താമരശ്ശേരി ചുരം വഴി സ്വകാര്യ ബസുകളും ഓടിത്തുടങ്ങി.

ബെംഗളൂരു: താമരശേരി ചുരം വഴി സംസ്ഥാനാന്തര സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചു. നിയന്ത്രണം നീക്കിയതോടെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള സ്വകാര്യ ബസുകൾ ഇന്നലെ ചുരം വഴിയാണ് സർവീസ് നടത്തിയത്. ഒരു മാസം മുൻപ് കനത്ത മഴയിൽ ചുരം റോഡ് ഇടിഞ്ഞതിനെ തുടർന്നാണ് ബസ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. രണ്ടാഴ്ച മുൻപ് ചുരം റോഡിലൂടെ കേരള, കർണാടക ആർടിസി ബസുകൾക്ക് സർവീസിന് അനുമതി നൽകിയിരുന്നെങ്കിലും സ്വകാര്യ ബസുകൾക്ക് അനുമതി നൽകിയിരുന്നില്ല.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

ബെംഗളൂരുവിൽ നിന്നുള്ള ബസുകൾ മൈസൂരു, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി, നിരവിൽപുഴ, പക്രംതളം ചുരം, തൊട്ടിൽപാലം, കുറ്റ്യാടി, പേരാമ്പ്ര വഴിയാണ് സർവീസ് നടത്തിയിരുന്നത്. ബദൽ പാതയിലൂടെ 45 കിലോമീറ്റർ അധിക ദൂരം സഞ്ചരിക്കേണ്ടി വന്നിരുന്നു. പക്രംതളം ചുരത്തിലെ റോഡിന്റെ വീതികുറവ് കാരണം മൾട്ടി ആക്സിൽ ബസ് സർവീസുകൾ ഒരു മാസക്കാലമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ‌ബത്തേരി, കൽപറ്റ, താമരശേരി എന്നിവിടങ്ങളെ ബന്ധപ്പെടുത്തിയുള്ള സർവീസുകൾ വഴിമാറ്റിയതോടെ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
[masterslider id="10"]

Related posts