തെരഞ്ഞെടുപ്പിനിടെ ബിജെപി കോൺഗ്രസ്‌ പ്രവർത്തകർ ഏറ്റുമുട്ടി; കല്ലേറിൽ ഒരാൾക്ക് പരിക്ക് 

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കല്ലേറില്‍ ബിജെപി പ്രവര്‍ത്തകന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സുര്‍പൂര്‍ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ബദ്യപൂര്‍ പോളിങ് സ്‌റ്റേഷനിലാണ് സംഭവം. കല്ലേറില്‍ ഭീമണ്ണ മല്ലപ്പ ബയാലി(45)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ സുര്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം യാദ്ഗിര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

വോട്ട് ചെയ്തവർക്ക് ഹോട്ടലുകളിൽ സൗജന്യ ഭക്ഷണം നൽകും; ഹൈക്കോടതി 

ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളിലെത്തുന്ന വോട്ടർമാർക്ക് സൗജന്യ ഭക്ഷണം നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് എം. നാഗപ്രസന്ന ഉള്‍പ്പെട്ട സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വോട്ടിങ് പ്രോത്സാഹിപ്പിക്കാനും ഉയർന്ന പോളിങ് നിരക്ക് രേഖപ്പെടുത്തുന്നതിന് സഹായിക്കാനുമാണ് സൗജന്യ വാഗ്ദാനം നല്‍കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രേരണ ഇതിനു പിന്നിലില്ലെന്നും അസോസിയേഷൻ കോടതിയില്‍ പറഞ്ഞു.

Read More

കേരളത്തിൽ നാളെ വൈകിട്ട് മുതൽ മദ്യ വില്പന ശാലകൾ അടച്ചിടും 

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ എല്ലാ മദ്യവില്‍പ്പനശാലകളും ബുധനാഴ്ച വൈകീട്ട് ആറു മണി മുതല്‍ അടിച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമുതല്‍ തിരഞ്ഞെടുപ്പ് ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറുമണി വരെ മദ്യവില്‍പ്പനശാലകള്‍ അടച്ചിടുക. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധിയായി സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വോട്ടണ്ണല്‍ നടക്കുന്ന ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

Read More

നാമനിർദേശപത്രിക പിൻവലിക്കില്ലെന്ന് ഈശ്വരപ്പ

ബെംഗളൂരു : നാമനിർദേശപത്രിക പിൻവലിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ശിവമോഗയിലെ സ്വതന്ത്ര സ്ഥാനാർഥി കെ.എസ്. ഈശ്വരപ്പ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. ഞാൻ നാമനിർദേശപത്രിക പിൻവലിക്കുമെന്ന് ചിലയാളുകൾ നുണപ്രചാരണം നടത്തുകയാണ്. എന്റെ പിന്നിൽ അണിനിരക്കുന്നവരെ ഒരിക്കലും വഞ്ചിക്കില്ല. മത്സരിക്കുകതന്നെ ചെയ്യും. യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും ശക്തി എന്റെയൊപ്പമുണ്ടെന്ന് നാമനിർദേശപത്രിക സമർപ്പിക്കാൻപോയപ്പോൾ തെളിയിച്ചതാണ് ഈശ്വരപ്പ പറഞ്ഞു. അതേസമയം, ഈശ്വരപ്പയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് പത്രിക പിൻവലിക്കാൻ ഇനിയും സമയമുണ്ടെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു. മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നൽകാത്തതിനെ തുടർന്നാണ്…

Read More

തെരഞ്ഞെടുപ്പിൽ ജയിച്ചാൽ പാവങ്ങൾക്ക് വേണ്ടി ബിയർ ബാറുകൾ തുറക്കും; വിചിത്ര വാഗ്ദാനവുമായി സ്ഥാനാർഥി

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ വിസ്കിയും ബിയറും നൽകുമെന്ന് വാഗ്ദാനം. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ചുമൂർ ഗ്രാമത്തിലുള്ള സ്ഥാനാർത്ഥി വനിതാ റാവുത്തിന്റേതാണ് വിചിത്രമായ തിരഞ്ഞെടുപ്പ് ഈ വാഗ്ദാനം. എല്ലാ ഗ്രാമങ്ങളിലും ബിയർ ബാറുകൾ തുറക്കുക മാത്രമല്ല, മണ്ഡലത്തിൽ നിന്ന് താൻ തിരഞ്ഞെടുക്കപ്പെട്ടാൽ എംപി ഫണ്ടിൽ നിന്ന് പാവപ്പെട്ടവർക്ക് ഇറക്കുമതി ചെയ്ത വിസ്കിയും ബിയറും സൗജന്യമായി നൽകുമെന്നും വനിതാ റാവുത്ത് പറഞ്ഞു. റേഷനിംഗ് സംവിധാനത്തിലൂടെ ഇറക്കുമതി ചെയ്ത മദ്യം വാഗ്ദാനം ചെയ്ത റാവുത്ത്, മദ്യപിക്കുന്നവർക്കും വിൽപ്പനക്കാരനും…

Read More

തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു; പ്രവർത്തകർ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: ബി.ജെ.പി. നേതാവിന് പാർട്ടി ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രവർത്തകരുടെ ആത്മഹത്യാഭീഷണി. ബിജെപി നേതാവായ ബി.വി. നായിക്കിന്‍റെ അനുയായികളാണ് പെട്രോളൊഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കിയത്. റായ്ചുരിലായിരുന്നു സംഭവം. പ്രകടനത്തിനിടെ രണ്ട് അനുയായികള്‍ തലയിലൂടെ പെട്രോളൊഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. റായ്ചുർ മണ്ഡലത്തില്‍ ബി.വി. നായിക്കിന് സീറ്റ് നല്‍കില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി റായ്ചുറിലെ പ്രധാനറോഡുകളിളെല്ലാം ടയറുകള്‍ കത്തിച്ച്‌ ഗതാഗതം തടസപ്പെടുത്തി. ഇതിനിടെയാണ് രണ്ടുപ്രവര്‍ത്തകര്‍ ആത്മഹത്യാഭീഷണിയുമായി എത്തിയത്. ശിവകുമാര്‍, ശിവമൂര്‍ത്തി എന്നിവരാണ് റോഡില്‍ ആത്മഹത്യാഭീഷണി മുഴക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26 ന് കേരളത്തിൽ പൊതു അവധി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-ന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം. അവധി ദിവസം ശമ്പളം നിഷേധിക്കുകയോ കുറവു ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

Read More

തെരഞ്ഞെടുപ്പ് വരെ ശിവരാജ് കുമാറിന്റെ സിനിമകൾ വിലക്കണമെന്ന് ബിജെപി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കന്നഡ നടൻ ശിവരാജ് കുമാറിന്റെ ചിത്രങ്ങള്‍ക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ പോഷകസംഘടന ഒ.ബി.സി മോർച്ച. ഇക്കാര്യമുന്നയിച്ച്‌ അവർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ശിവരാജ് കുമാറിന്റെ ഭാര്യ ഗീതാ ശിവരാജ് കുമാർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാല്‍ താരത്തിന്റെ ചിത്രങ്ങള്‍ വോട്ടർമാരെ സ്വാധീനിക്കുമെന്ന് കാണിച്ചാണ് ഒ.ബി.സി മോർച്ച കത്തയച്ചത്. ഷിവമോഗയിലാണ് ശിവരാജ് കുമാറിന്റെ ഭാര്യ ഗീത കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. മാർച്ച്‌ 20-ന് ഭദ്രാവതി താലൂക്കില്‍ നടന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സൂപ്പർതാരം പങ്കെടുത്തിരുന്നു. ഇതാണ് പരാതിയുമായി മുന്നോട്ടുവരാൻ ഒ.ബി.സി മോർച്ചയെ പ്രേരിപ്പിച്ചത്.…

Read More

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; തിയ്യതി പ്രഖ്യാപിച്ചു 

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ഏപ്രില്‍ 26 ന് തെര‍ഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.…

Read More

ലോക് സഭാ തെരഞ്ഞെടുപ്പ്; തിയ്യതി പ്രഖ്യാപനം നാളെ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ( ശനിയാഴ്ച) പ്രഖ്യാപിച്ചേക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ കമീഷൻ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും. 543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ…

Read More
Click Here to Follow Us