ബെംഗളൂരു: അധികാരത്തിൽ എത്തിയതോടെ സംസ്ഥാന സർക്കാരിന്റെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ്. ആഢംബര ബസ്സുകൾ ഒഴികെയുള്ളവയിൽ യാത്ര ചെയ്യാൻ സംസ്ഥാനത്ത് ഇനി സ്ത്രീകൾക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. പദ്ധതിയുടെ ആദ്യ ദിവസത്തെ ആകെ ചെലവ് 8.84 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് വെളിപ്പെടുത്തി. ഇതിനായി ഗതാഗത വകുപ്പ് നടത്തിയ ഒരു ദിവസത്തെ ചെലവ് 1.40 കോടി രൂപയാണ്. രണ്ടു ദിവസത്തിനുള്ളിൽ ആകെ ചെലവ് 10.24 കോടിയിലെത്തി. സിറ്റി ബസ്സുകളുടെ നടത്തിപ്പ് ചുമതലയുള്ള ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 1.75 കോടി…
Read MoreTag: GOVERNMENT
സർക്കാർ പ്ലോട്ടുകൾ അനധികൃതമായി സ്വന്തമാക്കി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: ചിക്കമംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ തങ്ങളുടെ പേരിൽ സർക്കാർ പ്ലോട്ടുകൾ അനധികൃതമായി രജിസ്റ്റർ ചെയ്‌തുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഈ അനധികൃത പ്രവർത്തനത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് ജീവനക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, ടൗൺ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ, മെട്രോപൊളിറ്റൻ കോർപറേഷനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ വൻ അഴിമതിയിൽ പങ്കാളികളാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്.
Read Moreസർക്കാർ ജീവനക്കാരുടെ ഡിഎ കൂട്ടി; ക്ഷാമബത്തയിൽ വർദ്ധനവ്
ബെംഗളൂരു: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത കൂട്ടി. 31 ശതമാനത്തില്‍ നിന്ന് 35 ശതമാനത്തിലേക്ക് ആണ് ക്ഷാമബത്ത കൂട്ടിയത്. ഇതനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ആകെ ശമ്പളം കൂടും. പെൻഷനിലും കുടുംബ പെൻഷനിലും വര്‍ധന ബാധകമാകും. നേരത്തെ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഫെബ്രുവരി 28-ന് ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വര്‍ദ്ധന നടപ്പാക്കിയിരുന്നു. ഏഴാം ശമ്പള കമ്മീഷൻ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇപ്പോള്‍ 35% വരെ ക്ഷാമബത്ത കൂട്ടിയിരിക്കുന്നത്. ജനുവരി മുതല്‍ ഈ വര്‍ദ്ധന ബാധകമാകും.
Read Moreമന്ത്രിസഭയിലേക്ക് ആരൊക്കെ? ചർച്ചകൾ അവസാനഘട്ടത്തിൽ
ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തില്‍ പതിനഞ്ചില്‍ താഴെ മന്ത്രിമാരാവും ചുമതല ഏല്‍ക്കുക. മന്ത്രിസഭയിലേക്ക് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും ഡല്‍ഹിയിൽ എത്തി.മന്ത്രിസഭയില്‍ ആരൊക്കെ എന്നതില്‍ അന്തിമ തീരുമാനം എടുക്കാനാണ് ഇരുവരും എത്തിയത്. കര്‍ണാടകയില്‍ രണ്ട് ഘട്ടമായിട്ടാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു. നാളെ പന്ത്രണ്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും. ആകെ 32 ക്യാബിനറ്റ് പിന്നീട് ആയിരിക്കും.…
Read Moreലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദം നൽകണം, ആവശ്യവുമായി കോൺഗ്രസ് നേതാവ്
ബെംഗളൂരു:ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ എം.ബി പാട്ടീൽ രംഗത്ത്. ജി. പരമേശ്വരക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്നാണ് ലിംഗായത്ത് വിഭാഗത്തിൻറെ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ലിംഗായത്തുകാർ പുറത്തായി. മതിയായ പ്രതിനിധ്യം ലഭിക്കണം. പാർട്ടിയിൽ നിന്ന് പ്രാതിനിധ്യം ലഭിക്കുമെന്നാണ് വിശ്വാസമെന്നും എം.ബി പാട്ടീൽ ചൂണ്ടിക്കാട്ടി. ലിംഗായത്ത്, വൊക്കലിംഗ, മുസ് ലിം, ദളിത്, പട്ടികജാതി തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് കോൺഗ്രസിന് പിന്തുണ ലഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബഹുമാനം നൽകി ഭരണത്തിൽ മതിയായ പങ്കാളിത്തം ഉറപ്പാക്കണമെന്നും എം.ബി പാട്ടീൽ…
Read Moreമോദി സർക്കാരിന്റെ ഒൻപതാം വാർഷികം, രാജ്യത്ത് ഒരു മാസം നീളുന്ന പരിപാടികൾ
