കർണാടക സി ഇ ടി പേപ്പറുകളുടെ പരിശോധന ഓഗസ്റ്റ് എട്ടിലേക്ക് മാറ്റി

ബെംഗളൂരു: കൗൺസിലിങ്ങിനുള്ള കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) ഡോക്യുമെന്റ് വെരിഫിക്കേഷൻ മാറ്റിവെച്ചതിന് പിന്നാലെ ഓഗസ്റ്റ് എട്ടിന് വെരിഫിക്കേഷൻ നടത്തുമെന്ന് കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) അറിയിച്ചു. കെ സി ഇ ടി യുടെ മൊത്തം സ്കോറുകളിൽ 2021ലെ പിയു പരീക്ഷാ മാർക്കുകൾ പരിഗണിക്കാത്ത അതോറിറ്റിയുടെ നീക്കത്തിനെതിരെ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഡോക്യുമെന്റ് വെരിഫിക്കേഷൻ തീയതി മാറ്റിവെച്ചത്.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

ഇതോടെ തങ്ങളുടെ റാങ്ക് ഗണ്യമായി കുറഞ്ഞതായിട്ടാണ് നിരവധി വിദ്യാർഥികൾ ആരോപിക്കുന്നത്. ഡോക്യുമെന്റ് വെരിഫിക്കേഷൻ ആഗസ്റ്റ് 5 ന് ആരംഭിക്കാനിരിക്കെ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായണന്റെ വസതിയിലും രക്ഷിതാക്കളും വിദ്യാർത്ഥികളും കെഇഎ ഓഫീസുകൾക്ക് പുറത്ത് പ്രതിഷേധിച്ചു. എന്നാൽ, തീരുമാനം നിലനിൽക്കുമെന്ന് കെഇഎയും മന്ത്രിയും നിലപാടെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
[masterslider id="10"]

Related posts