ഇന്ന് കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ ഇറങ്ങും! ബംഗ്ലാദേശിനോട് തോറ്റതിന്റെ ഷോക്കിൽ ലങ്ക.

കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പോരാട്ടം മുറുകുന്നു. മൂന്നു ടീമുകളും രണ്ടു മല്‍സരങ്ങള്‍ വീതം കളിച്ചപ്പോള്‍ ഓരോ ജയവും തോല്‍വിയുമടക്കം ഒപ്പത്തിനൊപ്പമാണ്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ടീം ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും. രാത്രി ഏഴിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം. ഉദ്ഘാടന മല്‍സരത്തില്‍ ലങ്കയോടേറ്റ തോല്‍വിക്കു പകരം ചോദിക്കാനുറച്ചാവും രോഹിത് ശര്‍മയുടെ നായകത്വത്തില്‍ യുവ ഇന്ത്യന്‍ സംഘം പാഡണിയുക.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ 200ല്‍ കൂടുതല്‍ ണ്‍സ് നേടിയിട്ടും ബംഗ്ലാദേശിനോട് തോറ്റതിന്റെ ഷോക്കിലാണ് ലങ്ക പോരിനിറങ്ങുക. ഉദ്ഘാടന മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ കനത്ത…

Read More
Click Here to Follow Us