മോഷ്ടാക്കളെ സാഹസികമായി പിന്തുടര്‍ന്ന് കീഴ്പ്പെടുത്തിയ പോലീസ് ഓഫീസര്‍ക്ക് മേലധികാരികളുടെ വക അപ്രതീക്ഷിത ‘സമ്മാനം ‘….കര്‍ണാടക പോലീസ് വാര്‍ത്തകളില്‍ നിറയുന്നത് ഇങ്ങനെ ..!

ബെംഗലൂരു :വെള്ളിയാഴ്ച പുലര്‍ച്ചെ ഏകദേശം 2.45 ഓടെ യാണ് സര്‍ജ്ജാപൂര്‍ ബിഗ്‌ ബസാര്‍ ഷോപ്പിംഗ് കോംപ്ലക്സിന് സമീപം നൈറ്റ് പെട്രോളിംഗിന്റെ ഭാഗമായി ബൈക്കില്‍ റോന്ത് ചുറ്റിയിരുന്ന പോലീസ് കൊണ്സ്റ്റബിള്‍ വെങ്കിടേഷ് ഒരു നിലവിളി കേട്ട് അങ്ങോട്ട്‌ കുതിച്ചത് ..നോക്കുമ്പോള്‍ വിവിധ ബൈക്കിലെത്തിയ രണ്ടു മോഷ്ടാക്കള്‍ ഒരു കാല്‍നടക്കാരനെ ആക്രമിച്ചു വിലകൂടിയ മൊബൈല്‍ ഫോണും പേഴ്സും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു …അപ്രതീക്ഷിതമായ അക്രമത്തില്‍ പകച്ചു പോയ ആ മനുഷ്യനെ റോഡിലേക്ക് മര്‍ദ്ദിച്ചു വീഴ്ത്തിയ ശേഷം മോഷണ സംഘം വേഗത്തില്‍ നീങ്ങാനോരുങ്ങുന്നു .വൈകിയില്ല ..കണ്ട്രോള്‍ റൂമിലേക്ക് അടിയന്തിര സന്ദേശം നല്‍കിയ വെങ്കിടേഷ് തുടര്‍ന്ന്‍ അവരെ വേഗത്തില്‍ പിന്തുടര്‍ന്നു ….പോലീസ് തങ്ങളെ പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയ സംഘം വേഗത വര്‍ദ്ധിപ്പിച്ചു .എന്നാല്‍ കേവലം നാലു കിലോമീറ്ററിനുള്ളില്‍ അദ്ദേഹം മോഷ്ട്ടാക്കളെ ചേസ് ചെയ്തു പിടിച്ചു …

  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ

തുടര്‍ന്ന് വിവരം ലഭിച്ച പോലീസ് വേഗത്തില്‍ അവിടെ എത്തിച്ചേര്‍ന്നു അവരെ കീഴ്പ്പെടുത്തി …വിവരം മേലധികാരികളുടെ ചെവിയില്‍ എത്തിയതോടെ 31കാരനായ ഒരു യുവ പോലീസ് ഉദ്യോഗസ്ഥന്റെ ധൈര്യത്തെ അകമഴിഞ്ഞ് പ്രശംസിക്കാന്‍ ഒട്ടും മടി കാട്ടിയില്ല …വിവാഹം കഴിഞ്ഞു മാസങ്ങള്‍ മാത്രമായ അദ്ദേഹത്തിനും ഭാര്യക്കും ഒരു അപ്രതീഷിത സമ്മാനവും അവര്‍ ഒരുക്കി നല്‍കി  …..നാല് ദിവസത്തെ ഒരു ഹണിമൂണ്‍ ടൂര്‍ പാക്കേജ് ….! അതും കേരളത്തിലേക്ക് …എത്ര ചെറുതായാലും ഒരു കീഴുദ്യോഗസ്ഥന്റെ പ്രയത്നത്തിന്റെ വില തിരിച്ചറിഞ്ഞ മേലധികാരികള്‍ നല്‍കിയത് ഏറ്റവും മികച്ച പ്രോത്സാഹനം തന്നെയെന്നതില്‍ തര്‍ക്കമില്ല ..കണ്ടു പഠിക്കട്ടെ നമ്മുടെ നാട്ടിലും ഈ മാതൃക ..!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു
[masterslider id="10"]

Related posts