ബെംഗളൂരു: ഈ വർഷം ഡിസംബർ 31നകം എജിപുര മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന സത്യവാങ്മൂലം സമർപ്പിക്കാൻ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കർണാടക ഹൈക്കോടതി അനുമതി നൽകി. കരാർ റദ്ദാക്കാനും കമ്പനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും അധികാരികളോട് നിർദ്ദേശിച്ച കോടതിയുടെ മുൻ ഉത്തരവ് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി അപേക്ഷ സമർപ്പിച്ചരുന്നു. ഈജിപുര ജംക്‌ഷനും കേന്ദ്രീയ സദനുമിടയിലുള്ള 2.5 കിലോമീറ്റർ മേൽപ്പാലം പദ്ധതി പൂർത്തീകരിക്കുന്നതിലെ കാലതാമസം വൻ നഷ്ടമുണ്ടാക്കിയെന്ന് മുതിർന്ന പൗരനും കോറമംഗല അഞ്ചാം ബ്ലോക്കിലെ താമസക്കാരനുമായ ആദിനാരായണൻ ഷെട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദിച്ചിരുന്നു. എന്നാൽ 2019…
Read MoreTag: Ejipura Flyover
ഈജിപുര മേൽപ്പാലം പദ്ധതി; തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളമില്ല.
ബെംഗളൂരു: ഈജിപുരയിൽ 2.5 കിലോമീറ്റർ മേൽപ്പാലം പണിയുന്ന സംഘത്തിന്റെ ഭാഗമായ തൊഴിലാളികൾക്ക് കരാറുകാരായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് മാസങ്ങളായി ശമ്പളം നൽകാത്തതിനാൽ നിലനിൽപ്പ് ഒരു ചോദ്യമായി മാറി. സിംപ്ലെക്‌സിന് നൽകിയ കരാർ ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) റദ്ദാക്കുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ സ്ഥാപനം തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് നിർത്തിയതായും ആരോപണമുയരുന്നുണ്ട്. ചില തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും മറ്റുചിലർ ഇനിയും ശമ്പളം പ്രതീക്ഷിച്ച് അവിടെ താമസിച്ചുവരികയാണ്. ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (എഐസിസിടിയു) തൊഴിൽ വകുപ്പിനും ബിബിഎംപിക്കും പരാതി…
Read Moreഈജിപുര മേൽപ്പാലം; കരാറുകാരനെതിരെ എഫ്‌ഐആർ പുറപ്പെടുവിച്ച് ഹൈക്കോടതി.
ബെംഗളൂരു: അമിതമായി കാലതാമസമെടുത്ത് ഈജിപുര മേൽപ്പാലം നിർമ്മിക്കുന്ന കമ്പനിയായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ഹൈക്കോടതി ബിബിഎംപിയോട് ഉത്തരവിടുകയും കരാർ റദ്ദാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ബിബിഎംപി നൽകിയ നോട്ടീസുകളോട് കമ്പനി പ്രതികരിക്കുകയോ കോടതിയിൽ തങ്ങളെ പ്രതിനിധീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഈജിപുര ജംക്‌ഷൻ മുതൽ കേന്ദ്രീയ സദൻ വരെയുള്ള രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം നിർമാണം വൈകുന്നത് വൻ നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കോറമംഗല സ്വദേശി ആദിനാരായണൻ ഷെട്ടി…
Read Moreഈജിപുര മേൽപ്പാലം എപ്പോൾ തയ്യാറാകുമെന്ന് ചോദ്യം ചെയ്ത് ഹൈക്കോടതി.
ബെംഗളൂരു: ഈജിപുര മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിലെ കാലതാമസത്തിന് ഒഴികഴിവ് നൽകിയതിന് ബിബിഎംപിയെ കർണാടക ഹൈക്കോടതി ചോദ്യം ചെയ്തു. കോറമംഗലയിൽ താമസിക്കുന്ന മുതിർന്ന പൗരനായ ആദിനാരായണൻ ഷെട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച കോടതി ഡിവിഷൻ ബെഞ്ച്, മേൽപ്പാലം ഏത് തീയതിക്കുള്ളിൽ തയ്യാറാകുമെന്ന് വ്യക്തമാക്കുന്ന വിശദമായ പ്ലാൻ ഫയൽ ചെയ്യാൻ ബിബിഎംപി ചീഫ് കമ്മീഷണറോട് നിർദ്ദേശിച്ചട്ടുണ്ട്. ഈജിപ്പിറ ജംക്‌ഷനും കോറമംഗലയിലെ കേന്ദ്രീയ സദനുമിടയിലുള്ള 2.5 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം പൂർത്തിയാക്കുന്നതിലെ കാലതാമസം പൊതുജനങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കിയതായി ഷെട്ടി കോടതിയെ അറിയിച്ചു. മുൻപ് ജവഹർലാൽ നെഹ്‌റു നാഷണൽ…
Read Moreഈജിപുര മേൽപ്പാലത്തിന്റെ സമയപരിധി അടുത്തു, ഫ്ലൈ ഓവർ 55% അപൂർണ്ണം.
ബെംഗളൂരു: വൈകുന്ന ഈജിപുര മേൽപ്പാലം പദ്ധതിയിൽ അതൃപ്തി പ്രകടിപ്പിച്ച ബെംഗളൂരു സൗത്ത് എംപി എൽ എസ് തേജസ്വി സൂര്യ ശനിയാഴ്ച പൗര ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ആവശ്യമെങ്കിൽ കരാറുകാരനെ മാറ്റാൻ നിർദേശിക്കുകയും ചെയ്തു. മേൽപ്പാലത്തിന്റെ 45% മാത്രമേ ഇനിയും പൂർത്തിയായിട്ടുള്ളൂ എന്നത് ശ്രദ്ധയിൽപ്പെട്ട സൂര്യ, ബിബിഎംപി അതിന്റെ ഏറ്റവും പുതിയ സമയപരിധി പാലിക്കുമോ എന്ന് സംശയം രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബിബിഎംപിക്ക് 45 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞിയിട്ടുള്ളത്. ഇപ്പോൾ, ജനുവരി 2023. വരെ ഉദ്യോഗസ്ഥർക്ക് പുതുക്കിയ സമയപരിധിയുണ്ട്, ബാക്കിയുള്ള 55% വെറും…
Read Moreഈജിപുര മേൽപ്പാലം; ബി.ബി.എം.പിക്ക് ഹൈക്കോടതി നോട്ടീസ്
ബെംഗളൂരു: നഗരത്തിലെ ഈജിപുരയിൽ നിന്ന് കേന്ദ്രീയ സദനിലേക്ക് സർക്കാർ പണിയുന്ന മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ ഒരു സമയപരിധി നിശ്ചയിക്കണമെന്നും അത് ഉടൻ രേഖ മൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടു കർണാടക ഹൈക്കോടതി ബി.ബി.എം.പി. ക്ക് നോട്ടീസ് നൽകി. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് എൻ.എസ്. സഞ്ജയ് ഗൗഡ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ബി.ബി.എം.പിക്ക് നോട്ടീസ് നൽകിയത്. മേൽപ്പാല നിർമാണം വൈകുന്നതിനെതിരേ കോറമംഗല സ്വദേശിയായ ആദി നാരായൺ ഷെട്ടി നൽകിയ പ്രേത്യേക പൊതുതാല്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ അടിയന്തരമായ ഇടപെടൽ. നിർമാണം പൂർത്തിയാക്കാൻ ഇനിയും…
Read More