വ്യാജകോളുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പൊലീസ്.

തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്ന വ്യാജകോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി പൊലീസ്.

സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉള്‍പ്പെടെ കോളുകള്‍ എത്തിയതോടെയാണ് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്.

+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നു വരുന്ന കോളുകളാണ് അപകടകാരികള്‍.

ഈ നമ്പറുകളില്‍ നിന്ന് വന്ന മിസ്ഡ് കോള്‍ കണ്ടു തിരികെ വിളിച്ചവരുടെയും കോള്‍ അറ്റന്‍ഡു ചെയ്തവരുടെയും ഫോണിലെ ബാലന്‍സ് നഷ്ടപെട്ടു. ശ്രദ്ധിക്കാത്തവര്‍ക്കു വീണ്ടും പലവട്ടം കോളുകളെത്തുകയും ചെയ്തു.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ക്ക് മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് വരെ പണം നഷ്ടപ്പെട്ടതോടെയാണ് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മുന്നറിയിപ്പ് നല്‍കിയത്.

പൊലീസിന്‍റെ വാട്‌സാപ് ഗ്രൂപ്പുകളിലും വൈകിട്ടോടെ ജാഗ്രതാ നിര്‍ദേശമെത്തിയിരുന്നു.

വിദേശത്തു നിന്ന് വ്യാജ കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരില്‍ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

+591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്നും, തിരികെ വിളിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അന്വേഷണം ഹൈടെക് സെല്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts