ബെംഗളൂരു: പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി.
ചിത്രദുർഗയിലെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റെഞ്ചിൽ നിന്നാണ് ആദ്യ പരീക്ഷണപ്പറക്കൽ കഴിഞ്ഞ ദിവസം നടത്തിയത്.
വിമാനത്തിന്റെ പറന്നുയരലും ദിശാ നിർണയവും ലാൻഡിങ്ങും സുഗമമായിരുന്നെന്നും ഭാവിയിൽ ആളില്ലാ വിമാനങ്ങൾ വികസിപ്പിക്കാനുള്ള നിർണ്ണായകമായ സാങ്കേതികവിദ്യകൾ സ്വന്തമാക്കുന്ന കാര്യത്തിൽ ഈ ആളില്ലാ വിമാനം പ്രധാന നാഴികക്കല്ലായി മാറുമെന്നും ഡിആർഡിഒ അറിയിച്ചു.
ചെറിയ ടർബോഫാൻ എൻജിൻ ഉപയോഗിച്ചാണ് വിമാനം പ്രവർത്തിക്കുന്നത്. വിമാനത്തിന്റെ പുറത്തെ ഭാഗങ്ങൾ , വിമാന നിയന്ത്രണം, എവിയോണിക്‌സ് സിസ്റ്റം എന്നിവയെല്ലാം തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഡിആർഡിഒയുടെ കീഴിലുള്ള ബെംഗളൂരു എയ്‌റോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എഡിഐ) ആണ് വിമാനത്തിന്റെ രൂപരേഖ തയ്യാറാക്കിയതും വികസിപ്പിച്ചതും.
ആളില്ലാ വിമാനത്തിന്റെ വിജയകരമായ കന്നിപ്പറക്കലിനെ ഡിആർഡിഒയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. വിമാനം വികസിപ്പിച്ച ടീമിനെ ഡിആർഡിഒ ചെയർമാനും ഡിഫൻസ് സെക്രട്ടറിയുമായ ഡോ. ജി. സതീഷ് റെഡ്ഡിയും അഭിനന്ദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.