ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന തകൃതിയായി നടക്കുന്നു. ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ കണക്കില്‍ പെടാത്ത പണവും വജ്രം പതിച്ച ആഭരണങ്ങളും ഉള്‍പ്പെടെ 20 കോടിയുടെ വസ്തുക്കള്‍ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബെംഗളൂരു, മൈസൂരു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും ഉള്‍പ്പെടെ കോടികളുടെ വസ്തുക്കള്‍ പിടിച്ചെടുത്തത്. മെയ് നാലിന് നടത്തിയ പരിശോധനയില്‍ 20 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ സംഭരിച്ചതായി കണ്ടെത്തിയതായി ആദായനികുതി വകുപ്പ്…
Read MoreTag: income tax
നികുതി വെട്ടിപ്പ്, നിയമ കുരുക്കിൽ നടി അപർണ ബാലമുരളി
തിരുവനന്തപുരം: നികുതി വെട്ടിച്ചതിന് നടി അപര്‍ണ ബാലമുരളിക്ക് നോട്ടീസ്. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്. സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടയ്ക്കാമെന്ന് അപര്‍ണ അറിയിച്ചതായാണ് വിവരം. 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
Read Moreമോഹൻലാലിന് പിന്നാലെ നടി മഞ്ജുവിനും കേന്ദ്ര സർക്കാർ അംഗീകാരം
നികുതി കൃത്യമായി അടച്ചു, നടി മഞ്ജു വാര്യർക്ക് അഭിനന്ദനം അറിയിച്ച് കേന്ദ്ര സാമ്പത്തിക മന്ത്രാലയം. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് നടിയും നിർമാതാവുമായ മഞ്ജു വാരിയരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിക്ക് നൽകിയത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര സർക്കാർ ഇത്തരത്തിൽ പ്രശംസാപത്രം നൽകി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ മോഹൻലാലിനെ തേടിയും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനെ തേടിയും കേന്ദ്രത്തിന്റെ ഈ അംഗീകാരം എത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെ ആശീർവാദ് സിനിമാസ്…
Read Moreമുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ഭാര്യ ചന്നമ്മയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്
ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ വസ്തുവകകൾ സംബന്ധിച്ച് വിശദാംശങ്ങൾ ഹാജരാക്കാൻ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചതായി കർണാടക മുൻ മന്ത്രിയുമായ എച്ച് ഡി രേവണ്ണ അറിയിച്ചു. ഹാസനിലെ ദൊഡ്ഡപുരയിലും പടുവലഹിപ്പെയിലും തങ്ങളുടെ പാടത്തു കരിമ്പു കൃഷി ചെയ്തിരിക്കുന്നത് ഉദ്യോഗസ്ഥർക്കു എന്നും നിയമപ്രകാരം നോട്ടിസിനു മറുപടി നൽകുമെന്നും രേവണ്ണ പറഞ്ഞു. മുൻ പ്രധാനമന്ത്രിയുടെ ഭാര്യക്കാണവർ നോട്ടീസ് നൽകുന്നതെന്നും അവർ അത് ചെയ്യരുതെന്ന് ഞാൻ പറയുന്നില്ലന്നും എന്നാൽ ഇത് ദളിനെ രാഷ്ട്രീയമായി ലക്ഷ്യമിടുന്നതിന്റെ ഭാഗമാണെന്നും ഇവരുടെ മൂത്ത മകനും ഹോളെനരസീപുര ദൾ…
Read More