വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി, 2 പേർ പിടിയിൽ 

ബെംഗളൂരു: ബെംഗളൂരു – ജയ്‌പൂർ ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. വിമാനത്തിൻറെ ശൗചാലയത്തിന് പുറത്ത് ടിഷ്യൂ പേപ്പറിൽ ഹിന്ദിയിലായിരുന്നു ബോംബ് ഭീഷണിക്കത്ത് ഉണ്ടായിരുന്നത് . ഉടൻ സിഐഎസ്‌എഫ് ചുമതലയുള്ള സുരക്ഷാ സൈനികർ സ്ഥലത്ത് എത്തി പരിശോധന നടത്തി. കത്തെഴുതിയവർ എന്ന് സംശയിക്കുന്ന രണ്ട് പേരെ സിഐഎസ്‌എഫ് കസ്റ്റഡിയിൽ പരിശോധന നടത്തി വരികയാണ്.

ജയ്‌പൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഞായറാഴ്‌ച രാത്രി 9:26 നാണ് ദേവനഹള്ളി കെമ്പഗൗഡ അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇതിനിടെയാണ് നീല മഷിയിൽ ‘ലാൻഡ് ചെയ്യരുത്, വിമാനത്തിൽ ബോംബുണ്ട്’ എന്ന് ഹിന്ദിയിൽ എഴുതിയ സന്ദേശം ലഭിച്ചത്. ഒരു വിമാന ജീവനക്കാരൻ ശൗചാലയത്തിൻറെ പുറകിൽ ചെന്നപ്പോൾ ബോംബ് ഭീഷണി സന്ദേശമുള്ള ടിഷ്യൂ പേപ്പർ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അവർ ക്യാപ്റ്റനെ വിവരം അറിയിച്ചു.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

ക്യാപ്റ്റൻ റിപ്പോർട്ട് ചെയ്‌തത് അനുസരിച്ച്‌ സിഐഎസ്‌എഫ് വിമാനത്തിലെത്തി. വിമാനത്തിൽ ഉണ്ടായിരുന്ന 174 യാത്രക്കാരെ ഇറക്കി ബാഗുകൾ പരിശോധിച്ചു. ബോംബ് ഭീഷണി മുഴക്കിയവരെ തിരിച്ചറിയാൻ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ യാത്രക്കാരുടെ കൈയക്ഷരം പരിശോധിക്കുകയും ചെയ്തു.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

ഹിന്ദിയിൽ എഴുതാൻ അറിയാത്തവരെ ഈ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഒടുവിൽ 20 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ശേഷം രണ്ട് പ്രതികളെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഭീഷണി വ്യാജമാണെന്നും സിഐഎസ്എഫ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts