ദേവനഗരയിൽ അഞ്ചു വയസുകാരനെ അച്ഛന്‍ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു!!

ബെംഗളൂരു: ദേവനഗരയിൽ അഞ്ചു വയസുകാരനെ അച്ഛന്‍ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു. അപസ്മാര രോഗിയായ മകനെ ചികിത്സിക്കാൻ പണമില്ലാതിരുന്നതിനെ തുടർന്നാണ് അച്ഛൻ മകനെ സുഹൃത്തിന് ക്വട്ടേഷൻ കൊടുത്ത് കൊന്നത്.

ദിവസ വേതനത്തിന് ജോലിചെയ്യുന്ന തൊഴിലാളിയാണ് മകനെ കൊല്ലാൻ 50,000 രൂപയ്ക്ക് ക്വെട്ടേഷൻ കൊടുത്തത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ പിതാവ് എം മയപ്പയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കായി കൂടുതൽ പണം കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

അപസ്മാര രോഗിയായ മകൻ ബാസവരാജുവിനെ (5) ചികിത്സിക്കാൻ ജയപ്പയ്ക്ക് മൂന്ന് വർഷത്തിനിടെ 4 ലക്ഷത്തോളം രൂപ ചെലവായി. പക്ഷേ ആരോഗ്യ നിലയിൽ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്ന് ജയപ്പ പോലീസിനോട് പറഞ്ഞു. ബാസവരാജുവിനെ കൂടാതെ ജയപ്പയ്ക്ക് മറ്റ് നാലുമക്കൾ കൂടിയുണ്ട്.

ഭാര്യയോടും മക്കളോടും ഒപ്പം ദേവനഗരെ എന്ന സ്ഥലത്താണ് ഇയാൾ താമസിക്കുന്നത്. മകനെ ചികിത്സിക്കാൻ മറ്റുവഴികളില്ലാതെ വന്നപ്പോൾ കൊല്ലാൻ ജയപ്പ തീരുമാനിച്ചു. ഇതിനായി സുഹൃത്ത് മഹേഷിനെ സമീപിച്ചു. ജയപ്പയും മഹേഷും ഒരു ബാറിൽ വെച്ച് കണ്ടുമുട്ടി. തന്റെ പ്രശ്നങ്ങളെല്ലാം മഹേഷിനോട് ജയപ്പ പറഞ്ഞു. മകനെ കൊല്ലാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു.

വേദനയില്ലാതെ മകനെ കൊല്ലാമെന്നും ഇതിനായി ഒരു ഇഞ്ചെക്ഷൻ വേണമെന്നും 25,000 രൂപയാണ് വിലയെന്നും മഹേഷ് പറഞ്ഞു. കൂടാതെ 25,000 രൂപ തനിക്ക് പ്രതിഫലമായി നൽകണമെന്നും മഹേഷ് ആവശ്യപ്പെട്ടു. ജയപ്പ സമ്മതിച്ചു. എന്നാൽ കുട്ടിയെ കൊല്ലാനുള്ള ഇഞ്ചെക്ഷൻ കണ്ടെത്താൻ മഹേഷിനായില്ല.

ഇതോടെ എങ്ങനെ എങ്കിലും മകനെ കൊന്നാൽ മതി 25000 രൂപ തരാമെന്ന് ജയപ്പ മഹേഷിനോട് പറഞ്ഞു. ഇതനുസരിച്ച് ബാസവരാജുവിനെ തന്റെ കൂടെ നിർത്തി ഭാര്യയെയും മറ്റു മക്കളെയും ജയപ്പ ബന്ധുവീട്ടിലേക്ക് പറഞ്ഞുവിട്ടു. രാത്രിയിൽ മഹേഷ് ജയപ്പയുടെ വീട്ടിലെത്തി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നു.

പിറ്റേ ദിവസം നേരം പുലർന്നപ്പോൾ അപസ്മാരം ബാധിച്ച് കുട്ടി മരിച്ചു എന്ന കഥ മെനഞ്ഞുണ്ടാക്കി. കുട്ടിയ്ക്ക് അപസ്മാരബാധയുള്ളതിനാൽ തന്നെ നാട്ടുകാരിൽ പലരും ഇത് വിശ്വസിച്ചു. എന്നാൽ സുഹൃത്ത് രാത്രി വീട്ടിലെത്തിയതും പിറ്റേ ദിവസം കുട്ടി മരിച്ചതും ചിലർക്കെങ്കിലും സംശയം ഉണർത്തി. ഇതോടെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം തെളിഞ്ഞത്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us