ഇന്നസെന്റ് ആശുപത്രിയിൽ

കൊച്ചി: പ്രമുഖ നടനും മുന്‍ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലം ഒരാഴ്ച മുന്‍പായിരുന്ന അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അല്‍പം ഗുരുതരമായെന്നും എന്നാല്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Read More

ദേഹാസ്വാസ്ഥ്യം തെലുങ്കാന മുഖ്യമന്ത്രി ആശുപത്രിയിൽ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദിലെ എഐജി ആശുപ്രതിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വയറ്റില്‍ ചെറിയ അള്‍സര്‍ ബാധയുള്ളതായും ഇതിനായുള്ള ചികിത്സ തുടരുകയാണെന്നും നിലവില്‍ ആരോഗ്യനിലയില്‍ മറ്റു പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വയറ്റില്‍ ഒരു ചെറിയ അള്‍സര്‍ കണ്ടെത്തി, അത് വൈദ്യശാസ്ത്രപരമായി കൈകാര്യം ചെയ്യുന്നു എന്ന് ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Read More

എം. ശിവശങ്കർ ആശുപത്രിയിൽ

കളമശ്ശേരി: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ജയിൽ അധികൃതരുടെ നടപടി. വൈകിട്ടാണ് ശാരീരിക അവസ്ഥയും ബുദ്ധിമുട്ടും ഉണ്ടെന്ന വിവരം ജയിൽ അധികൃതരെ ശിവശങ്കർ അറിയിച്ചത്. തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശിവശങ്കറെ ഡോക്ടർമാർ പരിശോധിച്ച് വരുന്നു. ലൈഫ് മിഷൻ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശിവശങ്കറെ ജയിലിലേക്ക് മാറ്റിയത്.

Read More

നടൻ ബാല ആശുപത്രിയിൽ 

കൊച്ചി : നടൻ ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടൻ കരൾ, ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലെന്നാണ് വിവരം. നടി മോളി കണ്ണമാലി ഉൾപ്പെടെ നിരവധിപ്പേർക്ക് രോഗചികിത്സയ്ക്കുൾപ്പെടെ നിരവധി സഹായം നൽകി പ്രശംസ നേടിയിരുന്നു താരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലയ്ക്ക് ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്.

Read More

നടൻ മിഥുൻ രമേശ്‌ ആശുപത്രിയിൽ

നടനും അവതാരകനുമായ മിഥുൻ രമേശിനെ ബെൽസ് പാൾസി എന്ന രോഗം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അങ്ങനെ ആശുപത്രിയിൽ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകൾ ആയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെൽസ് പൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്ത് ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ…

Read More

കോട്ടയം നസീർ ആശുപത്രിയിൽ

കോട്ടയം : നടന്‍ കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. ആരോഗ്യനില ആശ്വാസകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് മകൻ, ‘ആശുപത്രിയിൽ നിന്നും താത്കാലിക ബ്രേക്ക്‌’

ബെംഗളൂരു: ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബെംഗളൂരു എച്ച്‌സിജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കാന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടതിനാല്‍ തത്കാലം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബംഗളൂരുവില്‍ തന്നെ തുടരാനാണ് തീരുമാനം. ആരോഗ്യനില മെച്ചപ്പെട്ടതിന്റെ ആശ്വാസം പകരാന്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകന്‍ ചാണ്ടി ഉമ്മന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ആശുപത്രിയില്‍ നിന്നൊരിടവേള എന്ന ആമുഖത്തോടെയാണ് ചിത്രം. ഉമ്മന്‍ ചാണ്ടി മുറിയിലിരുന്ന് പത്രം വായിക്കുന്നതാണ്…

Read More

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി റിപ്പോർട്ട്‌

ബെംഗളൂരു: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്‌ ബെംഗളൂരു എച്ച്‌സിജി ആശുപത്രി അറിയിച്ചു. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച ഉമ്മന്‍ചാണ്ടിയുടെ ചികിത്സ പുരോഗമിക്കുകയാണെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ചികിത്സയുടെ തുടക്കത്തില്‍ ഇമ്മ്യൂണോതെറാപ്പിയാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ചികിത്സയിലെ മറ്റ് മാറ്റങ്ങള്‍ ഇതിന്റെ ഫലം പ്രകാരമായിരിക്കും നടത്തുന്നത്. വിദഗ്ധരായ ഓങ്കോളജിസ്റ്റ് സംഘമാണ് ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്നത്. അദ്ദേഹത്തിന് മികച്ച ചികിത്സ, ന്യൂട്രീഷ്യന്‍ എന്നിവ ഉറപ്പാക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഓങ്കോളജിസ്റ്റുകള്‍, ശസ്ത്രക്രിയ വിദഗ്ധര്‍, പാത്തോളജിസ്റ്റുകള്‍, ജീനോമിക് വിദഗ്ധര്‍, റേഡിയോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ടീം മെച്ചപ്പെട്ട…

Read More

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബെംഗളൂരുവിലെ ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് മഅ്ദനിയെ പക്ഷാഘാതവും മറ്റ് അനുബന്ധ അസുഖങ്ങളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധചികിത്സകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അന്ന് പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ദീര്‍ഘനാളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള മഅ്ദനിയുടെ ആരോഗ്യത്തെ അത് സാരമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. രണ്ടാഴ്ചക്കാലത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ബെംഗളൂരുവിലെ വസതിയില്‍ ചികിത്സകള്‍…

Read More

ഭക്ഷ്യ വിഷബാധ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു 

ബെംഗളൂരു: ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥികൾ ആശുപത്രിയിൽ ആയതിനെ തുടർന്ന് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന മംഗളൂരു സിറ്റി നഴ്‌സിംഗ് കോളജ് എന്ന സ്വകാര്യ സ്ഥാപനം അനിശ്ചിതകാലത്തേക്ക് അടച്ചു. ഞായറാഴ്ച രാത്രി കോളജ് വനിത ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട മലയാളികള്‍ ഉള്‍പെടെ 137 വിദ്യാര്‍ഥികളെ രണ്ടു ദിവസങ്ങളിലായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനം അടച്ചിടുന്നതെന്ന് പ്രിന്‍സിപല്‍ ശാന്തി ലോബോ അറിയിച്ചു. എ ജെ, ഫാദര്‍ മുള്ളേര്‍സ്, കെഎംസി, യൂനിറ്റി, സിറ്റി എന്നീ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിച്ച കുട്ടികളില്‍ ഏറെ പേരേയും രക്ഷിതാക്കള്‍…

Read More
Click Here to Follow Us