ഉപ്പും മുളകും ചേർത്ത സംവിധായകന്റെ “മസാല”ക്കഥകൾ പുറത്ത്; പ്രധാന നടി ചാനലിൽ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ;അൽഭുതകരമായ രീതിയിൽ വളർച്ച നേടിക്കൊണ്ടിരിക്കുന്ന “ഫ്ലവേഴ്സ് ചാനൽ “നേരിടുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി.

തിരുവനന്തപുരം: ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര ഉപ്പും മുളകിന്റെ സംവിധായകനെതിരെ ആരോപണളുമായി നടി നിഷാ സാരംഗ്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെ നിഷയുടെ തുറന്ന് പറച്ചിൽ. സംവിധായകനിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇനി താൻ ഉപ്പും മുളകും സീരിയലിൽ അഭിനയിക്കില്ലെന്നും നിഷ വ്യക്തമാക്കി. ഉപ്പും മുളകിന്റെ സംവിധായകൻ ആർ ഉണ്ണികൃഷ്ണൻ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. പലതവണ താക്കീത് നൽകിയിട്ടും അയാൾ ആവർത്തിക്കുകയായിരുന്നുവെന്നും നിഷ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. ഫ്ലവേഴ്സ് ചാനലിന്റെ എം ഡി…

Read More

താമരശ്ശേരി ചുരം വഴി സ്വകാര്യ ബസുകളും ഓടിത്തുടങ്ങി.

ബെംഗളൂരു: താമരശേരി ചുരം വഴി സംസ്ഥാനാന്തര സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചു. നിയന്ത്രണം നീക്കിയതോടെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള സ്വകാര്യ ബസുകൾ ഇന്നലെ ചുരം വഴിയാണ് സർവീസ് നടത്തിയത്. ഒരു മാസം മുൻപ് കനത്ത മഴയിൽ ചുരം റോഡ് ഇടിഞ്ഞതിനെ തുടർന്നാണ് ബസ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. രണ്ടാഴ്ച മുൻപ് ചുരം റോഡിലൂടെ കേരള, കർണാടക ആർടിസി ബസുകൾക്ക് സർവീസിന് അനുമതി നൽകിയിരുന്നെങ്കിലും സ്വകാര്യ ബസുകൾക്ക് അനുമതി നൽകിയിരുന്നില്ല. ബെംഗളൂരുവിൽ നിന്നുള്ള ബസുകൾ മൈസൂരു, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി, നിരവിൽപുഴ, പക്രംതളം…

Read More

പാകിസ്ഥാന്‍ രാഷ്ട്രീയ ചരിത്രം മാറ്റി ഹിന്ദു വനിത

കറാച്ചി: പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കൊണ്ട് ആദ്യ ഹിന്ദു സ്ഥാനാര്‍ത്ഥിയായി സുനിത പാര്‍മര്‍. ജൂലായ് 25 ന് പാകിസ്ഥാനില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് സുനിത മത്സരിക്കുന്നത്. പാകിസ്ഥാനിലെ മെഗ്വാര്‍ സമുദായക്കാരിയായ സുനിത സിന്ധ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത്. പാകിസ്ഥാനില്‍ ഏറ്റവുമധികം ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശവും ആ മണ്ഡലത്തിന് കീഴിലാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുനിത മത്സരിക്കുന്നത്. ജൂലൈ 25ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ആവശ്യമായ തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ മുപ്പത്തിയൊന്നുകാരിയായ സുനിത. ഇതുവരെ വന്ന സര്‍ക്കാരുകള്‍ തന്‍റെ…

Read More

ഡ്രൈവർമാർ സ്ത്രീ യാത്രക്കാരെ ആക്രമിക്കുന്നത് നിത്യസംഭവമാകുന്നു; സുരക്ഷക്ക്പുതിയ സംവിധാനങ്ങളുമായി ഓല.

ബെംഗളൂരു : ഡ്രൈവർ വഴി മാറി ഓടിച്ചാൽ യാത്രക്കാർക്കു മുന്നറിയിപ്പ് നൽകാൻ സംവിധാനവുമായി ഓല. ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ രണ്ടു വനിതകൾ ഓല ഡ്രൈവർമാരുടെ അതിക്രമത്തിന് ഇരയാകേണ്ടി വന്ന പശ്ചാത്തലത്തിലാണിത്. വിമാനത്താവളത്തിലേക്കുള്ള പാതയിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് സൗകര്യം ഏർപ്പെടുത്തുന്നത്. വാഹനം വഴി മാറിയാൽ ഉടൻ യാത്രക്കാരുടെ മൊബൈലിലേക്കു വിളിയെത്തും. റൂട്ട് മാറ്റത്തിനു യാത്രക്കാരുടെ അനുമതിയില്ലെന്നു മനസ്സിലായാൽ ഡ്രൈവറോടു വാഹനം തിരികെവിടാൻ ആവശ്യപ്പെടും. വാഹനം ട്രാക്ക് ചെയ്യുകയും ചെയ്യും. രാത്രിയും പുലർച്ചെയും യാത്ര ചെയ്യുന്നവർക്കാണു സേവനമെന്നും ഓല അറിയിച്ചു. വിമാനത്താവളത്തിലേക്ക് ഓട്ടം വിളിച്ച യുവതികളിൽ…

Read More

വ്യാജകോളുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പൊലീസ്.

തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്ന വ്യാജകോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉള്‍പ്പെടെ കോളുകള്‍ എത്തിയതോടെയാണ് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. +59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നു വരുന്ന കോളുകളാണ് അപകടകാരികള്‍. ഈ നമ്പറുകളില്‍ നിന്ന് വന്ന മിസ്ഡ് കോള്‍ കണ്ടു തിരികെ വിളിച്ചവരുടെയും കോള്‍ അറ്റന്‍ഡു ചെയ്തവരുടെയും ഫോണിലെ ബാലന്‍സ് നഷ്ടപെട്ടു. ശ്രദ്ധിക്കാത്തവര്‍ക്കു വീണ്ടും പലവട്ടം കോളുകളെത്തുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ക്ക് മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് വരെ പണം നഷ്ടപ്പെട്ടതോടെയാണ് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍…

Read More

മോഷ്ടാക്കളെ സാഹസികമായി പിന്തുടര്‍ന്ന് കീഴ്പ്പെടുത്തിയ പോലീസ് ഓഫീസര്‍ക്ക് മേലധികാരികളുടെ വക അപ്രതീക്ഷിത ‘സമ്മാനം ‘….കര്‍ണാടക പോലീസ് വാര്‍ത്തകളില്‍ നിറയുന്നത് ഇങ്ങനെ ..!

ബെംഗലൂരു :വെള്ളിയാഴ്ച പുലര്‍ച്ചെ ഏകദേശം 2.45 ഓടെ യാണ് സര്‍ജ്ജാപൂര്‍ ബിഗ്‌ ബസാര്‍ ഷോപ്പിംഗ് കോംപ്ലക്സിന് സമീപം നൈറ്റ് പെട്രോളിംഗിന്റെ ഭാഗമായി ബൈക്കില്‍ റോന്ത് ചുറ്റിയിരുന്ന പോലീസ് കൊണ്സ്റ്റബിള്‍ വെങ്കിടേഷ് ഒരു നിലവിളി കേട്ട് അങ്ങോട്ട്‌ കുതിച്ചത് ..നോക്കുമ്പോള്‍ വിവിധ ബൈക്കിലെത്തിയ രണ്ടു മോഷ്ടാക്കള്‍ ഒരു കാല്‍നടക്കാരനെ ആക്രമിച്ചു വിലകൂടിയ മൊബൈല്‍ ഫോണും പേഴ്സും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു …അപ്രതീക്ഷിതമായ അക്രമത്തില്‍ പകച്ചു പോയ ആ മനുഷ്യനെ റോഡിലേക്ക് മര്‍ദ്ദിച്ചു വീഴ്ത്തിയ ശേഷം മോഷണ സംഘം വേഗത്തില്‍ നീങ്ങാനോരുങ്ങുന്നു .വൈകിയില്ല ..കണ്ട്രോള്‍ റൂമിലേക്ക് അടിയന്തിര സന്ദേശം…

Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബ് അന്തരിച്ചു

പാല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണറുമായിരുന്ന എം.എം ജേക്കബ് അന്തരിച്ചു. 92 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന്  രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമപുരത്തെ സെമിത്തേരിയില്‍ നടക്കും. കോട്ടയം ജില്ലയിലെ കോണ്‍ഗ്രസിന്‍റെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ എം.എം ജേക്കബ് ദേശീയ തലത്തില്‍ വ്യക്തിമുദ്ര പതിച്ച നേതാവായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ മലയാളി കൂടിയാണ് എം.എം ജേക്കബ്. കേന്ദ്രത്തില്‍ പാര്‍ലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു. 1982ലും 88ലും രാജ്യസഭാംഗമായി 1986ല്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനായി…

Read More

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ സൈബർ ക്രൈം പോലീസ് അന്വേഷണ സംഘ൦ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം∙ കവടിയാര്‍ സ്വദേശിനിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി 25,000 രൂപ തട്ടിയെടുത്തതിൻ മേൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലേക്കാണ് തമിഴ്നാട് സ്വദേശിയും ഡല്‍ഹിയിൽ സ്ഥിര താമസക്കാരനുമായ സുരേഷിനെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിന്നാണെന്നും, ക്രെഡിറ്റ് കാര്‍ഡിന് ബോണസ് പോയിന്റായി 25,000 രൂപ ലഭിച്ചെന്നും പരാതിക്കാരിയെ ഫോൺ മുഖാന്തരം വിളിച്ചു വിശ്വസിപ്പിച്ചു OTP നമ്പർ കൈവശപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഡല്‍ഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് വ്യക്തമായ അന്വേഷണ സംഘ൦ ഡൽഹിയിലെത്തിയെങ്കിലും രണ്ടുലക്ഷത്തോളം പേര്‍ താമസിക്കുന്ന കോളനിക്കുള്ളില്‍…

Read More

“ഹാസൻ-മൈസൂരു ബഡ്ജെറ്റ് “; ഉത്തര കർണാടകക്കും തീരദേശ കർണാടകക്കും ചില്ലിക്കാശുപോലുമില്ല; ബിജെപി പ്രക്ഷോപത്തിൽ.

ബെംഗളൂരു : ബജറ്റിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം. തീരദേശത്തിനും വടക്കൻ കർണാടകയ്ക്കും ബജറ്റിൽ പ്രാമുഖ്യം നൽകിയില്ലെന്നാരോപിച്ച് മേഖലയിലെ ബിജെപി എംഎൽഎമാരും എംഎൽസിമാരും വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ അണിനിരന്നു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്നുള്ള ബിജെപി എംഎൽഎമാരും വടക്കൻ കർണാടകയിലെ പ്രതിനിധികളുമാണ് പ്രതിഷേധിച്ചത്. ദളിനു സ്വാധീനമുള്ള ഹാസൻ, മൈസൂരു, രാമനഗര ജില്ലകൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണിതെന്ന് ബിജെപി വക്താവ് വാമനാചാര്യ ആരോപിച്ചു. വരും ദിവസങ്ങളിൽ ഈ വിഷയം സഭയിൽ ഉന്നയിക്കും. മംഗളൂരുവിൽ എബിവിപി പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, ആരോപണങ്ങൾ…

Read More

ബിഎം സെഡിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന്.

ബെംഗളൂരു : ബാംഗ്ലൂർ മലയാളീ ഫ്രൻസ് ഫേസ് ബുക്ക് കൂട്ടായ്മയുടെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് നടക്കും. മിഷൻ റോഡിലുള്ള സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്മെൻറ് ഹാളിൽ നടക്കുന്ന ചലച്ചിത്ര മേളയിൽ 4 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് ബിഎം സെഡ് നടത്തുന്ന ഹ്രസ്വചിത്ര മൽസരത്തിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്യും.

Read More
Click Here to Follow Us