ഈ വർഷത്തെ 5, 8 ക്ലാസുകളിലെ പൊതുപരീക്ഷകൾ റദ്ദാക്കി

ബെംഗളൂരു: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്ത് അഞ്ച്, എട്ട് ക്ലാസുകളിലെ വാർഷിക പരീക്ഷകൾ 10-ാംക്ലാസ് പരീക്ഷയുടെ മാതൃകയിൽ പൊതു പരീക്ഷയാക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനം അസാധുവാക്കികർണാടക ഹൈക്കോടതി. ഈ അധ്യയന വർഷം മുതൽ ബോർഡ് പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങിയിരുന്നു. ചട്ടം അനുസരിച്ച് 5, 8 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ അടുത്ത വർഷം മുതൽ നടത്താമെന്ന് ജസ്റ്റിസ് പ്രദീപ് സിംഗ് യെരൂർ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. രജിസ്റ്റർ ചെയ്ത അൺ എയ്ഡഡ് പ്രൈവറ്റ് സ്‌കൂൾസ് അസോസിയേഷൻ (RUPSA) പ്രസിഡന്റ് ലോകേഷ് താളിക്കാട്ടെ കർണാടക…

Read More

കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര; വിശദാംശങ്ങൾ

ബെംഗളൂരു: മാർച്ച് 9 മുതൽ 29 വരെ നടക്കുന്ന രണ്ടാം വർഷ പിയുസി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി സൗജന്യ ബസ് പാസുകൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ താമസസ്ഥലത്ത് നിന്ന് പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചും കെഎസ്ആർടിസിയുടെ സിറ്റി, സബർബൻ, ഓർഡിനറി, എക്‌സ്പ്രസ് ബസുകളിൽ പരീക്ഷാ ദിവസങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാം, അവർ അഡ്മിറ്റ് കാർഡ് ഹാജരാക്കിയാൽ മതിയെന്നും, വാർത്താക്കുറിപ്പിൽ പറയുന്നു.

Read More

കർണാടക സി ഇ ടി പേപ്പറുകളുടെ പരിശോധന ഓഗസ്റ്റ് എട്ടിലേക്ക് മാറ്റി

ബെംഗളൂരു: കൗൺസിലിങ്ങിനുള്ള കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) ഡോക്യുമെന്റ് വെരിഫിക്കേഷൻ മാറ്റിവെച്ചതിന് പിന്നാലെ ഓഗസ്റ്റ് എട്ടിന് വെരിഫിക്കേഷൻ നടത്തുമെന്ന് കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) അറിയിച്ചു. കെ സി ഇ ടി യുടെ മൊത്തം സ്കോറുകളിൽ 2021ലെ പിയു പരീക്ഷാ മാർക്കുകൾ പരിഗണിക്കാത്ത അതോറിറ്റിയുടെ നീക്കത്തിനെതിരെ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഡോക്യുമെന്റ് വെരിഫിക്കേഷൻ തീയതി മാറ്റിവെച്ചത്. ഇതോടെ തങ്ങളുടെ റാങ്ക് ഗണ്യമായി കുറഞ്ഞതായിട്ടാണ് നിരവധി വിദ്യാർഥികൾ ആരോപിക്കുന്നത്. ഡോക്യുമെന്റ് വെരിഫിക്കേഷൻ ആഗസ്റ്റ് 5 ന് ആരംഭിക്കാനിരിക്കെ, ഉന്നത വിദ്യാഭ്യാസ മന്ത്രി…

Read More

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎ

കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. സംഭവത്തില്‍ നേരിട്ടോ പരീക്ഷയുടെ സമയത്തോ അതിന് ശേഷമോ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് എന്‍ടിഎ അറിയിച്ചു. പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതിയില്‍ പരിശോധന നടത്തുമെന്ന് എന്‍ടിഎ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡ്രസ് കോഡിന്റെ വിശദാംശങ്ങള്‍ പരീക്ഷാ വിജ്ഞാപനത്തിലുണ്ട്. ഏത് സാഹചര്യത്തിലായാലും അടിവസ്ത്രം അഴിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും എന്‍ടിഎ പറഞ്ഞു. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും…

Read More

പരീക്ഷ ക്രമക്കേട് ഉദ്യോഗാർഥ്വിയും ഭർത്താവും അറസ്റ്റിൽ

ബെംഗളൂരു: എസ്ഐ നിയമന പരീക്ഷയിൽ ക്രമക്കേട് നടത്തിയ വീട്ടമ്മയായ ഉദ്യോഗാർത്ഥ്വിയെയും ഇവരുടെ ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 50 ദിവസത്തിൽ ഏറെയായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. ഹൈദരാബാദിൽ നിന്നും സി ഐ ഡി വിഭാഗം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കലബുറഗിസേഡം സ്വദേശിനി ശാന്തഭായിയും ഭർത്താവ് ഭാസ്യ നായിക്കുമാണ് പോലീസ് പിടിയിൽ ആയത്. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഏപ്രിൽ 10 ന് ചോദ്യം ചെയ്യാനായി ഇവരോട് ഹാജരാകാൻ പോലീസ് അറിയിച്ചിരുന്നു. തുടർന്നാണ് ഇവർ ഒളിവിൽ പോയത്. ശാന്തഭായി കൈക്കൂലി വാങ്ങിയതിനുള്ള തെളിവ് സിഐഡി യ്ക്ക്…

Read More

മകനൊപ്പം പരീക്ഷ എഴുതി 28 വർഷത്തിന് ശേഷം എസ്എസ്എൽസി പാസായി

ബെംഗളൂരു: കർണാടകയിൽ മകനൊപ്പം പത്താം ക്ലാസ് പരീക്ഷയെഴുതിയ പിതാവിന് മികച്ച വിജയം. 1993-94 കാലഘട്ടത്തിൽ പഠനം നിർത്തിയ റഹ്മത്തുള്ള ശേഷം പഠനം തുടരാതെ ജോലിയിലേക്ക് തിരിയുകയായിരുന്നു. 28 വർഷങ്ങൾക്ക് ശേഷം പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ റഹ്മത്തുള്ളയുടെ അധ്യാപകനും ആത്മവിശ്വാസവും ആയത് മകൻ മുഹമ്മദ് ഫർഹാൻ ആണ്. ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷയ്ക്ക് തയ്യാറെടുത്ത ഫർഹാൻ തനിക്കൊപ്പം പരീക്ഷയെഴുതാൻ ഉപ്പയേയും നിർബന്ധിക്കുകയായിരുന്നു. മകന്റെ പിന്തുണയിൽ വർഷങ്ങൾക്ക് മുമ്പ് പഠനം തുടരാൻ റഹ്മത്തുള്ളയും തയ്യാറായി. ഒടുവിൽ ഫലം വന്നപ്പോൾ 625 ൽ 333 മാർക്ക് വാങ്ങി റഹ്മത്തുള്ള…

Read More

എസ്ഐ ആവാൻ 75 ലക്ഷം നൽകിയതായി ഉദ്യോഗാർത്ഥിയുടെ വെളിപ്പെടുത്തൽ

ബെംഗളൂരു: എസ് ഐ തസ്തിക നേടാനായി തനിക്ക് 75 ലക്ഷം രൂപ നൽകിയതായി ഉദ്യോഗാർത്ഥി. ഡിജിപി പ്രവീൺ സുധിനാണ് ഉദ്യോഗാർത്ഥി ഇത് സംബന്ധിച്ച കത്ത് അയച്ചത്. കത്തിൽ അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. എസ്ഐ ലിസ്റ്റിൽ ആദ്യ 20 ഉൾപ്പെടുന്ന ആളാണ് താനെന്നും കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 545 എസ്ഐ തസ്തികയിലേക്ക് ഒക്ടോബർ 3ന് നടന്ന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തി. ഇതേ തുടർന്ന് യോഗ്യത ലിസ്റ്റ് സർക്കാർ റദ്ദ് ചെയ്ത് വീണ്ടും പരീക്ഷ നടത്തുമെന്ന് അറിയിച്ചിരുന്നു. അതിനിടെയാണ് ഇതിൽ വലിയ തുകകൾ കൈക്കൂലിയായി…

Read More

ഇത്തവണ ഒരുമിച്ച് എസ്എസ്എൽസി വിജയിച്ച് അമ്മയും മകളും 

ബെംഗളൂരു: വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രായം ഒരു തടസ്സമല്ലെന്ന ഓർമപ്പെടുത്തലുമായി എത്തിയവരാണ് ഈ അമ്മയും മകളും. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ അവർ ഒരുമിച്ച് വിജയിച്ചു. 35 കാരിയായ സവിതയും 15 കാരി ചേതനയും ഒരുമിച്ച് എസ് എസ് എൽ സി പാസ്സായി. വിജയനഗര സ്വദേശികൾ ആണ് ഇവർ. വീട്ടിലിരുന്ന് ഒരുമിച്ച് പഠിച്ചാണ് ഇവർ ഈ മധുര വിജയം നേടിയത്. ഭർത്താവ് രാമജ്ജയും സവിതയ്ക്ക് പ്രോത്സാഹനം നൽകി. ബല്ലാരിയിലെ ചിലുഗോഡിലെ സർക്കാർ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. 2002-03 ൽ ആദ്യ ശ്രമത്തിൽ…

Read More

കഴിഞ്ഞ 10 വർഷത്തിനിടെ ഇത് മികച്ച വിജയം; പ്രാഥമിക വിദ്യാഭ്യാസ മന്ത്രി 

ബെംഗളൂരു∙ കഴിഞ്ഞ പത്തു വർഷത്തിനിടെ ഇത്തവണത്തേത് മികച്ച വിജയമാണെന്ന് എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിനിടെ മന്ത്രി. ഫലം പ്രഖ്യാപിച്ചപ്പോൾ 85.63% പേർ പാസായി. 145 പേർക്ക് മുഴുവൻ മാർക്ക് (625) ലഭിച്ചതായും റിപ്പോർട്ട്‌. കഴിഞ്ഞ 10 വർഷത്തിനിടെയുള്ള മികച്ച വിജയ ശതമാനമാണിതെന്നു ഫലം പ്രഖ്യാപിച്ചു കൊണ്ട് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു . പരീക്ഷ എഴുതിയ 853436 വിദ്യാർഥികളിൽ 730881 പേരാണു പാസായത്. ഇതിൽ 80.29% പെൺകുട്ടികളും 81.3 % ആൺകുട്ടികളും ആണ് ഉണ്ടായിരുന്നത്.

Read More

വിവാഹവും പരീക്ഷയും ഒരേ ദിവസം; രണ്ടിടത്തും ഹാജർ നൽകി വധു

ബെംഗളൂരു : പലർക്കും പ്രചോദനമായി വിവാഹ കഴിഞ്ഞ ഉടനെ പരീക്ഷയെഴുതി വധു. പാണ്ഡവപുരയിൽ ആണ് സംഭവം. താലൂക്കിലെ ലിംഗപുര ഗ്രാമത്തിലെ യോഗേന്ദ്ര-കമല ദമ്പതികളുടെ മകളായ ഐശ്വര്യയാണ് വിവാഹ വേഷത്തില്‍ സര്‍വകലാശാല പരീക്ഷയെഴുതാനെത്തിയത്.ചൈനാകുരളിയിലെ എസ്ടിജി വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒന്നാം വർഷ ബികോം വിദ്യാര്‍ഥിനിയായ ഐശ്വര്യ വിവാഹ ശേഷം തന്റെ വരനൊപ്പം ആണ് പരീക്ഷയെഴുതാൻ എത്തിയത്. മൈസൂരു താലൂക്കിലെ ലക്ഷ്മിപുര ഗ്രാമത്തിലെ സോമശേഖറിന്റെയും ഭാഗ്യലക്ഷ്മിയുടെയും മകൻ ഐശ്വര്യയും അവിനാഷും തമ്മിലുള്ള വിവാഹം ടൗണിലെ ടിഎപിസിഎംഎസ് കല്യാണ മണ്ഡപത്തിൽ വെച്ച് നടന്നു. വിവാഹ ശേഷം ഐശ്വര്യ തന്റെ വിവാഹ…

Read More
Click Here to Follow Us