എച്ച് ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: കര്‍ണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്‌ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമാരസ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നേതാവ് സുഖം പ്രാപിച്ചു വരികയാണെന്നും ബെംഗളൂരു മണിപ്പാല്‍ ആശുപത്രി അധികൃതർ അറിയിച്ചു. ഏപ്രില്‍ 22 ന് തളര്‍ച്ചയെ തുടര്‍ന്നാണ് നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എച്ച്‌ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2023 ഏപ്രില്‍ 22-ന് വൈകുന്നേരം എച്ച്‌ഡി കുമാരസ്വാമിയെ മണിപ്പാല്‍ ഹോസ്പിറ്റലിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ഡോ. സത്യനാരായണ മൈസൂരിന്റെ മേല്‍നോട്ടത്തില്‍ പ്രവേശിപ്പിച്ചു. തളര്‍ച്ചയുടെയും പൊതു ബലഹീനതയുടെയും ലക്ഷണങ്ങളോടെയാണ് അദ്ദേഹത്തെ…

Read More

നടൻ കമൽ ഹാസൻ ആശുപത്രിയിൽ

ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണം അദ്ദേഹത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സങ്കീർണമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആരോഗ്യ ഡോക്ടർമാർ പറയുന്നു.  കുറച്ചു ദിവസത്തേക്ക് സമ്പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

Read More

നടി ഖുശ്ബു ആശുപത്രിയിൽ

ഹൈദരാബാദ് :നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു ആശുപത്രിയിൽ. കടുത്ത പനിയെ തുടർന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ ഖുശ്ബു തന്നെയാണ് താൻ ആശുപത്രിയിലാണെന്ന വിവരം പറഞ്ഞത്. ഹോസ്പിറ്റൽ ബെഡിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. കലശലായ ദേഹ വേദനയും ക്ഷീണവും താൻ അനുഭവിക്കുന്നുണ്ടെന്നും ഖുശ്ബു പറഞ്ഞു. ഫ്ലൂ വളരെ മോശമായ ഒരു അവസ്ഥയാണ്. എന്നെ അത് ബാധിച്ചിരിക്കുന്നു. പനിയും മേലുവേദനയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് അപ്പോളോ ആശുപത്രി എന്ന സുരക്ഷിത കൈകളിലായതു കൊണ്ട് ആശ്വാസം” ഖുശ്ബു ട്വിറ്ററിൽ കുറിച്ചു.

Read More

മേജർ ഓപ്പറേഷന് തയ്യാറെടുത്ത് നടൻ, മരണസാധ്യതയേറെ.. പ്രാർത്ഥനകൾ വേണം, വിവാഹ വാർഷിക ദിനത്തിൽ വീഡിയോയുമായി നടൻ ബാല

നീണ്ട ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം നടൻ ബാല വീണ്ടും ആരാധകർക്ക് മുന്നിലെത്തി. വിവാഹ വാർഷിക ദിനം ആഘോഷിക്കുന്ന വീഡിയോയുമാണ് താരം എത്തിയിരിക്കുന്നത്. തന്റെ അസുഖ വിവരത്തെക്കുറിച്ച് വിശദമാക്കിയ ബാല എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചത് . ഭാര്യ എലിസബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹവാർഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നതെന്നും ബാല പറഞ്ഞു. ബാലയുടെ വാക്കുകളിലേക്ക്.. എല്ലാവർക്കും നമസ്കാരം, ഫാൻ പേജിൽ വന്നിട്ട് ഒരുമാസം കഴിഞ്ഞു. ഇപ്പോൾ ഡോക്ടറുടെ (എലിസബത്ത്) നിർബന്ധപ്രകാരം ഞാൻ വന്നതാണ്. ഇപ്പോഴും ആശുപത്രിയിൽ അഡ്മിറ്റാണ്. എല്ലാവരുടെയും പ്രാർത്ഥന…

Read More

ആരോഗ്യ നിലയിൽ മാറ്റമില്ല, ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ

കൊച്ചി:നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഗുരതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യസൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലമാണ് അദ്ദേഹം ചികിത്സ തേടിയത്

Read More

ബോംബെ ജയശ്രിയുടെ ആരോഗ്യനില തൃപ്തികരം

ന്യൂഡല്‍ഹി: ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്‌ത ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതരും കുടുംബവും അറിയിച്ചു. ഗായിക നിലവില്‍ സുഖം പ്രാപിച്ച്‌ വരികയാണെന്നും കുറച്ച്‌ ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഗായികയെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബോംബെ ജയശ്രീയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയിലൂടെയാണ് ഗായികയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമെന്ന് കുടുംബം അറിയിച്ചത്. ‘ഒരു സംഗീത പര്യടനത്തിനായി യുകെയില്‍ എത്തിയ ബോംബെ ജയശ്രീക്ക് ആരോഗ്യസ്ഥിതിയില്‍ ഒരു തിരിച്ചടി…

Read More

നടൻ ഇന്നസെന്റ് അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു 

കൊച്ചി: നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ അറിയിച്ചു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയിൽ കഴിയുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിപിഎസ് ലേക്‌ഷോർ ഹോസ്‌പിറ്റൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അർബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് ആഴ്ച്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

മസ്തിഷ്ക രക്തസ്രാവം, ബോംബെ ജയശ്രി ആശുപത്രിയിൽ

ലണ്ടൻ: പ്രശസ്ത സംഗീതജ്ഞ ബോംബെ ജയശ്രീയെ മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് യുകെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ സംഗീത പര്യടനത്തിനായി എത്തിയ വേളയിലാണ് ജയശ്രീയുടെ ആരോഗ്യം ക്ഷയിച്ചത്. ലിവര്‍പൂള്‍ സര്‍വകലാശാലയിലെ വേദിയില്‍ കച്ചേരി അവതരിപ്പിക്കാനായി എത്തിയ ജയശ്രീ, നഗരത്തിലെ ഹോട്ടലില്‍ വിശ്രമിക്കവേ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. കഴുത്ത് വേദനയും തലകറക്കവും അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസം രാത്രി സഹായികളെ അറിയിച്ച ഗായികയെ ഇന്ന് ഉച്ചയോടെ ഹോട്ടല്‍ മുറിക്കുള്ളില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയശ്രീയെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ജയശ്രീ ഗുരുതരാവസ്ഥ പിന്നിട്ടതായും ഇവരെ ഉടന്‍തന്നെ…

Read More

നടൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുന്നതായി റിപ്പോര്‍ട്ട്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തതോടെയാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.

Read More

നടൻ ഇന്നസെന്റ് വെന്റിലേറ്ററിൽ, നില ഗുരുതരമെന്ന് റിപ്പോർട്ട്‌

കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാഴ്ച മുന്‍പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Read More