കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിൽ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. പശ്ചിമബംഗാൾ സ്വദേശിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്ന് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തീപ്പിടിത്തത്തിന് തൊട്ടുമുൻപ് ട്രെയിനിന് സമീപം ഒരാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളിലുള്ള ആളാണെന്ന സംശയത്തെത്തുടർന്നാണ് ബംഗാൾ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം.
Read MoreTag: Fire
ട്രെയിനിലെ തീ പിടിത്തം ; സിസിടിവി യിലെ ആളെ തിരിച്ചറിഞ്ഞതായി സൂചന
കണ്ണൂര്‍: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ പ്രതിയെ തിരിച്ചറിഞ്ഞതായും സൂചന.പുലര്‍ച്ചെ ഒന്നരയോടെ ട്രെയിനില്‍ നിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു. കാനുമായി ഒരാള്‍ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പുക ഉയരുകയും ഉടന്‍ തന്നെ തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷി ജോര്‍ജ് വെളിപ്പെടുത്തി. റെയില്‍വേ ട്രാക്കിന് സമീപത്തെ ബി.പി.സി.എല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. ഇയാള്‍ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. തീപിടിത്തത്തില്‍ ട്രെയിനിന്റെ…
Read Moreട്രെയിനിൽ തീ പിടുത്തം; ഒരു ബോഗി കത്തി നശിച്ചു
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഏലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. രാത്രി എത്തിയ എക്‌സ്‌പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്‌നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂർണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് അധികൃതർ പറയുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreവിവാഹ സംഘം സഞ്ചരിച്ച ബസിനു തീ പിടിച്ചു
ബെംഗളൂരു: വിവാഹ സംഘം സഞ്ചരിച്ച ബസിനു തീ പിടിച്ചു. ആർക്കും പാർക്കില്ല.ശിവമോഗയിൽ നിന്നുള്ള 30 യാത്രക്കാർ ആയിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ ശ്രീരംഗപട്ടണയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ബസ് പൂർണമായും കത്തി നശിച്ചു. ഇന്നലെ രാവിലെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രക്കാരുടെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്ത് ഇറക്കുകയായിരുന്നു. മൈസൂരിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
Read Moreഐസ്ക്രീം ഗോ ഡൗണിലും ഫാക്ടറിയിലും തീ പിടിത്തത്തിൽ കോടികളുടെ നഷ്ടം
ബെംഗളൂരു: നഗരത്തില്‍ അഡ്യാറില്‍ ഇന്ന് പുലര്‍ചെ മൂന്നു മണിയോടെയുണ്ടായ തീപ്പിടിത്തത്തില്‍ ഐസ്ക്രീം ഗോഡൗണും ഫാക്ടറിയും കത്തിനശിച്ചു. കോടിയോളമോ അധികമോ രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഹര്‍ഷമണി എസ് റൈയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. അതിനോട് ചേര്‍ന്നാണ് ഐസ്ക്രീം നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ലോറി ഉള്‍പെടെ ഗോഡൗണ്‍ പരിസരത്ത് നിറുത്തിയിട്ട വാഹനങ്ങള്‍ അഗ്നിക്കിരയായി. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്ന് യൂനിറ്റ് അഗ്നി ശമന സേന മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Read Moreനഗരത്തിലെ വനമേഖലയിൽ കാട്ടുതീ; ആശങ്ക പടർത്തി ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള തീപിടുത്തം