ന്യൂഡൽഹി: മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഒരുമാസം നീളുന്ന പ്രചാരണം നടത്താന്‍ പദ്ധതി തയ്യാറാക്കി ബി ജെ പി. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രചാരണം മേയ് 30ന് ആരംഭിച്ച് ജൂണ്‍ 30നാണ് അവസാനിക്കുന്നത്. ക്യാമ്പയിനിന്റെ ആദ്യ ദിവസമായ മേയ് 30ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ റാലി സംഘടിപ്പിക്കുമെന്ന് ബി ജെ പി വൃത്തങ്ങള്‍ അറിയിക്കുന്നു. മേയ് 31നും പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയില്‍ പങ്കെടുക്കും. മുതിര്‍ന്ന ബി ജെ പി നേതാക്കളുടെ നേതൃത്വത്തില്‍ 51 റാലികള്‍ സംഘടിപ്പിക്കുമെന്നും വിവരമുണ്ട്. രാജ്യത്തെ…
Read Moreസംസ്ഥാനത്ത് ബിജെപി സഖ്യ സർക്കാർ ഭരണത്തിലെത്തുമെന്ന് സർവ്വേ
ബെംഗളുരു: സംസ്ഥാനത്ത് ഭരണത്തില്‍ വരിക സഖ്യ സര്‍ക്കാരെന്ന പ്രവചനവുമായി പീപ്പിള്‍സ് ചോയ്സ് സര്‍വ്വേ ഫലം. ബിജെപിയും ജനതാദള്‍ സെക്കുലര്‍ വിഭാഗവുമായി ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരാകും കര്‍ണാടകയെ കാത്തിരിക്കുന്നതെന്നാണ് പ്രവചനം. സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം ആളുകള്‍ നിലവിലെ സര്‍ക്കാരില്‍ അതൃപ്തരാണ്. എന്നാല്‍ 52 ശതമാനം പേര്‍ നിലവിലെ സര്‍ക്കാരില്‍ തൃപ്തരും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വീണ്ടും വരുമെന്ന് വിലയിരുത്തുന്നവരുമാണ്. 44 ശതമാനം ആളുകളാണ് സഖ്യ സര്‍ക്കാരിനാണ് സാധ്യത കൂടുതലെന്ന് വിലയിരുത്തുന്നത്. എന്നാല്‍ 20 ശതമാനത്തോളം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അധികാരത്തിലെത്തുമെന്ന്…
Read Moreവിനോദ യാത്ര, സ്കൂളുകൾക്ക് പുതിയ മാനദണ്ഡങ്ങളുമായി സർക്കാർ
തിരുവനന്തപുരം: സ്‌കൂൾ വിനോദയാത്രകൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. രാത്രി പത്തിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്ര ചെയ്യരുതെന്ന് സർക്കാർ നിർദ്ദേശം. വിനോദയാത്രകൾ സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമായിരിക്കണം. യാത്ര പുറപ്പെടും മുമ്പ് പോലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്നും മാനദണ്ഡത്തിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കി. മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.…
Read Moreമാലിന്യ സംസ്കരണത്തിൽ വീഴ്ച, 2900 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരിത ട്രിബൂണൽ
ബെംഗളൂരു: ഖര-ദ്രവമാലിന്യ സംസ്‌കരണം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് കർണാടക സർക്കാർ 2,900 കോടി രൂപ അടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശം. സംസ്‌കരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച സംബന്ധിച്ച പരാതികളിൽ തുടർച്ചയായ വാദം കേൾക്കുന്നതിന് മാലിന്യമാണ് ഉത്തരവ്. മാലിന്യം സംസ്‌കരിക്കുന്നതിലും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന സാഹചര്യം പൊതുജനാരോഗ്യത്തിനും നാശമുണ്ടാക്കിയെന്നും കർണാടക സർക്കാർ 2,900 കോടി രൂപ നഷ്ടപരിഹാരം വരുത്തിയ സംഭവത്തിൽ ബാധ്യസ്ഥരാണെന്നും എൻ.ജി.ടി ഉത്തരവിൽ പറഞ്ഞു. കർണാടക സർക്കാർ മാസത്തിനുള്ളിൽ പ്രത്യേക തുകയിൽ രണ്ട് തുക നിക്ഷേപിക്കണമെന്ന് നിർദ്ദേശം. പരിസ്ഥിതിക്ക് തുടർച്ചയായി ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കണക്കിലെടുത്താണ്…
Read Moreപ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്ക്ക് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി നൽകി
ബെംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ വിധവ നൂതന്‍ കുമാരിക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസില്‍ ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 30,350 രൂപ ശമ്പളത്തില്‍ ക്ലര്‍ക്ക് തസ്തികയിലാണ് കരാര്‍ വ്യവസ്ഥയില്‍ നിയമനം. മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ 115 സി.ഗ്രൂപ്പ് ജീവനക്കാരില്‍ ഒരാളാവും ഇനി മുതല്‍ നൂതന്‍. 1977ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടപ്രകാരം നേരിട്ട് നിയമനം നടത്താവുന്ന തസ്തികയാണിത്. ഇതിന് മുകളിലെ പദവികളില്‍ നേരിട്ട് നിയമനം സാധ്യമാവില്ല. സോമലിംഗപ്പ എന്നയാളെ ഒഴിവാക്കിയാണ് നൂതന് നിയമനം ഒരുക്കിയത്.…
Read More