ബെംഗളൂരു: നാഗവാരയെയും കലേന അഗ്രഹാരയെയും (18 സ്റ്റേഷനുകൾ) ബന്ധിപ്പിക്കുന്ന നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ തുരങ്കം (21 കി.മീ പിങ്ക് ലൈൻ) 2024-ഓടെ സജ്ജമാകാൻ സാധ്യത.
ടണൽ ബോറിങ് മെഷീൻ ഉർജ ഏപ്രിൽ 25ന് ഒറ്റ ദിവസം കൊണ്ട് 27 മീറ്റർ ടണലിങ് ജോലി പൂർത്തിയാക്കി ഇത് നാളിതുവരെയുള്ള ഏറ്റവും മികച്ച റെക്കോർഡ് ആണെന്ന് ബിഎംആർസിഎൽ അറിയിച്ചു.
എൽ ആൻഡ് ടി വിന്യസിച്ചിരിക്കുന്ന ഊർജ കന്റോൺമെന്റ്, പോട്ടറി ടൗൺ മെട്രോ സ്‌റ്റേഷനുകൾക്കിടയിൽ ടണലിങ് ജോലികൾ ചെയ്യുന്നു.
സാധാരണയായി, ടിബിഎം-കൾ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെ ആശ്രയിച്ച് ഒരു ദിവസം ശരാശരി 3m-6m വരെയും ചില സന്ദർഭങ്ങളിൽ 15m വരെയും തുരക്കുന്നു. “ഫേസ് 1 ടണലിംഗ് പോലെ, ഫേസ് 2 ന് ഇതുവരെ വലിയ തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ പൊതുവേ, അത്തരം ജോലികൾ എല്ലായ്പ്പോഴും സങ്കീർണ്ണമാണ്, ” ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ പറഞ്ഞു