ഗ്രേവി എടുത്ത് നൽകിയില്ല; ഹോട്ടലുകാരനെ ആക്രമിച്ച് ഉപഭോക്താക്കൾ

ബെംഗളൂരു: റൊട്ടി കഴിക്കുന്നതിനിടയിൽ ഉപഭോക്താക്കളിൽ ഒരാൾ കൂടുതൽ ‘സാഗു’ (ഗ്രേവി) ചോദിച്ചത് നൽകാത്തതിന് 39 കാരനായ ഹോട്ടലുകാരനെ മൂന്ന് ഉപഭോക്താക്കൾ ചേർന്ന് ക്രൂരമായി ആക്രമിച്ചു. വൈറ്റ്ഫീൽഡിലെ ഇമ്മടിഹള്ളിയിൽ സ്ഥിതി ചെയ്യുന്ന എസ്എൽവി എന്ന ഭക്ഷണശാലയിൽ ബുധനാഴ്ച രാത്രി 9.30നും 10.30നും ഇടയിലാണ് സംഭവം. ജീവനക്കാരിലൊരാൾ പ്രതിയോട് പോയി കൗണ്ടറിൽ നിന്ന് ‘സാഗു’ എടുക്കാൻ പറഞ്ഞു. മൂവരും ഉടൻ തന്നെ ഹോട്ടൽ ജീവനക്കാരുമായി വഴക്കിട്ടു. ഹോട്ടൽ ഉടമ ഡി വെങ്കട സുബ്ബയ്യ ഇടപെട്ടതോടെ പ്രതികൾ പ്ലാസ്റ്റിക് ബക്കറ്റും സ്റ്റൂളും മറ്റും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് സുബ്ബയ്യ…

Read More

നഗരത്തിന് ആഗോള രുചികൾ പരിചയപ്പെടുത്തി നമ്മ ബെംഗളൂരുവിലെ ആഗോള ഷെഫുമാർ

ബെംഗളൂരു: കഴിഞ്ഞ കുറേ മാസങ്ങളായി, നമ്മ ബെംഗളൂരുവിലെ ആഡംബര ഹോട്ടലുകളിൽ അവാർഡ് നേടിയ അന്താരാഷ്ട്ര പാചകക്കാരും ബാർടെൻഡർമാരും ഉൾപ്പെടുന്ന നിരവധി ഉന്നത പരിപാടികളാണ് നടത്തിയത്. ഈ മേല്‍നോട്ടക്കാർ ചെയ്‌ത പാചകങ്ങൾ അതിഥികൾക്ക് അസാധാരണമായ ഭക്ഷണ-പാനീയ അനുഭവമാണ് നൽകിയത്, അതേസമയം ലോകത്തിലെ മുൻനിര പാചകക്കാർക്ക് അവരുടെ വിശിഷ്ടമായ ഭക്ഷണം ലോകത്തിന്റെ ഈ ഭാഗത്ത് പ്രദർശിപ്പിക്കാനുള്ള മികച്ച അവസരവും ലഭിച്ചു. ടേസ്റ്റ് ഓഫ് ഓസ്‌ട്രേലിയ സീരീസായ ദി ഒബ്‌റോയ്, ബെംഗളൂരു, ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷനുമായി സഹകരിച്ച് ഓസ്‌ട്രേലിയൻ ഷെഫ് മൈക്കൽ വെൽഡനെ സെപ്റ്റംബർ 16, 17 തീയതികളിൽ ലാപിസണിൽ…

Read More

വെള്ളപൊക്കം ; താമസ നിരക്ക് കൂട്ടി ഹോട്ടലുകൾ

ബെംഗളൂരു: തുടർച്ചയായ മഴയെ തുടർന്ന് സമ്പന്നർ താമസിക്കുന്ന പോഷ് കോളനികളടക്കം വെള്ളത്തിലായതോടെ ഇവർ ഹോട്ടലുകളിൽ അഭയം തേടി. ഇതോടെ ഹോട്ടലുകാർ താമസ നിരക്ക് വർധിപ്പിക്കുകയും ചെയ്തു. അഭയം തേടിയെത്തിയ സമ്പന്നർക്ക് കിട്ടിയ അവസരത്തിൽ നിരക്കുകൾ നാലിരട്ടിയാക്കി കൊള്ളയടിക്കുകയാണ് നഗരത്തിലെ ആഡംബര ഹോട്ടലുകാർ. ഒരു രാത്രിക്ക് ശരാശരി മുപ്പതിനായിരം മുതൽ നാല്പ്പതിനായരം രൂപവരെയാണ് ഈടാക്കിയത്. ഓൾഡ് എയർപോർട്ട് റോഡിലെ ഒരു ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കാൻ നാലംഗ കുടുംബം 42,000 രൂപ ചിലവഴിച്ചതായി റിപ്പോർട്ടുകൾ.

Read More

ഭക്ഷ്യ എണ്ണയുടെ വില ഉയരുന്നു: വറുത്ത ഇനങ്ങളുടെ വില 10% വില കൂടും

street food hotel bengaluru

പാചക എണ്ണയുടെ വില ഉയരുന്നത് മൂലം അടുത്ത ആഴ്ച മുതൽ പക്കോഡ (ഫ്രിട്ടർ), വട തുടങ്ങിയ വറുത്ത ഇനങ്ങളുടെ വില 10 ശതമാനം വർധിപ്പിക്കുമെന്ന് റെസ്റ്റോറന്റ ഉടമകൾ അറിയിച്ചു. ഹോർഡിംഗ് ആരോപിച്ച് വിപണിയിൽ നിന്ന് എണ്ണ സംഭരിക്കുന്നതിൽ ബുദ്ധിമുട്ടുന്നതിനാൽ, വറുത്ത ഇനങ്ങൾക്ക് പകരമായി മറ്റുവിഭവങ്ങളാക്കാനും ഭക്ഷണശാലകളും പദ്ധതിയിടുന്നുണ്ട്. ബ്രുഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ (ബിബിഎച്ച്എ) ബുധനാഴ്ച യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നത്. ഇനങ്ങളുടെ വിലവർദ്ധനവിന് അന്തിമരൂപം നൽകാൻ ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കും. വിലവർദ്ധനവ് സംബന്ധിച്ച് തീരുമാനമൊന്നും നിലവിൽ എടുത്തിട്ടില്ലെങ്കിലും, സംസ്ഥാനതലത്തിൽ ഭക്ഷണത്തിൽ…

Read More

40 പൈസയ്ക്ക് 4000 രൂപ പിഴ

ബെംഗളൂരു: ഭക്ഷണത്തിനു 40 പൈസ അധികം ഈടാക്കിയതുമായി ബന്ധപ്പെട്ട് പരാതി നൽകിയ ഹർജിക്കാരനെ ശിക്ഷിച്ച് കോടതി. റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയപ്പോള്‍ 40 പൈസ അധികം വാങ്ങിയെന്നാരോപിച്ച്‌ പരാതി നല്‍കിയ ഹര്‍ജിക്കാരനെയാണ്  ഉപഭോക്തൃ കോടതി പിഴ ചുമത്തിയത് . ബെംഗളൂരു സ്വദേശിയായ മൂര്‍ത്തിക്കാണ് കോടതി പിഴ ചുമത്തിയത്. നിസ്സാര വിഷയം ഉന്നയിച്ച്‌ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനാണ് പരാതിക്കാരന് 4,000 രൂപ പിഴ ചുമത്തിയത്. പ്രശസ്തിയ്‌ക്ക് വേണ്ടിയാണിയാള്‍ അനാവശ്യമായി പരാതി നല്‍കിയതെന്നും കോടതി അറിയിച്ചു. 40 പൈസ അധികം വാങ്ങിയത് വളരെ മോശമാണെന്നും ഇത്…

Read More

മജസ്റ്റിക്കിലെ ഹോട്ടലിൽ തീപിടിത്തം;

ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ആറ് നില ഹോട്ടലിൽ തീപിടിച്ചു. ബുധനാഴ്ച ഉച്ചഭക്ഷണസമയത്ത് തീപിടിത്തമുണ്ടായത്. ജീവനക്കാരെയും ഉപഭോക്താക്കളെയും വേഗത്തിൽ ഒഴിപ്പിച്ചതിനാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. സംഭവദിവസം ഉച്ചയ്ക്ക് 2.20 ഓടെ ഗാന്ധിനഗറിലെ സുഖ് സാഗർ ഹോട്ടലിന്റെ മേൽക്കൂരയിൽ നിന്ന് കറുത്ത പുക ഉയരുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയ്യും ഇവരിൽ ഒരാൾ അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. പെട്ടെന്ന് തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കാൻ സാധിച്ചത് കൊണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് സംഭവസ്ഥതലത അതിവേഗം എത്തിപെടാൻ സാധിക്കുകയും തീ മറ്റ് നിലകളിലേക്ക് പടരുന്നത് തടയാനും അവർക്ക് സാധിച്ചു. …

Read More

വാരാന്ത്യ കർഫ്യൂ പിൻവലിക്കണമെന്ന് ബെംഗളൂരു ഹോട്ടലുടമകൾ.

Restaurant Hotel staff

ബെംഗളൂരു: സംക്രാന്തിക്ക് ശേഷം സർക്കാർ വാരാന്ത്യ കർഫ്യൂ നീക്കിയില്ലെങ്കിൽ തെരുവിലിരുന്ന് ബിസിനസ്സ് നടത്തുമെന്ന് വ്യാഴാഴ്ച വിശദമായ ചർച്ച നടത്തിയ ശേഷം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, ചോൾട്രികൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവയുടെ നിരവധി അസോസിയേഷനുകളിലെ അംഗങ്ങൾ പ്രഖ്യാപിച്ചു. കൂടാതെ ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയതിന് ശേഷം തിങ്കളാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ കാണാനും മെമ്മോറാണ്ടം സമർപ്പിക്കാനും അവർ തീരുമാനിച്ചിട്ടുണ്ടെന്നും സർക്കാർ സമ്മതിച്ചില്ലെങ്കിൽ, തെരുവിലിരുന്ന് കച്ചവടം ചെയ്യുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലന്നും അവർ പറഞ്ഞു. റെസ്റ്റോറന്റുകളിൽ 50% സീറ്റിംഗ് കപ്പാസിറ്റി കർശനമായി നടപ്പിലാക്കുക എന്നതാണ് മറ്റൊരു ബദൽ മാർഗമായി…

Read More

ഹോട്ടലിൽ സർക്കാർ ഡോക്ടർ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി.

DOCTOR KILLS SELF IN HOTEL

ചെന്നൈ: റോയപ്പേട്ട ഗവൺമെന്റ് ഹോസ്പിറ്റലിൽ (ജിആർഎച്ച്) ജനറൽ പ്രാക്ടീഷണറായി ജോലി ചെയ്യുകയായിരുന്ന ഡോക്ടറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടലൂർ സ്വദേശി മഹേശ്വരനെയാണ് (34) വ്യാഴാഴ്ച രാവിലെ മൈലാപ്പൂരിലെ നക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടർ കൂടിയായ നന്ദിനിയാണ് മഹേശ്വരന്റെ ഭാര്യ. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലന്നുള്ള ആത്മഹത്യാക്കുറിപ്പും കൂടാതെ ഇയാളുടെ സമീപത്ത് നിന്ന് ഒഴിഞ്ഞ സിറിഞ്ചും ഗ്ലൂക്കോസ് കുപ്പിയും കണ്ടെടുത്തിട്ടുണ്ട്‌. സിറിഞ്ചും ഗ്ലൂക്കോസ് കുപ്പിയും ഫോറൻസിക് പരിശോധനയ്ക്കായി മുറിയിൽ നിന്ന്  പോലീസ് ശേഖരിച്ചു. റോയപ്പേട്ട പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം മൃതദേഹം…

Read More

ന​ഗരത്തിലെ കർഫ്യൂ ഇളവ്; ഹോട്ടലുകളിൽ തിരക്കേറുന്നു: ആശ്വാസത്തോടെ മലയാളി ഹോട്ടലുടമകൾ

ബെം​ഗളുരു; രാത്രി കർഫ്യൂവിൽ ഇളവുകൾ വന്നതോടെ ഹോട്ടലുകളിലെ കച്ചവടം മെച്ചമാകുന്നുവെന്ന് മലയാളി ഹോട്ടലുടമകൾ. കർഫ്യൂ ഇളവുകൾ വന്നതോടെ കുടുംബമായി എത്തി ഭക്ഷണം കഴിക്കാൻ കൂടുതൽ പേരെത്തിയതോടെയാണിത്. കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ കഴിയാത്ത സാഹചര്യം ഹോട്ടലുടമകൾക്ക് കനത്ത നഷ്ടമാണ് വരുത്തി വച്ചത്. കൂടാതെ വി​ദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നതോടെ നാടുകളിൽ നിന്ന് പലരും മടങ്ങി എത്തിയതും ഹോട്ടലിൽ തിരക്കേറുന്നതിന് കാരണമായിട്ടുണ്ട്.

Read More

മയൂര സുദർശനം; ഊട്ടിയിൽ പുത്തൻ ഹോട്ടലുമായി കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ

ബെം​ഗളുരു: ഊട്ടിയിൽ പുത്തൻ ഹോട്ടലുമായി കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ എത്തുന്നു. മയൂര സുദർശനം എന്ന പേരിലാണ് ഫേൺ ഹിൽസിൽ ഹോട്ടൽ തുടങ്ങുക. കെഎസ്ടിഡിസിയുടെ ​ഗസ്റ്റ് ഹൗസ് നിലവിലുണ്ടെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതിനാലാണ് ഹോട്ടൽ ആരംഭിക്കുന്നത്. 8 കോടിയാണ് മയൂര സുദർശനം നിർമ്മിക്കാനുള്ള ചിലവ്.

Read More
Click Here to Follow Us