ഭാഗത്ത് ഗുരുതരമായ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കിയ ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡ് 50 ലക്ഷം നഷ്ടപരിഹാരം നൽകും. തുക അടക്കാൻ രണ്ടാഴ്ച്ച സമയമാണ് കോടതി ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് അനുവദിച്ചിരിക്കുന്നത്.
Read Moreഇന്ത്യ തിരിച്ചടിച്ചു… ലങ്ക നിലംപതിച്ചു! ശര്‍ദ്ദുല്‍ താക്കൂറിനു 4 വിക്കറ്റ്.
കൊളംബോ: നിദാഹാസ് ട്രോഫിയില്‍ തങ്ങളുടെ മൂന്നാം പൂള്‍ മല്‍സത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. മഴ മൂലം ഒരു മണിക്കൂറിലധികം വൈകിയാരംഭിച്ച മല്‍സരം 19 ഓവര്‍ വീതമാക്കി കുറച്ചിരുന്നു. ലങ്ക നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 152 റണ്‍സാണ് നേടിയത്. കുശാല്‍ മെന്‍ഡിസിന്റെ (55) അര്‍ധസെഞ്ച്വറിയാണ് ലങ്കന്‍ ഇന്നിങ്‌സിന് കരുത്തായത്.ശര്‍ദുല്‍ താക്കൂറിന്റെ നാലുവിക്കറ്റ് നേട്ടമാണ് ഇന്ത്യയെ സമഗ്രമായ വിജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അര്‍ധസെഞ്ച്വറിയുമായി മിന്നിയ കുശാല്‍ പെരേരയെ (3) തുടക്കത്തില്‍ തന്നെ പുറത്താക്കിയെങ്കിലും മറ്റൊരു കുശാല്‍ ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു.…
Read Moreഇന്ന് കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ ഇറങ്ങും! ബംഗ്ലാദേശിനോട് തോറ്റതിന്റെ ഷോക്കിൽ ലങ്ക.
കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പോരാട്ടം മുറുകുന്നു. മൂന്നു ടീമുകളും രണ്ടു മല്‍സരങ്ങള്‍ വീതം കളിച്ചപ്പോള്‍ ഓരോ ജയവും തോല്‍വിയുമടക്കം ഒപ്പത്തിനൊപ്പമാണ്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ടീം ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും. രാത്രി ഏഴിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം. ഉദ്ഘാടന മല്‍സരത്തില്‍ ലങ്കയോടേറ്റ തോല്‍വിക്കു പകരം ചോദിക്കാനുറച്ചാവും രോഹിത് ശര്‍മയുടെ നായകത്വത്തില്‍ യുവ ഇന്ത്യന്‍ സംഘം പാഡണിയുക.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ 200ല്‍ കൂടുതല്‍ ണ്‍സ് നേടിയിട്ടും ബംഗ്ലാദേശിനോട് തോറ്റതിന്റെ ഷോക്കിലാണ് ലങ്ക പോരിനിറങ്ങുക. ഉദ്ഘാടന മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ കനത്ത…
Read More