ബെംഗളൂരു: ബെംഗളൂരുവിലെ വനമേഖലയിൽ ആശങ്ക പടർത്തി വൻ കാട്ടുതീ. ഫെബ്രുവരി പകുതി മുതൽ മൂന്ന് സംഭവങ്ങളിലായി തുറഹള്ളി മൈനർ ഫോറസ്റ്റിന്റെ 30 ഏക്കറിലധികമാണ് കത്തിനശിച്ചത്, നേരത്തെയുള്ള കണ്ടെത്തൽ സമയോചിതമായ ഇടപെടലിന് സഹായിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം കണ്ട ഏറ്റവും വലിയ തീപിടിത്തമാണ് ബുധനാഴ്ചയുണ്ടായതെന്ന് അധികൃതർ പറഞ്ഞു. 25 ഓളം ജീവനക്കാർ രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം 30 ഏക്കർ കത്തിനശിച്ചു, പക്ഷേ ഭൂരിഭാഗവും നിലത്താണ് തീ പടർന്നത്. തുറഹള്ളി മൈനർ വനം താരതമ്യേന ചെറുതാണെങ്കിലും, പ്രദേശത്തെ ആളുകളുടെ ഇടയ്ക്കിടെയുള്ള സഞ്ചാരം…
Read Moreനിർത്തിയിട്ട ബസ് കത്തി, കണ്ടക്ടർക്ക് ദാരുണാന്ത്യം
ബെംഗളൂരു: നിര്‍ത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച് കണ്ടക്ടര്‍ പൊള്ളലേറ്റ് മരിച്ചു. ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി എന്നയാളാണ് മരിച്ചത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസാണ് അഗ്നിക്കിരയായത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് പാര്‍ക്ക് ചെയ്‌ത ശേഷം ബസിന്റെ ഡ്രൈവര്‍ പ്രകാശ് ബസ് സ്റ്റാന്‍ഡിലെ ബസ് ജീവനക്കാര്‍ക്കായുള്ള ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാന്‍ പോയി. ബസിനുള്ളില്‍ ഉറങ്ങാനാണ് കണ്ടക്ടർ മുത്തയ്യ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് ബസിന് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അഗ്നിരക്ഷാസേനയെ…
Read Moreബസിൽ ഉറങ്ങിക്കിടന്ന ബിഎംടിസി ബസ് കണ്ടക്ടർ പൊള്ളലേറ്റ് മരിച്ചു
ബെംഗളൂരു: വെള്ളിയാഴ്ച പുലർച്ചെ ബിഎംടിസി ബസിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ 45 കാരനായ ബിഎംടിസി ബസ് കണ്ടക്ടർ വെന്തുമരിച്ചു. പശ്ചിമ ബെംഗളൂരുവിലെ ലിംഗധീരനഹള്ളിയിലെ ഡി ഗ്രൂപ്പ് എംപ്ലോയീസ് ലേഔട്ട് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ ഉറങ്ങുകയായിരുന്ന കണ്ടക്ടർ ആണ് മരിച്ചത്. സുമനഹള്ളി ബസ് ഡിപ്പോ നമ്പർ 31-ൽ കെഎ-57-എഫ്-2069 രജിസ്‌ട്രേഷൻ നമ്പർ ബസിൽ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45 ) ആണ് പൊള്ളലേറ്റ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ സ്വാമിക്ക് 80 ശതമാനത്തോളം പൊള്ളൽ ഏറ്റിരുന്നതായി ബ്യാദരഹള്ളി പോലീസ് പറഞ്ഞു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബ്യാദരഹള്ളി പോലീസ് സ്‌റ്റേഷനിലെ…
Read Moreസർജാപുര റോഡിലുള്ള കെട്ടിടത്തിൽ വൻ അഗ്നിബാധ
ബെംഗളൂരു : സർജാപുര റോഡിലെകൈക്കൊണ്ടനഹള്ളിയിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെയാണ് കിടക്കക്കട പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽനിന്ന് തീയും പുകയുമുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഏതാനും മിനിറ്റുകൾക്കകം കെട്ടിടത്തിന്റെ ഭൂരിഭാഗം പ്രദേശത്തേക്കും തീപടർന്നു. പിന്നീട് അഗ്നിരക്ഷാ സേനയെത്തി ഏറെനേരത്തേ പ്രയത്നത്തിന് ശേഷമാണ് തീയണച്ചത്. സംഭവസമയത്ത് കെട്ടിടത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽവിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസും അഗ്നിരക്ഷാ സേനയും അറിയിച്ചു.തീപിടിത്തമുണ്ടായതോടെ സർജാപുര റോഡിന്റെ ഇരുഭാഗത്തും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് വലിയതോതിൽ പുക പടർന്നതും ആശങ്കയ്ക്കിടയാക്കി. പരിഭ്രാന്തരായി…
Read Moreകാട്ടുതീയിൽ അകപ്പെട്ട് പെൺകുട്ടി മരിച്ചു
ബെംഗളൂരു: കാട്ടു തീയിൽ പെട്ട് 13 വയസുകാരി പെൺകുട്ടി മരിച്ചു. തീയിൽ അകപ്പെട്ട മറ്റ് രണ്ട് പെൺകുട്ടികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ആണ്. ദേവരായനദുർഗ ലക്ഷ്മി നാരായണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മാനസ എന്ന പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശക്തമായ കാറ്റിനെ തുടർന്ന് ചുറ്റും തീ പടർന്നു പിടിച്ചതാണ് മാനസ ഉൾപ്പെടെയുള്ള വർക്ക് പൊള്ളൽ ഏൽക്കാൻ ഇടയായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More