അഗളി: വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി . റിമാൻഡിലുളള കെ വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. അതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് സൂപ്രണ്ട് വന്ന് പരിശോധന നടത്തി. തുടർന്ന് ആശുപത്രിയിലേക്ക് ആംബുലൻസിൽ വിദ്യയെ മാറ്റുകയായിരുന്നു. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റിയിരിക്കുന്നത്.
Read MoreTag: hospitalized
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ആശുപത്രിയിൽ
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയെ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും മൂലമാണ് പാർവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഇപ്പോൾ എം.ഐ.സി.യുവിൽ കഴിയുന്ന പാർവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നു തന്നെ വാർഡിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി ഭാര്യയെ കാണാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreഅപ്പാർമെന്റിൽ എത്തിയത് മലിന ജലം ; 140 പേർ ആശുപത്രിയിൽ
ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയിലെ അപ്പാർട്ട്മെന്റിൽ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് 140 പേർ ആശുപത്രിയിലായ സംഭവത്തിനു കാരണം കുഴൽക്കിണറിൽ മലിനജലം കലർന്നതായി റിപ്പോർട്ട്. അപ്പാർട്ട്മെന്റിലെ 2 കുഴൽ കിണറുകളിൽ ഒന്നിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് ബിബിഎംപി ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മാലിന്യ പൈപ്പിൽ നിന്നുള്ള ജലം കുഴൽ കിണറ്റിൽ കലർന്നതായാണ് നിഗമനം. പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ ഗുണമേന്മയെക്കുറിച്ച് ആശങ്കയുയർത്തുന്നതാണ് കണ്ടെത്തൽ. നഗരത്തിലെ കുഴൽ കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ നിരന്തര പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Read Moreഐപിഎൽ വിജയത്തിന് പിന്നാലെ ധോണി ആശുപത്രിയിൽ
മുംബൈ: അഞ്ചാം ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നേടി കൊടുത്തതിന് പിന്നാലെ ക്യാപ്റ്റന്‍ എം എസ് ധോണി ആശുപത്രിയില്‍. കാല്‍മുട്ടിനേറ്റ പരിക്കിന് ചികിത്സയ്ക്കായി ധോണി മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലെത്തിയത്. അദ്ദേഹം ഇന്നുതന്നെ ആശുപത്രിയില്‍ ആഡ്മിറ്റാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇടത് കാല്‍മുട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുണ്ട്. ഈ ഐപിഎല്‍ സീസണ്‍ ഒന്നാകെ കാല്‍മുട്ടിനേറ്റ പരിക്കുമായിട്ടാണ് ധോണി കളിച്ചത്. കാല്‍ മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു. ഒരു ഐപിഎല്‍ സീസണ്‍ കൂടെ കളിക്കുമെന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് ശേഷം ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍…
Read Moreനടി നവ്യ നായർ ആശുപത്രിയിൽ
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ ശാരീരിക ബുദ്ധിമുട്ട് ആണെന്നും പേടിക്കാൻ ഒന്നും ഇല്ലെന്നും താരം തന്നെ അറിയിച്ചിട്ടുണ്ട്. നവ്യയുടെ സുഹൃത്തും നടിയുമായ നിത്യ ദാസ് താരത്തെ കാണാനായി ആശുപത്രിയിൽ എത്തിയിരുന്നു.നിത്യ ഇന്റർഗ്രാമിൽ നവ്യയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഈ വിവരം പുറത്തേക്ക് എത്തിയത്.
Read Moreഅഖിൽ മാരാർക്ക് സർജറി വേണം, ബിഗ് ബോസ് ഹൗസിലേക്ക് അഖിൽ തിരിച്ചെത്തി
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില ശാരീരിക ബുദ്ധിമുട്ടുകള്‍ താരത്തെ അലട്ടുന്നുണ്ടായിരുന്നു. ഇന്നലത്തെ എപ്പിസോഡില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഖിലിനെ ബിഗ് ബോസ് വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ സംഘം അഖിലിനെ പരിശോധിച്ച ശേഷമാണ് കൂടുതല്‍ ചെക്കപ്പുകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഖിലിന് പുറത്തുപോകേണ്ട സ്ഥിതി വരുമോയെന്ന ആശങ്കയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ അഖിലിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഷോയില്‍ പുറത്തായിട്ടില്ലെന്നും വ്യക്തമാക്കി ഭാര്യ ലക്ഷ്മിയും അഖില്‍ മാരാരിന്റെ…
Read Moreഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ
ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ‘ന്യുമോണിയ ബാധിച്ച് അച്ഛൻ വീണ്ടും ആശുപത്രിയിൽ. സന്ദർശകർക്ക് നിയന്ത്രണമുണ്ട്. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും ഒപ്പമുണ്ടാകണം. ‘- ചാണ്ടി ഉമ്മൻ കുറിച്ചു
Read Moreനടൻ ശരത് ബാബുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
ഹൈദരാബാദ് : പ്രമുഖ തെലുങ്ക് താരം ശരത് ബാബു ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടന്‍. കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ കഴിയുന്ന ശരത് ബാബുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങൾ. ഏപ്രില്‍ 20നാണ് അണുബാധയെ തുടര്‍ന്ന് നടനെ ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിലവില്‍ വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം തകരാറിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് ആരോഗ്യസ്ഥിതിമോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു ചികിത്സ.
Read Moreനടൻ മാമുക്കോയ ആശുപത്രിയിൽ
മലപ്പുറം: നടന്‍ മാമുക്കോയ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. രാത്രി എട്ട് മണിയോടെ കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സംഘാടകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Moreനടൻ ശരത് ബാബു അതീവ ഗുരുതരാവസ്ഥയിൽ
മുതിർന്ന നടൻ ശരത് ബാബു അതീവ ഗുരുതരാവസ്ഥയിൽ. ഏപ്രിൽ 20ന് ഗുരുതരമായ അണുബാധയെ തുടർന്ന് ശരത് ബാബുവിനെ ഗച്ചിബൗളിയിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നിലധികം അവയവങ്ങളെ ബാധിച്ചതായി പറയപ്പെടുന്ന സെപ്സിസ് രോഗമാണ് ശരത് ബാബുവിന്. സെപ്‌സിസ് ബാധിച്ച് ശരത്തിന്റെ കിഡ്‌നി, ശ്വാസകോശം, കരൾ എന്നിവയെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. മെഡിക്കൽ വിദഗ്ധരുടെ ഒരു സംഘം ശരത് ബാബുവിനെ ചികിത്സിക്കുകയും സാധ്യമായ ഏറ്റവും മികച്ച ചികിത്സ നൽകുകയും ചെയ്യുന്നു. ശരത് ബാബുവിന്റെ ആരോഗ്യനില മോശമായതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രക്തം വിഷലിപ്തമാകുകയും ശരീരത്തിലെ വിവിധ അവയവങ്ങളെ…
Read More