‘കോൺഗ്രസിന് നഷ്ടമായത് കരുത്തനായ നേതാവിനെ’

ശക്തനായ നേതാവും മികച്ച സംഘാടകനും പ്രഭാഷകനുമായിരുന്ന തമ്പാൻജിയുടെ വിയോഗം കോൺഗ്രസ്സ് പാർട്ടിക്ക് വലിയ നഷ്ടമാണെന്ന് ബിന്ദുകൃഷ്ണ അനുസ്മരിച്ചു. ‘പ്രിയപ്പെട്ട പ്രതാപവർമ്മ തമ്പാൻ നമ്മെ വിട്ടുപിരിഞ്ഞു. കാൽ വഴുതി കുളിമുറിയിൽ വീണതിനെ തുടർന്നായിരുന്നു മരണം. കെ.പി.സി.സി ജനറൽ സെക്രട്ടറി, കൊല്ലം ഡി.സി.സി മുൻ പ്രസിഡന്‍റ്, ചാത്തന്നൂരിൽ നിന്നുള്ള മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അകാല വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. സഹപ്രവർത്തകരുടെയും കുടുംബത്തിന്‍റെയും വേദനയിൽ പങ്കുചേരുന്നു’എന്ന് ബിന്ദുകൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹം ഇന്ന് വൈകുന്നേരം വീടിന്‍റെ ശുചിമുറിയിൽ കാൽ വഴുതി വീഴുകയായിരുന്നു. ഏറെ നേരം…

Read More

തോരാതെ മഴ ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. നാളെയും ഈ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Read More

9 നദികളിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിർദ്ദേശം നൽകി ജല കമ്മീഷൻ

തിരുവനന്തപുരം: മീനച്ചിലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ ഉൾപ്പെടെ ഒമ്പത് നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ചാലക്കുടി പുഴയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉണ്ടാകാം. സംസ്ഥാനത്തെ 12 പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണ്. ഈ നാല് നദികൾ ഉൾപ്പെടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി, ഇടമലയാർ ഡാമുകളിലെ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ…

Read More

81 ബിബിഎംപി സീറ്റുകളിൽ ഒബിസി വിഭാഗത്തിനും 28 എസ്‌സിക്കും സംവരണം

ബെംഗളൂരു: ഏറെ നാളായി മുടങ്ങിക്കിടക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിന് ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലെ 243 വാർഡുകളിലേക്കുള്ള വാർഡ് തിരിച്ചുള്ള സംവരണം വിശദമാക്കുന്ന കരട് വിജ്ഞാപനം കർണാടക സർക്കാർ പുറത്തിറക്കി. 2020 മുതൽ മുടങ്ങിക്കിടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വാർഡ് തിരിച്ചുള്ള സംവരണ പട്ടിക ഒരാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കാൻ ജൂലൈ 28 ന് സുപ്രീം കോടതി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 243 സീറ്റുകളിൽ 81 എണ്ണം ഒബിസി വിഭാഗക്കാർക്കും 28 എണ്ണം പട്ടികജാതി വിഭാഗക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്. നാല് സീറ്റുകൾ എസ്ടി വിഭാഗക്കാർക്കും ആകെ 130 സീറ്റുകൾ പൊതുവിഭാഗക്കാർക്കുമായി നീക്കിവച്ചിട്ടുണ്ട്.…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (04-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  1992 റിപ്പോർട്ട് ചെയ്തു.   2107 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.46% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 2107 ആകെ ഡിസ്ചാര്‍ജ് : 3963294 ഇന്നത്തെ കേസുകള്‍ : 1992 ആകെ ആക്റ്റീവ് കേസുകള്‍ : 11067 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 40111 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

രാഹുലിന്റെ ഓഫിസിൽ മടങ്ങിയെത്തി ആ ഗാന്ധിചിത്രം

കല്‍പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫിസില്‍ ഒടുവില്‍ ആ ഗാന്ധിചിത്രം തിരികെയെത്തി. ഓഫീസ് ജീവനക്കാർ മഹാത്മാഗാന്ധിയുടെ ഛായാചിത്രം പുനഃസ്ഥാപിച്ചത് അടുത്തിടെയാണ്. ജൂൺ 24ന് കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേഫോട്ടോയാണ് പുതിയ ചില്ല് ഒട്ടിച്ച്, മറ്റൊരു ഫ്രെയിമിൽ ഇപ്പോള്‍ പുന:സ്ഥാപിച്ചിരിക്കുന്നത്. സന്ദർശനത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസിലെ എം.പിയുടെ കസേരയിൽ സ്ഥാപിച്ച വാഴ രാഹുൽ ഗാന്ധി നീക്കം ചെയ്തിരുന്നു. രാഹുൽ തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ കോണ്‍ഗ്രസ് പ്രവർത്തകർ ഫോട്ടോ ശരിയാക്കി ഭിത്തിയിൽ…

Read More

2022 ലെ ജമ്മു കശ്മീരിലെ കൂടുതൽ അഴിമതി കേസുകളും ശ്രീനഗറിൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കഴിഞ്ഞ ഏഴ് മാസത്തിനിടെ ശ്രീനഗറിൽ കൂടുതൽ അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഴിമതിയുടെയോ ഔദ്യോഗിക പദവി ദുരുപയോഗത്തിന്‍റെയോ നാല് കേസുകളെടുത്താൽ ഒരെണ്ണം ശ്രീനഗറിൽ നിന്ന് ആയിരിക്കും എന്ന് അധികൃതർ അറിയിച്ചു. അഴിമതി വിരുദ്ധ ബ്യൂറോയുടെ (എസിബി) കണക്കനുസരിച്ച് 2022 ജനുവരി 1 മുതൽ 94 അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

വൃഷ്ടിപ്രദേശത്ത് കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യത

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാം നാളെ (വെള്ളിയാഴ്ച) തുറന്നേക്കും. നിലവിലെ സ്ഥിതി തുടർന്നാൽ നാളെ രാവിലെ 10 മണിക്ക് തുറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോഴാണ് ജാഗ്രതാ നിർദേശം നൽകിയത്. നീരൊഴുക്കിന്‍റെ ഭാവിസ്ഥിതി നോക്കി വെള്ളം തുറക്കാനുള്ള നടപടി സ്വീകരിക്കും. അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിൻ കത്തയച്ചു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി കുറച്ച് നിലനിര്‍ത്തണം…

Read More

കോമൺവെൽത്ത് ഗെയിംസ്; പ്രീക്വാർട്ടറിൽ സിന്ധുവും ശ്രീകാന്തും

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് ബാഡ്മിന്റണില്‍ കിഡംബി ശ്രീകാന്തും വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ പി.വി സിന്ധുവും പ്രീക്വാർട്ടറിൽ. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു മാലിദ്വീപിന്‍റെ ഫാത്തിമത് നബാഹ അബ്ദുൾ റസാഖിനെ തോൽപ്പിച്ചാണ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. അതേസമയം ഉഗാണ്ടയുടെ ഡാനിയേൽ വനാഗാലിയയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് പ്രീക്വാർട്ടറിൽ കടന്നത്.

Read More

ഗുജറാത്തിൽ മങ്കിപോക്സ് ബാധിച്ചതായി സംശയിക്കുന്ന ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ഗുജറാത്ത്‌ : ഗുജറാത്തിൽ മങ്കിപോക്സിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ പരിശോധനയ്ക്ക് ഇയാളുടെ സ്രവ സാമ്പിളുകൾ അയച്ചതായി അധികൃതർ അറിയിച്ചു. ജാംനഗർ ജില്ലയിലെ നവ നഗ്ന ഗ്രാമത്തിൽ താമസിക്കുന്ന രോഗിയെ ഇപ്പോൾ നഗരത്തിലെ ജിജി ആശുപത്രിയിൽ സജ്ജമാക്കിയ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More
Click Here to Follow Us