ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടി

ബെംഗളൂരു: റൺവേയിൽ ഇറക്കുന്നതിനിടെ തായ് എയർവെയ്സ് വിമാനത്തിന്റെ ടയർ പൊട്ടി. എന്നാൽ ആളപായം ഒന്നും ഉണ്ടായിട്ടില്ല. രാത്രി 11.30 നു ബാങ്കോക്കിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽ പെട്ടത്.

റൺവെയിൽ ഓടി നിന്നിട്ടും ടയർ പൊട്ടിയ കാര്യം പൈലറ്റ് അറിഞ്ഞിരുന്നില്ല. റൺവെ ജീവനക്കാരനാണ് ഇത് ശ്രദ്ധയിൽ പെടുത്തിയത്.

  ടയർ പൊട്ടിത്തെറിച്ചു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ പിക്കപ്പ് ട്രക്ക് മറിഞ്ഞു

പുതിയ ടയർ എത്തിക്കാൻ വൈകിയതിനെ തുടർന്ന് പുലർച്ചെ മടങ്ങേണ്ടി ഇരുന്ന വിമാനത്തിന് യാത്ര തടസം നേരിട്ടു.

യാത്ര വൈകുമെന്ന കാര്യം യാത്രക്കാരെ അറിയിക്കാത്തത്തിൽ പരാതികൾ ഉയർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts