എച്ച് ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: കര്‍ണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്‌ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുമാരസ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നേതാവ് സുഖം പ്രാപിച്ചു വരികയാണെന്നും ബെംഗളൂരു മണിപ്പാല്‍ ആശുപത്രി അധികൃതർ അറിയിച്ചു.

ഏപ്രില്‍ 22 ന് തളര്‍ച്ചയെ തുടര്‍ന്നാണ് നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എച്ച്‌ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം

2023 ഏപ്രില്‍ 22-ന് വൈകുന്നേരം എച്ച്‌ഡി കുമാരസ്വാമിയെ മണിപ്പാല്‍ ഹോസ്പിറ്റലിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ഡോ. സത്യനാരായണ മൈസൂരിന്റെ മേല്‍നോട്ടത്തില്‍ പ്രവേശിപ്പിച്ചു. തളര്‍ച്ചയുടെയും പൊതു ബലഹീനതയുടെയും ലക്ഷണങ്ങളോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പ്രസക്തമായ എല്ലാ മെഡിക്കല്‍ പരിശോധനകളും ചികിത്സയും നടത്തിവരികയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും മണിപ്പാല്‍ ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts