തോക്കുചൂണ്ടി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ബെംഗളൂരു സ്വദേശി അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ വാടകക്കാരനായ വിദ്യാർത്ഥിനിയെ പിസ്റ്റൾ കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന കുറ്റത്തിന് വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു. ടൈൽസ് ബിസിനസിൽ ജോലി ചെയ്യുന്ന അനിൽ രവിശങ്കർ പ്രസാദ് എന്ന പ്രതിയാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാൾ സ്വദേശിനിയും സ്വകാര്യ കോളജിൽ വിദ്യാർഥിനിയുമായ യുവതി മാർച്ച് മുതൽ പ്രസാദിന്റെ വാടക വീട്ടിലായിരുന്നു താമസം. റിപ്പോർട്ടുകൾ പ്രകാരം, യുവതിയുടെ സുഹൃത്തുക്കൾ അവളെ സന്ദർശിക്കുന്നതിനെ പ്രതി പലപ്പോഴും എതിർത്തിരുന്നു, ഇത് ഇരുവരും തമ്മിൽ പതിവായി വഴക്കിന് കാരണമായി.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ഏപ്രിൽ 11ന് വിഷയം ചർച്ച ചെയ്യാനെന്ന വ്യാജേന യുവതിയുടെ വീട്ടിലെത്തിയ പ്രതി തന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റൾ എടുത്ത് യുവതിയുടെ തലയിൽ വച്ചു. തുടർന്ന് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഒടുവിൽ യുവതി മാതാപിതാക്കളോട് സംഭവം തുറന്നുപറഞ്ഞു. പശ്ചിമ ബംഗാളിൽ നിന്ന് എത്തി മാതാപിതാക്കൾ ഞായറാഴ്ച അശോക് നഗർ പോലീസിൽ പരാതി നൽകി. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts