ഈജിപുര മേൽപ്പാലം എപ്പോൾ തയ്യാറാകുമെന്ന് ചോദ്യം ചെയ്ത് ഹൈക്കോടതി.

ejipura-flyover-bengaluru

ബെംഗളൂരു: ഈജിപുര മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിലെ കാലതാമസത്തിന് ഒഴികഴിവ് നൽകിയതിന് ബിബിഎംപിയെ കർണാടക ഹൈക്കോടതി ചോദ്യം ചെയ്തു. കോറമംഗലയിൽ താമസിക്കുന്ന മുതിർന്ന പൗരനായ ആദിനാരായണൻ ഷെട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച കോടതി ഡിവിഷൻ ബെഞ്ച്, മേൽപ്പാലം ഏത് തീയതിക്കുള്ളിൽ തയ്യാറാകുമെന്ന് വ്യക്തമാക്കുന്ന വിശദമായ പ്ലാൻ ഫയൽ ചെയ്യാൻ ബിബിഎംപി ചീഫ് കമ്മീഷണറോട് നിർദ്ദേശിച്ചട്ടുണ്ട്.

ഈജിപ്പിറ ജംക്‌ഷനും കോറമംഗലയിലെ കേന്ദ്രീയ സദനുമിടയിലുള്ള 2.5 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം പൂർത്തിയാക്കുന്നതിലെ കാലതാമസം പൊതുജനങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കിയതായി ഷെട്ടി കോടതിയെ അറിയിച്ചു. മുൻപ് ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ (ജെഎൻഎൻയുആർഎം) കീഴിലാണ് മേൽപ്പാല പദ്ധതി ആരംഭിച്ചത്, ചെലവിന്റെ 35% കേന്ദ്രസർക്കാരും 15% സംസ്ഥാന സർക്കാരും 50% ബിബിഎംപിയുമാണ് നൽകുന്നത്. 2019 നവംബർ 4-നോ അതിനുമുമ്പോ നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു എന്നാൽ 2022 ആയിട്ടും ഇതുവരെ പണി പൂർത്തിയായിട്ടില്ല.

2021 ജൂലൈ 29 ന്, മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്ന ബാഹ്യ സമയ പരിധിയെക്കുറിച്ച് ഒരു പ്രസ്താവന ഫയൽ ചെയ്യാൻ കോടതി പൗരസമിതിയോട് നിർദ്ദേശിച്ചിരുന്നു. പദ്ധതിക്കായി മരങ്ങൾ മുറിക്കുന്നതുൾപ്പെടെയുള്ള നിരവധി കാരണങ്ങൾ ബിബിഎംപി അഭിഭാഷകൻ ചൂണ്ടിക്കാട്ടി, കരാറുകാരായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന് പിഴ ചുമത്തിയതായും പറഞ്ഞു. എന്നാൽ ഇതുവരെ 44 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായത്.

പദ്ധതി പൂർത്തീകരിക്കുന്നതിലെ കാലതാമസം സംബന്ധിച്ച് ബിബിഎംപിയുടെ അഭിഭാഷകൻ നൽകിയ വിശദീകരണത്തിൽ ഞങ്ങൾ ഒട്ടും തൃപ്തരല്ലെന്നും. പ്രഥമദൃഷ്ട്യാ, പദ്ധതി പൂർത്തീകരിക്കുന്നതിൽ ഇത്രയധികം പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിൽ, പദ്ധതി ആരംഭിക്കേണ്ടതില്ലായിരുന്നുവെന്നും വൻതോതിൽ പൊതു പണം നിക്ഷേപിക്കേണ്ടതില്ലായിരുന്നുവെന്നും ബെഞ്ച് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us