ബെംഗളൂരു: ബെംഗളൂരു സന്ദർശിച്ച് മടങ്ങവേ ബ്രിട്ടീഷ് രാജ്ഞി കാമിലയുടെ വിമാനത്തിൽ പക്ഷിയിടിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് എയർവെയ്‌സിന്റെ വിമാനത്തിലാണ് പക്ഷിയിടിച്ചത്. ബെംഗളൂരുവിലെ വെൽനസ് സെന്റർ സന്ദർശിച്ച് മടങ്ങവേയായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്ന് ഹീത്രുവിലേക്ക് മടങ്ങിയ ബോയിങ് 777-ഇആർ എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. എന്നാൽ ബക്കിംഗ്ഹാം പാലസിൽ നിന്ന് സംഭവത്തിൽ പ്രതികരണമുണ്ടായിട്ടില്ല. ഒക്ടോബർ 20നാണ് സുഹൃത്തുക്കൾക്കൊപ്പം കാമില ബെംഗളൂരുവിലെത്തിയത്. കാമില സ്ഥിരമായി സന്ദർശിക്കുന്ന വെൽനസ് സെന്ററാണ് ബെംഗളൂരുവിലെ സൗഖ്യ. മൂന്ന് വർഷമായി കാമില സ്ഥിരമായി ബെംഗളൂരുവിലെത്താറുണ്ട്. മെഡിറ്റേഷൻ,ഹോമിയോപ്പതി,യോഗ എന്നിവയെല്ലാം സൗഖ്യത്തിലുണ്ട്.
Read MoreTag: FLIGHT
ബെംഗളൂരുവിലേക്കുള്ള വിമാനം എമർജൻസിക്കായി തുർക്കിയിൽ ഇറക്കി, പിന്നീട് പറന്നത് 2 ദിവസത്തിനു ശേഷം
ബെംഗളൂരു: ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ലുഫ്താന്‍സ ഫ്‌ളൈറ്റ് മെഡിക്കല്‍ എമര്‍ജന്‍സി കാരണം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ അടിയന്തരമായി ലാന്റ് ചെയ്തു. എന്നാല്‍ ഇവിടെ നിന്നും വിമാനം പിന്നീട് പറന്നുയർന്നത് 2 ദിവസത്തോളം സമയമെടുത്ത്. . ഇതേതുടര്‍ന്ന് ക്ഷീണിതരായ യാത്രക്കാര്‍ വിമാനത്താവളത്തില്‍ രണ്ട് ദിവസത്തോളം കാത്തിരിക്കേണ്ടതായി വന്നു. ഒക്‌ടോബര്‍ 18ന് യാത്ര തിരിച്ച വിമാനം പിറ്റേന്ന് രാവിലെ ലക്ഷ്യസ്ഥലമായ ബംഗളൂരുവില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 19ന് രാത്രി 10:30 ന് മാത്രമാണ് ഇസ്താംബൂളില്‍ നിന്നും വിമാനത്തിന് യാത്ര പുനരാരംഭിക്കാന്‍ കഴിഞ്ഞത്. ഉദ്ദേശം രണ്ട് ദിവസത്തോളം സമയമാണ് ഇതുമൂലം…
Read Moreദുബായ് – ബെംഗളൂരു എമിറേറ്റ്സ് എയർലൈൻ സർവീസ് 30 മുതൽ ആരംഭിക്കും
ബെംഗളൂരു: എമിറേറ്റ്സ് എയര്‍ലൈന്‍ ഈ മാസം 30 മുതല്‍ ദുബായ്- ബെംഗളൂരു സെക്ടറില്‍ എ 380 വിമാനം സര്‍വീസ് നടത്തുമെന്നു അധികൃതർ അറിയിച്ചു. ഇകെ 568, ഇകെ 569 എന്നീ വിമാനങ്ങളാണു സര്‍വീസ് നടത്തുക. രാത്രി 9.25ന് ദുബായില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 2.30ന് ബെംഗളൂരുവില്‍ എത്തും. തിരിച്ചു പുലര്‍ച്ചെ 4.30-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 7.10ന് ദുബായില്‍ എത്തുന്ന വിധമാണു സമയക്രമം. എമിറേറ്റ്സിന്റ എ380 വിമാനം സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമാകും ബെംഗളൂരു. നിലവില്‍ 2014 മുതല്‍ മുംബൈയിലേക്കു വലിയ വിമാനം…
Read Moreബെംഗളൂരുവിലേക്ക് വന്ന വിമാനം പാകിസ്ഥാനിൽ ലാൻഡ് ചെയ്തതിൽ ദുരൂഹത
ബെംഗളൂരു: അമേരിക്കയില്‍ നിന്നും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്വകാര്യ വിമാനം യാത്രയ്ക്കിടെ പാകിസ്ഥാനില്‍ ലാന്‍ഡിംഗ് ചെയ്തതിൽ ദുരൂഹത. കറാച്ചി വിമാനത്താവളത്തിലാണ് വിമാനം കുറച്ച് സമയത്തേയ്ക്ക് ഇറങ്ങിയത്. ഇതിന് ശേഷം വീണ്ടും പറന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ഇന്നലെ രാവിലെ എത്തിയ വിമാനത്തില്‍ ഇന്ത്യന്‍ വിസയുള്ള ആറ് അമേരിക്കന്‍ യാത്രികരാണ് ഉണ്ടായിരുന്നത്. 14 സീറ്റുകളുള്ള ജെറ്റ് വിമാനത്തിലാണ് ഇവര്‍ പറന്നത്. സാധാരണ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഗള്‍ഫ് റൂട്ടിലൂടെയാണ് പറക്കുന്നത്. എന്നാല്‍ ഈ ചെറുവിമാനം റൂട്ട് മാറ്റി പാകിസ്ഥാന് മുകളിലൂടെ…
Read Moreആകാശ എയർ സെപ്റ്റംബറോടെ 150 ലധികം പ്രതിവാര സർവീസ് നടത്തുമെന്ന് സൂചന
ബെംഗളൂരു: ബെംഗളൂരു-മുംബൈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ച ആകാശ എയര്‍ സെപ്റ്റംബര്‍ മാസം അവസാനത്തോടെ 150-ലധികം പ്രതിവാര വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് റിപ്പോർട്ടുകൾ. ആഗസ്റ്റ് 7 ന് പ്രവര്‍ത്തനം ആരംഭിച്ച എയര്‍ലൈന്‍ ഇപ്പോള്‍ ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ,മുംബൈ-അഹമ്മദാബാദ് എന്നീ മൂന്ന് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ ബെംഗളൂരു-മുംബൈ റൂട്ടില്‍ ഓരോ ദിശയിലേക്കും എയര്‍ലൈന്‍ പ്രതിദിനം രണ്ട് വിമാനങ്ങള്‍ സര്‍വീസുകളാണ് നടത്തുക. സെപ്തംബര്‍ 10 മുതല്‍ ബെംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ റൂട്ടും ആകാശ ആരംഭിക്കും. സെപ്തംബര്‍ അവസാനത്തോടെ പ്രതിവാര ഫ്ലൈറ്റുകള്‍ 150 കടക്കുമെന്നാണ് റിപ്പോർട്ട് .…
Read Moreആളില്ല വിമാനം, ആദ്യ പരീക്ഷണം വിജയം കണ്ടു
ബെംഗളൂരു: പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി. ചിത്രദുർഗയിലെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റെഞ്ചിൽ നിന്നാണ് ആദ്യ പരീക്ഷണപ്പറക്കൽ കഴിഞ്ഞ ദിവസം നടത്തിയത്. വിമാനത്തിന്റെ പറന്നുയരലും ദിശാ നിർണയവും ലാൻഡിങ്ങും സുഗമമായിരുന്നെന്നും ഭാവിയിൽ ആളില്ലാ വിമാനങ്ങൾ വികസിപ്പിക്കാനുള്ള നിർണ്ണായകമായ സാങ്കേതികവിദ്യകൾ സ്വന്തമാക്കുന്ന കാര്യത്തിൽ ഈ ആളില്ലാ വിമാനം പ്രധാന നാഴികക്കല്ലായി മാറുമെന്നും ഡിആർഡിഒ അറിയിച്ചു. ചെറിയ ടർബോഫാൻ എൻജിൻ ഉപയോഗിച്ചാണ് വിമാനം പ്രവർത്തിക്കുന്നത്. വിമാനത്തിന്റെ പുറത്തെ ഭാഗങ്ങൾ , വിമാന നിയന്ത്രണം, എവിയോണിക്‌സ് സിസ്റ്റം എന്നിവയെല്ലാം…
Read Moreലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി
റിയാദ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയർ ലാന്‍ഡിങ്ങിനിടെ പൊട്ടി. റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്‍റെ ഇടത് ഭാഗത്തെ ടയറാണ് പൊട്ടിയത്. റിയാദില്‍ നിന്നും കോഴിക്കോടേക്ക് രാത്രി 11.45ന് തിരികെ മടങ്ങേണ്ട വിമാനമായിരുന്നു ഇത്. വിമാനത്തിന്റെ ഇടത് ടയർ പരന്ന നിലയിലായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Read Moreലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടി
ബെംഗളൂരു: റൺവേയിൽ ഇറക്കുന്നതിനിടെ തായ് എയർവെയ്സ് വിമാനത്തിന്റെ ടയർ പൊട്ടി. എന്നാൽ ആളപായം ഒന്നും ഉണ്ടായിട്ടില്ല. രാത്രി 11.30 നു ബാങ്കോക്കിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവെയിൽ ഓടി നിന്നിട്ടും ടയർ പൊട്ടിയ കാര്യം പൈലറ്റ് അറിഞ്ഞിരുന്നില്ല. റൺവെ ജീവനക്കാരനാണ് ഇത് ശ്രദ്ധയിൽ പെടുത്തിയത്. പുതിയ ടയർ എത്തിക്കാൻ വൈകിയതിനെ തുടർന്ന് പുലർച്ചെ മടങ്ങേണ്ടി ഇരുന്ന വിമാനത്തിന് യാത്ര തടസം നേരിട്ടു. യാത്ര വൈകുമെന്ന കാര്യം യാത്രക്കാരെ അറിയിക്കാത്തത്തിൽ പരാതികൾ ഉയർന്നു.
Read Moreറൺവേയിൽ നായ്ക്കൂട്ടം; വിമാനം തലകീഴായി മറിഞ്ഞു
ബെംഗളൂരു: ജക്കൂർ എയ്റോഡ്രോമിൽ പരിശീലന വിമാനം റൺവേയിൽ ഇറങ്ങിയ ശേഷം തലകീഴായി മറിഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ ആകാശ് ജയ്സ്വാളിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന രാജ്യാന്തര സ്കൈഡൈവിങ് ചാംപ്യനായ ചെറിൽ ആൻ സ്റ്റേൺസിനും പരുക്കേറ്റു. റൺവേയിൽ നായ്ക്കളുണ്ടായിരുന്നതിനെ തുടർന്ന് അപകടം ഒഴിവാക്കാനായി പൊടുന്നനെ വെട്ടിത്തിരിച്ചതിനാലാണ് അഗ്നി ഏവിയേഷന്റെ സെസ്ന–185 വിമാനം മറിഞ്ഞതെന്നാണ് പൈലറ്റിന്റെ വിശദീകരണം. സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു.
Read More