ഡ്രൈവർമാർ സ്ത്രീ യാത്രക്കാരെ ആക്രമിക്കുന്നത് നിത്യസംഭവമാകുന്നു; സുരക്ഷക്ക്പുതിയ സംവിധാനങ്ങളുമായി ഓല.

ബെംഗളൂരു : ഡ്രൈവർ വഴി മാറി ഓടിച്ചാൽ യാത്രക്കാർക്കു മുന്നറിയിപ്പ് നൽകാൻ സംവിധാനവുമായി ഓല. ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ രണ്ടു വനിതകൾ ഓല ഡ്രൈവർമാരുടെ അതിക്രമത്തിന് ഇരയാകേണ്ടി വന്ന പശ്ചാത്തലത്തിലാണിത്. വിമാനത്താവളത്തിലേക്കുള്ള പാതയിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് സൗകര്യം ഏർപ്പെടുത്തുന്നത്. വാഹനം വഴി മാറിയാൽ ഉടൻ യാത്രക്കാരുടെ മൊബൈലിലേക്കു വിളിയെത്തും. റൂട്ട് മാറ്റത്തിനു യാത്രക്കാരുടെ അനുമതിയില്ലെന്നു മനസ്സിലായാൽ ഡ്രൈവറോടു വാഹനം തിരികെവിടാൻ ആവശ്യപ്പെടും.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

വാഹനം ട്രാക്ക് ചെയ്യുകയും ചെയ്യും. രാത്രിയും പുലർച്ചെയും യാത്ര ചെയ്യുന്നവർക്കാണു സേവനമെന്നും ഓല അറിയിച്ചു. വിമാനത്താവളത്തിലേക്ക് ഓട്ടം വിളിച്ച യുവതികളിൽ ഒരാളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന കേസിലും മറ്റൊരാളെ വിജനമായ സമാന്തരപാതയിലൂടെ കൊണ്ടുപോയി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയെന്ന കേസിലുമായി രണ്ട് വെബ്ടാക്സി ഡ്രൈവർമാരാണ് ഒരുമാസത്തിനിടെ പിടിയിലായത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലേക്കുള്ള വെബ്ടാക്സികൾ കർശനമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യാത്ര സുരക്ഷിതമല്ലെന്നു തോന്നിയാൽ യാത്രക്കാർക്കു മൊബൈലിലെ എസ്ഒഎസ് ബട്ടനിൽ അമർത്തിയാൽ സഹായം ലഭ്യമാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts