കർണാടക മലയാളി കോൺഗ്രസ്‌ സ്വാതന്ത്ര്യ ദിനാഘോഷവും എക്സിക്യൂട്ടീവ് മീറ്റിങ്ങും നടത്തി 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യ ദിനാഘോഷവും സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിങ്ങും ഇന്ദിരാനഗർ ഇ സി എ യിൽ വെച്ച് നടത്തി. സ്വാതന്ത്ര്യം നേടിയെടുക്കുവാൻ കോൺഗ്രസ്സ് നടത്തിയ ധീരോജ്വല പോരാട്ടങ്ങളെ മായ്ച്ചുകളയുവാൻ ശ്രമിക്കുന്ന വർഗീയ ഫാസിസ്റ്റുകൾക്കെതിരെ രാജ്യം നിലകൊള്ളണം. വർഗീയതയും വി ഭാഗീയതയും ആണ്‌ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റു സർക്കാരിന്റെ നിലപാട്. രാജ്യത്തു ജനാധിപത്യം പുനഃസ്ഥാപിക്കണമെങ്കിൽ കോൺഗ്രസ്സ് തിരികെ അധികാരത്തിൽ എത്തണം അതിനു വേണ്ടുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ ഓരോ കോൺഗ്രസ്സ് പ്രവർത്തകരും തയ്യാറാകണമെന്നു യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ…

Read More

കേരളസമാജം കൊത്തന്നൂർ സ്വാതന്ത്ര്യദിനാഘോഷം നടത്തി 

ബെംഗളൂരു: കേരളസമാജം കൊത്തന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ബൈരതി ഗവണ്മെന്റ് പ്രൈമറി സ്കൂളിൽ നടത്തിയ ആഘോഷം കൺവീനർ ജെയ്സൺ ലുക്കോസിന്റെ അധ്യക്ഷതയിൽ ഈസ്റ്റ്‌ സോൺ ചെയർമാൻ വിനു. ജി. ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകനായ ബൈരതി രമേശ് മുഖ്യപ്രഭാഷണം നടത്തി. ആഘോഷത്തോടെനുബന്ധിച്ചു പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ പരിപാടികൾക്ക് ശേഷം ഭക്ഷണത്തോടെ ആഘോഷം സമാപിച്ചു. രാജേഷ്, തോമസ് പയ്യപ്പള്ളി, സിന്റോ, സാം, ബിനോയ്‌, ഷിനോജ്, ഷൈജു,എന്നിവർ നേതൃത്വം നൽകി.

Read More

ദേശീയ പതാക കെട്ടുന്നതിനിടെ ടെറസിൽ നിന്ന് വീണ യുവാവ് മരിച്ചു

ബെംഗളൂരു : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക കെട്ടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ ഹെന്നൂരിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. മുപ്പത്തിമൂന്നുകാരനായ സോഫ്റ്റ് വെയർ എൻജിനീയർ വിശ്വാസ് കുമാറാണ് മരിച്ചത്. നഗരത്തിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു വിശ്വാസ്. ബെംഗളൂരുവിലെ ഹെന്നൂരിൽ മാതാപിതാക്കൾക്കും ഭാര്യക്കും രണ്ട് വയസുള്ള കുട്ടിക്കും ഒപ്പം രണ്ട് നില കെട്ടിടത്തിലാണ് വിശ്വാസ് താമസിച്ചിരുന്നത്. സ്വദേശം ദക്ഷിണ കന്നഡയിലെ സുള്ള്യയാണ്. ടെറസിലെത്തി ഭിത്തിയിൽ കയറി പതാക തൂണിൽ…

Read More

പതാക ഉയർത്തി ബെംഗളൂരുവിലെ ഈദ്ഗാ മൈതാനവും

ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയ്ക്കിടയിൽ ബെംഗളൂരുവിലെ വിവാദ ഈദ്ഗാ മൈതാനത്ത് ഇന്ന് രാവിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ആദ്യമായി ഇന്ത്യൻ പതാകയുയർത്തി. ചമരാജ്പേട്ടിലെ ഈദ്ഗാ മൈതാനം വഖഫ് ബോർഡും സിവിക് അതോറിറ്റിയും തമ്മിലുള്ള ഉടമസ്ഥാവകാശം തർക്കത്തിലായിരുന്നു. ദേശീയ പതാക ഉയർത്തുമെന്ന വലതുപക്ഷ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഗ്രൗണ്ട് സംസ്ഥാന റവന്യു വകുപ്പിന്റെ സ്വത്താണെന്ന് ഭരണസമിതിയായ ബി.ബി.എം.പി ഓഗസ്റ്റ് മൂന്നിന് പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ റവന്യു വകുപ്പിനാണ് അധികാരമുള്ളതെന്നും വ്യക്തമാക്കിയിരുന്നു. ബെംഗളൂരു അർബൻ അസിസ്റ്റന്റ് കമ്മീഷണർ ഡോ. എം.ജി ശിവണ്ണ, എം.എൽ.എ…

Read More

സ്വാതന്ത്ര്യദിനാഘോഷം; സ്വകാര്യ വാഹനങ്ങൾക്കായി കബ്ബൺ റോഡ് അടച്ചു

ബെം​ഗളൂരു: രണ്ടുവർഷത്തിന് ശേഷം സംസ്ഥാന സർക്കാർ തിങ്കളാഴ്ച മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന ചടങ്ങ് പരേഡ് നടത്തും. അത്കൊണ്ട് തന്നെ കബ്ബൺ റോഡിന്റെ ഇരുവശങ്ങളിലും രാവിലെ 8 മുതൽ 11 വരെ എല്ലാ സ്വകാര്യ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചിരിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന വിവിഐപികൾക്ക് മാത്രമേ ഈ പാതയിൽ പ്രവേശനം അനുവദിക്കൂ. പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടവർ വാഹനങ്ങൾ തങ്ങൾക്കു നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും അവരുടെ പാസിൽ പറഞ്ഞിരിക്കുന്ന ഗേറ്റുകളിലൂടെ ഗ്രൗണ്ടിൽ പ്രവേശിക്കാനും പോലീസ് അറിയിപ്പ് നൽകിയട്ടുണ്ട്. ഇതിനു പുറമെ എംജി റോഡ്, കബ്ബൺ റോഡ്, സെൻട്രൽ…

Read More

സ്വാതന്ത്ര്യദിനാഘോഷവും രജത ജൂബിലിയും  സൗജന്യ യാത്ര ഒരുക്കി ബിഎംടിസി

ബെംഗളൂരു: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടേയും 25-ാം വാർഷികത്തിന്റെയും ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഓഗസ്റ്റ് 15-ന് റെഗുലർ, വോൾവോ ഉൾപ്പെടെ എല്ലാ ബസുകളിലും സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി. എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കണമെന്ന  രജതജൂബിലിയോടനുബന്ധിച്ച് സമർപ്പിച്ച നിർദ്ദേശം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അംഗീകരിച്ചതായി ബിഎംടിസി പ്രസിഡന്റ് നന്ദീഷ് റെഡ്ഡി പറഞ്ഞു.

Read More

9 കിലോമീറ്റർ നീളമുള്ള ത്രിവർണ പതാക ഉയർത്താൻ ഒരുങ്ങി 50000 പേർ

ബെംഗളൂരു : ഒൻപത് കിലോമീറ്റർ നീളമുള്ള ത്രിവർണ പതാക ഉയർത്തി ലോക റെക്കോർഡ് സൃഷ്ടിക്കാൻ തയ്യാറെടുത്ത് 50,000 പേർ. കർണാടകയിലെ ഹുബ്ബള്ളിയിലെ ചെറിയ താലൂക്കിൽ 50,000-ത്തിലധികം ആളുകൾ ഒമ്പത് കിലോമീറ്റർ നീളവും ഒമ്പത് അടി വീതിയുമുള്ള ത്രിവർണ പതാക ഉയർത്തും. നാളെ രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ലോക റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇവർ. ജീവകാരുണ്യ പ്രവർത്തകനും സന്തോഷ് ലാഡ് ഫൗണ്ടേഷൻ പ്രസിഡന്റുമായ മുൻ കോൺഗ്രസ്‌ എംഎൽഎ  സന്തോഷ് ലാഡിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2021 ഓഗസ്റ്റ് 15ന്, സന്തോഷ് ലാഡ് ഫൗണ്ടേഷൻ…

Read More

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം റവന്യു താലൂക്ക് ഓഫീസ് വൈദ്യുതദീപങ്ങളാല്‍ അലങ്കൃതമായി

മാനന്തവാടി: സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി താലൂക്ക് റവന്യു ഓഫീസ് വൈദ്യുപദീപങ്ങളാല്‍ അലങ്കരിച്ചു.75-ാം വാര്‍ഷികം സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളുമുള്‍പ്പെടെ നാട് മുഴുവന്‍ ആഘോഷമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ ചേര്‍ന്ന് ഓഫീസ് അലങ്കരിച്ചത്. പരിസരങ്ങള്‍ വൃത്തിയാക്കിയ ശേഷം ഓഫീസ് പരിസരത്തുള്ള മരങ്ങളും കെട്ടിടവുമെല്ലാം ദീപാലങ്കാരങ്ങാല്‍ വര്‍ണ്ണാഭമാക്കിയിട്ടുണ്ട്.ആഗസ്ത് 15 ന് വൈകുന്നേരം വരെ ഇവ പ്രകാശിപ്പിക്കും. നാളെ രാവിലെ മുതല്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും  ആഗസ്ത് 15 ന് പതിവ് പോലെ ഉയര്‍ത്തുകയും ചെയ്യും. തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍ രാകേഷ് എം സി,ഹെഡ്ക്വാട്ടേഴ്‌സ്…

Read More

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഈദ്ഗാ മൈതാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കി

ബെംഗളൂരു: തിങ്കളാഴ്ച നടക്കാൻ ഇരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ചാമരാജ്പേട്ടിലെ ഈദ്ഗാ മൈതാനത്തിന് ചുറ്റും ബെംഗളൂരു പോലീസ് സുരക്ഷ ശക്തമാക്കി. ഗ്രൗണ്ടിന് മുകളിൽ നടക്കുന്ന തർക്കമാണ് ഈ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചാമരാജ്പേട്ടയിൽ പോലീസ് റൂട്ട് മാർച്ചും നടത്തി. അഡീഷണൽ പോലീസ് കമ്മീഷണർ (വെസ്റ്റ്) സന്ദീപ് പാട്ടീൽ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ലക്ഷ്മൺ ബി നിംബർഗി എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ മാർച്ചിൽ പങ്കെടുത്തു. ഒരു കെഎസ്ആർപി ബറ്റാലിയനെയും ഒരു പോലീസ് ഇൻസ്പെക്ടറെയും 10 പോലീസ് കോൺസ്റ്റബിൾമാരെയും ഗ്രൗണ്ടിൽ വിന്യസിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം വരെ അവർ രാപ്പകലില്ലാതെ…

Read More

മുസ്ലീം സംഘടനയോട് ത്രിവർണ്ണ പതാക ഉയർത്താൻ അഭ്യർത്ഥിച്ച് അമീർ-ഇ-ശരീഅത്ത് തലവൻ

ബെംഗളൂരു: രാജ്യത്തുടനീളം ആഘോഷിക്കുന്ന ‘ഹർ ഘർ തിരംഗ’ സംരംഭത്തിൽ പങ്കാളികളാകാൻ എല്ലാ ഇമാമുമാരോടും അഭ്യർത്ഥിക്കണമെന്ന് കർണാടകയിലെ മുസ്‌ലിംകൾക്കായുള്ള പരമോന്നത തീരുമാനമെടുക്കുന്ന സംഘടനയായ അമീർ-ഇ-ശരീഅത്തിന്റെ തലവൻ. ആഗസ്റ്റ് 11 മുതൽ 17 വരെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. കർണാടകയിലെ അമീർ-ഇ-ശരീഅത്ത് എല്ലാ മസ്ജിദുകൾക്കും അയച്ച സർക്കുലറിൽ സഗീർ അഹമ്മദ് ഖാൻ റഷാദി ഈ സമുദായത്തിൽ നിന്നുള്ള ആളുകൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതായും നിരവധി പേർ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചതായും ചൂണ്ടിക്കാട്ടി. അതിനാൽ, ആ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള ആദരവിന്റെയും രാജ്യ സ്നേഹത്തിന്റെയും…

Read More
Click Here to Follow Us