മലയാളി യുവാവിനെ സ്വകാര്യ ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും യൂണിയന്‍ ബാങ്കിലെ ഉദ്യോഗസ്ഥനുമായ ഗോപു ആര്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഇദ്ദേഹം മുറിയില്‍ നിന്നും പുറത്ത് പോയിരുന്നു. സംഭവത്തില്‍ പാണ്ഡേശ്വർ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Read More

ബി.എം.ടി.സി.ജീവനക്കാർക്ക് 65 ലക്ഷത്തിന്റെ ഇൻഷുറൻസ് 

ബെംഗളൂരു : ജീവനക്കാർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് അപകടമരണ ഇൻഷുറൻസ് ഏർപ്പെടുത്തി ബി.എം.ടി.സി. അപകടമരണം സംഭവിച്ചാൽ 50 ലക്ഷം മുതൽ 65 ലക്ഷം വരെ കുടുംബത്തിന് ലഭിക്കുന്നതാണ് പദ്ധതി. അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാൽ 40 ലക്ഷം രൂപവരേയും ലഭിക്കും. ഇതുസംബന്ധിച്ച കരാറിൽ തിങ്കളാഴ്ച ബി.എം.ടി.സി. മാനേജിങ് ഡയറക്ടർ ജി. സത്യവതിയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി അസിംകുമാറും ഒപ്പുവെച്ചു. ബാങ്ക് ഓഫ് ഇന്ത്യയിൽ സാലറി അക്കൗണ്ടുള്ള ജീവനക്കാർക്കാണ് ഇൻഷുറൻസ് ലഭിക്കുക.

Read More

ഗവൺമെന്റ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാൻ ഒരുങ്ങുന്നു 

ബെംഗളൂരു∙ ഗവ.ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാൻ ആലോചന. പൊതുജനാരോഗ്യ രംഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുൻ ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ മുന്നോട്ടുവച്ച 21 നിർദ്ദേശങ്ങളിലൊന്നാണ് ഇത്. ഇതു സംബന്ധിച്ച റിപ്പോർട്ട് മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന് സമർപ്പിച്ചു. സർക്കാർ അംഗീകരിക്കുന്നതോടെ ഗവ.ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടവിഴയ്ക്ക് സാധ്യതയുണ്ട്. ഗവ.ഡോക്ടർമാരുടെ കടുത്ത എതിർപ്പിനെ മറികടന്നു വേണം ഇത് നടപ്പിലാക്കാൻ.   20 സംസ്ഥാനങ്ങൾ ഇതു നേരത്തെ നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സർക്കാർ സർവീസിലെ ആളുകൾക്ക് നോൺ പ്രാക്ടിസിംഗ് അലവൻസ് നൽകുന്നുണ്ട്. ഇതു കൂടാതെ നിർബന്ധിത ഗ്രാമീണ…

Read More

ബൈജൂസിൽ വീണ്ടും പിരിച്ചു വിടൽ

ബെംഗളൂരു: പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപിരിച്ചിവിടല്‍. കമ്പനിയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി 1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഒരു ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്പനി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് പുതിയ വാര്‍ത്ത. എന്നാല്‍ പിരിച്ചുവിടലിനെ കുറിച്ച്‌ ബൈജൂസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ പിരിച്ചുവിടല്‍ കമ്പനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കും. കഴിഞ്ഞ വര്‍ഷം ബൈജൂസ്‌ രണ്ട് തവണകളിലായി 3,000-ത്തിലധികം പേരെ പിരിച്ച്‌ വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്പനി…

Read More

കമ്പനിയിൽ ഇസ്‌ലാമോഫോബിയയും മാനസികപീഡനവും ; ജോലി രാജിവച്ച് യുവാവ് 

ബെംഗളൂരു :നഗരത്തിലെ ആപ്പിൾ കമ്പനിയിലെ ഇസ്‌ലാമോഫോബിയയും മാനാസിക പീഡനവും മൂലം ജീവനക്കാരൻ രാജിച്ചു. 11 വർഷം ജോലിചെയ്ത ഖാലിദ് പർവേസ് ആണ് തൻറെ ദുരനുഭവം ലിങ്ക്ഡ്ഇന്നിൽ പങ്ക് വെച്ചത്. സഹപ്രവർത്തകരിൽ നിന്ന് മേലധികാരികളിയിൽ നിന്ന് നിരന്തരം  മോശമായ വാക്കുകളും പെരുമാറ്റവും ഉണ്ടായി. എച്ച്.ആർ വിഭാഗത്തിൽ പരാതി പറഞ്ഞിട്ടും നടപടിയുണ്ടാവില്ല അദ്ദേഹം ആരോപിക്കുന്നു. മറ്റുളളവർ ചെയ്യുന്ന ജോലിക്കാര്യത്തിലെ പിഴവുകൾ തൻറെ മേൽ കെട്ടി വെക്കുകകയും ചെയ്‌തു.  എച്.ആർ. വിഭാഗത്തിൽ പരതി നൽകി. അവർ അന്വേഷണം നടത്തിയെങ്കിലും കമ്പിനിയിൽ ഇത്തരമൊരു പ്രശ്‌നങ്ങൾ ഇല്ലെന്നും മാനസിക ആരോഗ്യം ശരിയല്ലാത്തതിനാലാണ്…

Read More

സർക്കാർ ജീവനക്കാരുടെ ഡിഎ കൂട്ടി; ക്ഷാമബത്തയിൽ വർദ്ധനവ്

ബെംഗളൂരു: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത കൂട്ടി. 31 ശതമാനത്തില്‍ നിന്ന് 35 ശതമാനത്തിലേക്ക് ആണ് ക്ഷാമബത്ത കൂട്ടിയത്. ഇതനുസരിച്ച്‌ സര്‍ക്കാര്‍ ജീവനക്കാരുടെ ആകെ ശമ്പളം കൂടും. പെൻഷനിലും കുടുംബ പെൻഷനിലും വര്‍ധന ബാധകമാകും. നേരത്തെ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഫെബ്രുവരി 28-ന് ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വര്‍ദ്ധന നടപ്പാക്കിയിരുന്നു. ഏഴാം ശമ്പള കമ്മീഷൻ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇപ്പോള്‍ 35% വരെ ക്ഷാമബത്ത കൂട്ടിയിരിക്കുന്നത്. ജനുവരി മുതല്‍ ഈ വര്‍ദ്ധന ബാധകമാകും.

Read More

കൈക്കൂലി കേസിൽ ബിബിഎംപി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ബിബിഎംപി ജോയിന്റ് കമ്മിഷണർ അടക്കം രണ്ട് പേർ അറസ്റ്റിൽ. ബിബിഎംപി വെസ്റ്റ് ജോയിന്റ് കമ്മിഷണർ എസ്. എം ശ്രീനിവാസ് അസിസ്റ്റന്റ് ഉമേഷ്‌ എന്നിവരാണ് പിടിയിലായത്. ഡിവൈഎസ്പി ആന്റണി രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സ്ഥലം ഇടപാടിന് അനുമതി നൽകാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇവർ.

Read More

ശമ്പളം ആവശ്യപ്പെട്ടതിന് ജീവനക്കാരിക്ക് മർദ്ദനം

ബെംഗളൂരു: ശമ്പളം ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ മര്‍ദ്ദിച്ച്‌ സ്‌പാ ഉടമ. കഴിഞ്ഞ ദിവസം ബെംഗളൂരുവിലാണ് സംഭവം. സ്‌പാ ഉടമയായ മനോജാണ് ജീവനക്കാരിയായ ലക്ഷ്‌മമ്മയെ മര്‍ദിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പുറംലോകം സംഭവം അറിയുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ലക്ഷ്‌മമ്മ സ്പാ ഉടമ മനോജിനോട് പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടുറോഡില്‍ വച്ച്‌ ഇവരെ മനോജ് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. ലക്ഷ്‌മമ്മ കുമാരസ്വാമി ലേഔട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More

സെൽഫി ഭ്രമം; യുവാവ് പതിച്ചത് 140 അടി താഴ്ച്ചയിലേക്ക്, 12 മണിക്കൂറിന് ശേഷം തിരിച്ചെത്തി‌

ബെം​ഗളുരു; സെൽഫിയെടുക്കുന്നതിനിടെ യുവാവ് പതിച്ചത് 140 അടി താഴ്ച്ചയിലേക്ക്. പിന്നീട് 12 മണിക്കൂറുകൾക്ക് ശേഷം യുവാവിനെ രക്ഷപ്പെടുത്തി. ബെല​ഗാവി ​ഗോഖക് വെള്ളച്ചാട്ടത്തിനരികെ നിന്ന് സെൽഫിയെടുക്കുവാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. കലബുറ​ഗി സ്വദേശിയായ ബാങ്ക് ജീവനക്കാരൻ പ്രദീപാണ് (28) അത്ഭുതകരമായി രക്ഷപ്പെട്ടത്. അഞ്ച് സുഹൃത്തുക്കളോടൊപ്പം സെൽഫിയെടുക്കുവാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. യുവാവ് പതിച്ചത് 140 അടി താഴ്ച്ചയിലേക്കായിരുന്നു. രാത്രിയായതിനാൽ പോലീസുകാരും സുഹൃത്തുക്കളും തിരച്ചിൽ നിർത്തി പോകുകയും എന്നാൽ പിറ്റെ ദിവസം രാവിലെ 3 മണിയോടെ ഫോൺ കണ്ടെത്തിയ പ്രദീപ് പാറക്കൂട്ടത്തിനിടക്ക് താൻ കുടുങ്ങി കിടക്കുകയാണെന്ന് സുഹൃത്തിനെ…

Read More

മിസിങ് കേസുകളും, കൊലപാതകങ്ങളും, ബെം​ഗളുരുവിൽ നിത്യ സംഭവം; 11 മാസത്തിന് മുൻപ് നടന്ന എെടി ജീവനക്കാരന്റെ തിരോധാനകേസ് ഇനി സിബിഎെക്ക് : ബെം​ഗളുരുവിലെ ചതിക്കുഴികളിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷൻമാർക്കും രക്ഷയില്ല

ബെം​ഗളുരു: എെടി ജീവനക്കാരനായിരു്ന്ന അജിതാഭ് കുമാറിന്റെ (30) തിരോധാനത്തിൽ സിബിഎെ കേസെടുത്തു കാർ വിത്പനക്കായി വീട്ടിൽ നിന്നിറങ്ങിയ അജിതാഭിനെ കാണാതാകുകയായിരുന്നു. പട്ന സ്വദേശിയും ബെം​ഗളുരുവിൽ ബ്രിട്ടീഷ് ടെലികോം ജീവനക്കാരനുമായ അജിതാഭിനെ കഴിഞ്ഞ ഡിസംബർ 11 നാണ് കാണാതായത്.

Read More
Click Here to Follow Us