പാകിസ്ഥാന്‍ രാഷ്ട്രീയ ചരിത്രം മാറ്റി ഹിന്ദു വനിത

കറാച്ചി: പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കൊണ്ട് ആദ്യ ഹിന്ദു സ്ഥാനാര്‍ത്ഥിയായി സുനിത പാര്‍മര്‍.

ജൂലായ് 25 ന് പാകിസ്ഥാനില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് സുനിത മത്സരിക്കുന്നത്. പാകിസ്ഥാനിലെ മെഗ്വാര്‍ സമുദായക്കാരിയായ സുനിത സിന്ധ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത്.

പാകിസ്ഥാനില്‍ ഏറ്റവുമധികം ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശവും ആ മണ്ഡലത്തിന് കീഴിലാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുനിത മത്സരിക്കുന്നത്. ജൂലൈ 25ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ആവശ്യമായ തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ മുപ്പത്തിയൊന്നുകാരിയായ സുനിത.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

ഇതുവരെ വന്ന സര്‍ക്കാരുകള്‍ തന്‍റെ നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് സുനിതയുടെ പരാതി. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകള്‍ക്ക് പ്രാഥമികമായ ആരോഗ്യ പരിരക്ഷയോ കൃത്യമായ വിദ്യാഭ്യാസ സൗകര്യങ്ങളോ ഇവിടെ ലഭ്യമല്ല എന്ന് സുനിത ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്ത് സ്ത്രീകള്‍ക്ക് ദുര്‍ബലവും അടിച്ചമര്‍ത്തപ്പെട്ട നാളുകളുമാണ് കടന്നുപോയത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് വിശ്വാസമുണ്ട്. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്, സിംഹത്തെ നേരിടാൻ ഞങ്ങൾ തയ്യാറാണ്, പാര്‍മര്‍ വ്യതമാക്കി. ഇതിന്‍റെ പ്രതിഷേധസൂചകമായാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സുനിത പറയുന്നു.

തന്‍റെ നിയമസഭാ മണ്ഡലത്തില്‍ സ്ത്രീകള്‍ക്ക് മികച്ച വിദ്യഭ്യാസവും ആരോഗ്യസൗകര്യങ്ങളും ലഭ്യമാക്കുമെന്ന് പര്‍മാര്‍ പ്രതിജ്ഞ ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിശ്വസിക്കുന്നു, സ്ത്രീകൾക്ക് കൂടുതൽ കരുത്തുറ്റതാകാനും വിജയിക്കാനും കഴിയുന്ന ഒരേയൊരു വഴി വിദ്യഭ്യാസമാണ്, പര്‍മാര്‍ വ്യക്തമാക്കി.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

2017 ലെ സെന്‍സസ് പ്രകാരം, തര്‍പര്‍കര്‍ ജില്ലയിലെ ജനസംഖ്യ 1.6 മില്ല്യണ്‍ ആണ്. അതില്‍ പകുതിയും ഹിന്ദു സമുദായത്തില്‍പ്പെട്ടവരാണ്.

മാര്‍ച്ചില്‍, നിയമസഭാ നിര്‍മ്മാണസഭയിലെ റിസർവ് ചെയ്ത വനിതാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ആദ്യ ദളിത് വനിതാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കൃഷ്ണ കോലിയാണ്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗമാണ് കൃഷ്ണ കോലി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts