ബെംഗളൂരു: പുതുമംഗലാപുരം തുറമുഖ കവാടത്തിൽ സുരക്ഷാ ഡ്യൂട്ടിയിലിരിക്കെ കേന്ദ്ര വ്യവസായ സേനയിലെ വനിത സബ് ഇൻസ്പെക്ടർ സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള ജ്യോതി ബായിയാണ് ബുധനാഴ്ച തലക്ക് നേരെ വെടിയുതിർത്തത്. ഗുരുതരാവസ്ഥയിൽ ഇവരെ മംഗളൂരു എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ് പറഞ്ഞു. മാതാവിന് എഴുതിവെച്ച ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവിതം ക്ലേശകരമായതിനാൽ താൻ വളരെ ക്ഷീണിതയാണെന്നും ഈ കൃത്യതയിൽ മറ്റാർക്കും പങ്കുില്ലെന്നുമാണ് ഹിന്ദിയിൽ എഴുതിയ കുറിപ്പ് പോലീസിന് ലഭിച്ചത്. മംഗളൂരു എംആർപിഎൽ കമ്പനിയിലെ…
Read MoreTag: hospitalised
കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ ആശുപത്രിയിൽ
ബെംഗളൂരു: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയെ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് എസ്എം കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോ സത്യനാരായണ മൈസൂർ, എച്ച്ഒഡി – പൾമണോളജി, ഡോ സുനിൽ കാരന്ത്, എച്ച്ഒഡി, ഇന്റൻസീവ് കെയർ, കൂടാതെ ഒരു വിശാലമായ സ്പെഷ്യാലിറ്റി മെഡിക്കൽ ടീം എന്നിവരുടെ പരിചരണത്തിലാണ് നിലവിലിപ്പോൾ അദ്ദേഹം. മുൻ മുഖ്യമന്ത്രി കുറഞ്ഞ ശ്വാസോച്ഛാസ പിന്തുണയിലാണെന്നും സന്തോഷകരമായ മാനസികാവസ്ഥയിലാണെന്നും വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യമന്ത്രി ഡോ കെ സുധാകർ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
Read Moreവിവാഹത്തെ ചൊല്ലി തർക്കം; ഓടുന്ന കാറിൽ നിന്ന് രണ്ടുകുട്ടികളുടെ അമ്മയായ കാമുകിയെ തള്ളിയിട്ട് യുവാവ്
തൃശൂർ: കുന്നംകുളത്ത് ഓടുന്ന കാറിൽനിന്ന് കാമുകിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച് യുവാവ്. മുനമ്പം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെ കാവീട് സ്വദേശിയായ അർഷാദാണ് തള്ളിയിട്ടത്. രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് യുവതി യുവാവിനൊപ്പം പോയത്. കുറച്ചു ദിവസങ്ങളായി ലിവിങ് ടുഗെദർ ബന്ധത്തിലായിരുന്നു ഇരുവരും. വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് നിരസിച്ചതോടെ കാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്നാണ് അർഷാദ് യുവതിയെ തള്ളിയിട്ടതെന്നാണ് പൊലീസ് പറയുന്നത്. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഗ്രാമത്തിൽ കടുവ ആക്രമണം; രണ്ട് പേർ ആശുപത്രിയിൽ
ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് കീഴിലുള്ള ഗോപാലസ്വാമി ബേട്ട ഫോറസ്റ്റ് റേഞ്ചിൽ നിന്ന് പുറത്തേക്കിറങ്ങിയ കടുവ ചാമരാജനഗർ ജില്ലയിലെ ഗുണ്ട്ലുപേട്ട് താലൂക്കിലെ ഗോപാലപുര ഗ്രാമത്തിൽ ശനിയാഴ്ച രണ്ട് ഗ്രാമീണരെ ആക്രമിച്ചു. ഇവരെ നിസാര പരിക്കേുകളോടെ മൈസൂരിലെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കർഷകനായ സിദ്ധപ്പയുടെ കൃഷിയിടത്തിൽ പശുവിനെ കടുവ കൊന്നത്. വാർത്ത പരന്നതോടെ ഗ്രാമവാസികൾ സ്ഥലത്തെത്തി കടുവ യെ ഓടിക്കാൻ ശ്രമിച്ചു. എന്നാൽ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപെടുന്നതിനിടെ പരിഭ്രാന്തനായ കടുവ ഗവിയപ്പയെ (60) ആക്രമിക്കുകയും അദേഹത്തിന്റെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തു.l നാട്ടുകാർ ഇയാളെ…
Read Moreആൺകുട്ടികളോട് സംസാരിച്ചതിന് പത്താം ക്ലാസുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു സഹപാഠി; ഞെട്ടി നാട്ടുകാർ
ബെംഗളുരു; സഹപാഠികളായ ആൺ സുഹൃത്തുക്കളോട് സംസാരിച്ചുവെന്നതിന്റെ പേരിൽ പത്താം ക്ലാസുകാരൻ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബെംഗളുരു ജയനഗറിലാണ് 16 വയസുകാരി അക്രമണത്തിന് ഇരയായത്. ഇതോടെ ആൺകുട്ടി സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യാ ശ്രമവും നടത്തിയെങ്കിലും ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലിലൂടെ ഇരുവരെയും രക്ഷിക്കുകയായിരുന്നു. ഇരുവരും സ്കൂൾ വിദ്യാർഥികളാണ്, കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്കൂളിലെ മറ്റ് ആൺകുട്ടികളോട് സംസാരിക്കുന്നതിനെ ചൊല്ലി ആൺകുട്ടി പെൺകുട്ടിയെ ചോദ്യം ചെയ്യുകയും പ്രകോപിതനായി കത്തി ഉപയോഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും…
Read Moreകർണ്ണാടകയിൽ വില്ലനായി വൈറൽ പനി; പനി ബാധിച്ചത് ഏറെ പേർക്ക്
ബെംഗളുരു; കോവിഡ് നിരക്ക് കൂടുന്നതിനൊപ്പം ജനങ്ങളെ ആശങ്കപ്പെടുത്തി കർണ്ണാടകയിൽ വൈറൽ പനിയും വ്യാപിക്കുന്നു. എന്നാൽ ഈ സാഹചര്യത്തെ കൃത്യമായി നേരിടുമെന്നും ഇതിനായി സ്വകാര്യ- സർക്കാർ ആശുപത്രികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പഠനവിധേയമാക്കുകയാണെന്നും ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. കൂടാതെ കേരളവുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ നിപ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന പരിശോധന നടത്തുന്നുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്ന ജനങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരുന്നു, കോവിഡെന്ന സംശയം ആദ്യം ഉണ്ടായിരുന്നെങ്കിലും വൈറൽ പനിയാണെന്ന് സ്ഥിതീകരിച്ചിരുന്നു.…
Read More