അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി 20 യിലും ഇന്ത്യയ്ക്ക് ആധികാരിക വിജയം ..ഐറിഷ് ടീമിനെതിരെ തകര്‍ത്തത് 143 റണ്‍സിനു , പരമ്പര സ്വന്തം ….!

ഡബ്ലിന്‍ : ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായുള്ള ടി 20 പരമ്പരയില്‍ അയര്‍ലണ്ടിനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം ..ആദ്യം ബാറ്റ് ചെയ്ത കോഹ്ലി പട ഇരുപതോവറില്‍ നാലു വിക്കറ്റിനു അടിച്ചു കൂട്ടിയത് 213 റണ്‍സ് ..മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പിടിച്ചു നില്ക്കാന്‍ കഴിയാതെ ഇരുന്ന അയര്‍ലണ്ട് 12.3 ഓവറില്‍ 70റണ്‍സിനു എല്ലാവരും കൂടാരം കയറി ..ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര രണ്ടും വിജയിച്ചു ഇന്ത്യ സ്വന്തമാക്കി ..ടി 20 യിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത് ..
 
ഇന്ത്യക്ക് വേണ്ടി ലോകേഷ് രാഹുല്‍ (70) ,സുരേഷ് റെയ്ന (69) എന്നിവരുടെ രണ്ടാം വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ട ആണ് മികച്ച സ്കോറിന് അടിത്തറ പാകിയത്‌ ..പിന്നീട് എത്തിയ ഹര്ദ്ധിക് പാണ്ട്യ വെറും ഒന്‍പതു പന്തുകളില്‍ നേടിയ 34 റണ്‍സും മികച്ച സ്കോര്‍ പടുത്തുയര്‍‍ത്താന്‍ സഹായകമായി ..
 
ബൌളിംഗില്‍ സ്പിന്നര്‍മാരായ കുല്‍ദീപും ചഹാലും മൂന്നു വിക്കറ്റ് വീതം നേടി മികച്ച പ്രകടനം കാഴ്ചവെച്ചു …അയര്‍ലന്‍ഡ് പ്രതീക്ഷകളായ ഒബ്രിയന്‍ ,പോര്‍ട്ടര്‍ ഫീല്‍ഡ് എന്നിവര്‍ വേഗത്തില്‍ പുറത്തായത് തന്നെയാണ് ടീം വളരെ വേഗത്തില്‍ തകര്‍ന്നടിഞ്ഞു തീരാന്‍ കാരണമായതെന്ന് തന്നെ പറയാം …. ധവാന്‍ ,ധോണി ,ബൂമ്ര ,ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം നല്കിയാന്‍ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇറങ്ങിയത് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts