കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്

ബെംഗളൂരു: ഹൊസൂരിനടുത്ത് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഗജരാജ എസി മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഹൊസൂരിനും ഷൂലഗിരിക്കും ഇടയില്‍ വച്ചായിരുന്നു കല്ലേറ്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് ജെല്ലിക്കെട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവിടെയെത്തിയ ബസ് രണ്ട് മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് ജനക്കൂട്ടം ബസിന് നേരെ കല്ലെറിയുകയാണുണ്ടായത്. കല്ലേറില്‍ ബസിന്‍റെ ചില്ലുകള്‍ തകര്‍ന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിനുള്ളില്‍ നിലത്തു കിടന്നാണ്…

Read More

ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവറിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ചു 

ബെംഗളൂരു: ബെംഗളൂരു-ഹൊസൂർ ദേശീയപാതയിലെ ഇലക്‌ട്രോണിക് സിറ്റി മേൽപ്പാലത്തിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി കോറേ നാഗരാജു (33) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഫ്ലൈ ഓവറിൻറെ ചരിവിലേക്ക് തെറിച്ചുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചുവെന്ന് പോലീസ് അറിയിച്ചു. ബി.ഐ.ടി.എൽ., ഇലക്‌ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

ബൊമ്മസാന്ദ്ര മുതൽ ഹൊസൂർ വരെ മെട്രോ റെയിൽ നീട്ടൽ: പദ്ധതിക്ക് കർണാടക അംഗീകാരം നൽകി

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംസിആർഎൽ) മെട്രോ പദ്ധതി ബൊമ്മസാന്ദ്ര മുതൽ ഹൊസൂർ വരെ 20.5 കിലോമീറ്റർ നീളത്തിൽ നീട്ടാൻ കർണാടക അനുമതി നൽകിയതായി കൃഷ്ണഗിരി എംപി ഡോ. എ ചെല്ലകുമാർ അറിയിച്ചു. പദ്ധതി നടപ്പാക്കാൻ പഠനം നടത്താൻ തമിഴ്‌നാട് സർക്കാരിനോട് കർണാടക ആവശ്യപ്പെട്ടട്ടുണ്ട്. മെയ് 23 ന് ഇത് സംബന്ധിച്ച് ബിഎംആർസിഎൽ ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന് (എംഒഎച്ച്‌യുഎ) നിർദ്ദേശം അയച്ചതായി ചെല്ലകുമാർ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിഎംആർസിഎൽ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആർവി റോഡ്…

Read More

ഹൊസൂർ കൊലക്കേസ്: പ്രതികളെ ബെംഗളൂരു സിറ്റി പോലീസ് വെടിവച്ചിട്ടു

ബെംഗളൂരു: ബിസിനസ്സുകാരനെ വിജയകുമാറിനെ പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയ കേസിലെ രണ്ടുപ്രതികളെ ബെംഗളൂരു പോലീസ് വെടിവെച്ചു പിടികൂടി. തമിഴ്‌നാട് സ്വദേശി കവിരാജ്, ബെംഗളൂരു സ്വദേശി അംബരീഷ് എന്നിവരെയാണ് പിടികൂടിയത്. മുൻമന്ത്രി വർത്തൂർ പ്രകാശിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതിയായിരുന്നു കവിരാജ്. ആ കേസിൽ കൈരാജിന് ജാമ്യം ലഭിച്ചിരുന്നു. ബെംഗളൂരു ബൈയപ്പനഹള്ളിയിലെ ഇവർ താമസിച്ചിരുന്ന സങ്കേതത്തിൽ എത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റുചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ പോലീസ് കാലിന് വെടിവെച്ച് പിടികൂടിയ ശേഷം ഇവരെ ആശുപത്രിയിൽ…

Read More
Click Here to Follow Us