ഇത്തവണ ഒരുമിച്ച് എസ്എസ്എൽസി വിജയിച്ച് അമ്മയും മകളും 

ബെംഗളൂരു: വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രായം ഒരു തടസ്സമല്ലെന്ന ഓർമപ്പെടുത്തലുമായി എത്തിയവരാണ് ഈ അമ്മയും മകളും. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ അവർ ഒരുമിച്ച് വിജയിച്ചു.

35 കാരിയായ സവിതയും 15 കാരി ചേതനയും ഒരുമിച്ച് എസ് എസ് എൽ സി പാസ്സായി. വിജയനഗര സ്വദേശികൾ ആണ് ഇവർ. വീട്ടിലിരുന്ന് ഒരുമിച്ച് പഠിച്ചാണ് ഇവർ ഈ മധുര വിജയം നേടിയത്. ഭർത്താവ് രാമജ്ജയും സവിതയ്ക്ക് പ്രോത്സാഹനം നൽകി. ബല്ലാരിയിലെ ചിലുഗോഡിലെ സർക്കാർ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. 2002-03 ൽ ആദ്യ ശ്രമത്തിൽ തന്നെ രണ്ട് വിഷയങ്ങളിൽ തോറ്റ സവിത അടുത്ത വർഷം വിവാഹിതയായതോടെ വീണ്ടും പരീക്ഷ എഴുതാനുള്ള ശ്രമം ഉപേക്ഷിച്ചിരുന്നു.

എനിക്ക് പരീക്ഷ എഴുതാൻ പദ്ധതിയില്ലായിരുന്നു, പക്ഷേ എന്റെ മകളും ഭർത്താവും കഴിഞ്ഞ രണ്ട് വർഷമായി നിർബന്ധിച്ചു കൊണ്ടിരുന്നു. ഞാൻ ആദ്യം താല്പര്യക്കുറവ് കാണിച്ചെങ്കിലും അവർ സ്ഥിരമായി നിർബന്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പല പെൺമക്കൾക്കും ഈ അവസരം ലഭിക്കുന്നില്ല, ഞാൻ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു. എന്നോടൊപ്പം PU പൂർത്തിയാക്കാൻ ഞാൻ ഇപ്പോൾ അമ്മയോട് ആവശ്യപ്പെടുകയാണ്, അതും ഞങ്ങൾ ഒരുമിച്ച് പൂർത്തിയാക്കും. ഞാൻ സയൻസിൽ ചേരും, അമ്മ ഹ്യുമാനിറ്റീസ് പഠിക്കും,” ചേതന മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us