രാജ്ഭവൻ മാർച്ചിനിടെ കോൺഗ്രസ്‌ നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

ബെംഗളൂരു: രാഹുൽ ഗാന്ധിയെ ഇഡി തുടർച്ചയായി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ നേതാക്കൾ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. മാർച്ച്‌ തടയാൻ എത്തിയ പോലീസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് നീക്കി. മാർച്ചിന് നേതൃത്വം കൊടുത്ത പിസിസി അധ്യക്ഷൻ ഡി. കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യ തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കിയത്. കോൺഗ്രസ്‌ നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് ചോദ്യം ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്നും നീതിയ്ക്ക് വേണ്ടി തുടർന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു.

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം, ഇഡി സുപ്രീം കോടതിയിൽ 

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ജാമ്യത്തില്‍ ഇറങ്ങിയതിനെതിരെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ബിനീഷിനെതിരെ തെളിവുണ്ട്. ജാമ്യം റദ്ദാക്കണമെന്നാണ് ഇഡിയുടെ ആവശ്യം. ബെംഗളൂരു ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലില്‍ ബിനീഷ് കോടിയേരിക്കെതിരെ കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുതരണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ബിനീഷിന്റെ അക്കൗണ്ടുകളുടെ പണമിടപാടുകള്‍ സംശയം ഉയര്‍ത്തുന്നതാണെന്നും കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്നുമാണ് ഇഡി പറയുന്നത്. 2020 ഒക്ടോബര്‍…

Read More

ഇഡി അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ അനധികൃത സ്വത്ത് സാമ്പാദന കേസ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ രാജ്കുമാര്‍ റാമിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 36 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2016 ഏപ്രിലില്‍ രാജ് കുമാറിന്റെ പേരില്‍ 1.18 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ വീട്ടമ്മയായ ഭാര്യയുടെ പേരില്‍ 2020ൽ 57 ലക്ഷം രൂപയുടെ സമ്പാദ്യമുള്ളതായും കാണുന്നു. ഇക്കാലയളവില്‍ റാമിന്റെ ആകെ വരുമാനം 1.34 കോടി രൂപയും, ചെലവ് 1.16 കോടിയും…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മന്ത്രിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ചെന്നൈ : തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിത ആർ രാധാകൃഷ്ണന്റെ 6.5 കോടി രൂപയുടെ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടിയതായി ഫെബ്രുവരി 2 ബുധനാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. തമിഴ്‌നാട് സർക്കാരിലെ ഫിഷറീസ്-മത്സ്യത്തൊഴിലാളി ക്ഷേമ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത ആർ രാധാകൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മാർഗനിർദേശ മൂല്യമുള്ള 6.5 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി താൽക്കാലികമായി കണ്ടുകെട്ടിയതായി ട്വീറ്റിൽ ഏജൻസി അറിയിച്ചു. 2001 മേയ് 14 മുതൽ 2006 മാർച്ച് 31 വരെയുള്ള ചെക്ക് കാലയളവിൽ അനിത ആർ രാധാകൃഷ്ണൻ സ്വന്തമാക്കിയ 160 ഏക്കർ…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്; മലയാളി വ്യവസായിയെ ഇ.ഡി. അറസ്റ്റുചെയ്തു.

ബെംഗളൂരു: മൊബൈൽ ആപ്ലിക്കേഷനുകൾ വഴി 84 കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചൈനീസ് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേരളം ആസ്ഥാനമായുള്ള വ്യവസായിയെ ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) മൊബൈൽ ആപ്ലിക്കേഷനുകൾ വഴി തട്ടിപ്പ് നടത്തിയതിന് വ്യാഴാഴ്ചയാണ് അനസ് അഹമ്മദിനെ അറസ്റ്റ് ചെയ്തത്. നിക്ഷേപത്തട്ടിപ്പ് കേസിൽ കഴിഞ്ഞ ജൂണിൽ ചെന്നൈ സി.ഐ.ഡി. അറസ്റ്റുചെയ്ത അനസ് അഹമ്മദ് ചെന്നൈ പുഴൽ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് അനസിനെ ആറുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയിൽവിട്ടത്.…

Read More

ബാങ്കുകളെ കബളിപ്പിച്ച ചൈനീസ് കമ്പനി ഡയറക്ടറെ ഇഡി അറസ്റ്റ് ചെയ്തു.

ബെംഗളൂരു: വ്യാപാരി – വ്യാപാരത്തിന്റെ മറവിൽ ബാങ്കുകളിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം (പിഎംഎൽഎ) ഹോങ്കോങ്ങിലെ ഹോവെലൈ ജിൻസു, എസ്എആർ, ചൈന ലിമിറ്റഡ് ഡയറക്ടർ അനുപ് നാഗരാലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത 2009 ജൂലൈ 18 ലെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. 2019 മാർച്ചിൽ പി‌എം‌എൽ‌എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിത്തിലാണ് ഇഡി അദ്ദേഹത്തെ പ്രതിയാക്കിയത്. തുടർന്ന് ബെംഗളൂരുവിലെ…

Read More

സ്വച്ഛ് ഭാരത് ഫണ്ടിന്റെ 92 കോടി രൂപ ദുരുപയോഗം ചെയ്തു; ബിബിഎംപിക്കെതിരെ ഇഡി അന്വേഷണം.

ബെംഗളൂരു: സ്വച്ഛ് ഭാരത് മിഷനു കീഴിൽ കേന്ദ്ര സർക്കാർ നൽകിയ 108 കോടി രൂപ ദുരുപയോഗം ചെയ്തെന്നാരോപിച്ച് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി)ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. കൂടാതെ കേന്ദ്ര ഏജൻസി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, 2002 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വിഷയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് നഗരവികസന വകുപ്പിന് കത്തെഴുതുകയും ചെയ്തട്ടുണ്ട്. 2015 നും 2018 നും ഇടയിൽ അനുവദിച്ച 108 കോടി രൂപയിൽ 92 കോടി രൂപ…

Read More

അനധികൃത സ്വത്ത് സമ്പാദനം; ഇഡി കണ്ടുകെട്ടിയത് വാട്ടർ അതോറിറ്റി മുൻ ഉദ്യോ​ഗസ്ഥന്റെ ഏഴരകോടിയുടെ വസ്തുവകകൾ

ബെം​ഗളുരു; അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ ബിഡബ്ല്യുഎസ്എസ് ബി ( വാട്ടർ അതോറിറ്റി ) മുൻ ചീഫ് എൻജിനീയർ എസ്എം ബസവരാജുവിന്റെ ഏഴരകോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ബെം​ഗളുരുവിലും മൈസൂരിലുമായി കിടന്നിരുന്ന ഈ സ്വത്തുവകകൾ കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് കണ്ടുകെട്ടിയതെന്ന് ഇഡി ഉദ്യോ​ഗസ്ഥർ അറിയിച്ചിരുന്നു. രണ്ട് റസിഡൻഷ്യൽ സൈറ്റുകൾ, സ്വർണ്ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങൾ, ആറ് ഫ്ളാറ്റുകൾ , വാണിജ്യ സമുച്ചയം എന്നിവയൊക്കെ പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. 2018 ൽ ലോകായുക്ത സമർപ്പിച്ച കുറ്റപത്രത്തിന്റെ പേരിലാണ് ഇഡി കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നുണ്ടെന്ന്…

Read More

ബിനീഷിന്റെ ജാമ്യാപേക്ഷ; കുരുക്ക് മുറുക്കി ഇഡി, കള്ളപ്പണം വെളുപ്പിക്കൽ കേസ് സ്വതന്ത്രമായി നിലനിൽക്കുന്നതെന്ന് വാദം

ബെം​ഗളുരു; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇഡിയുടെ വാദം കർണ്ണാടക ഹൈക്കോടതിയിൽ ആരംഭിച്ചു. ഈ മാസം ഇരുപതിനാണ് തുടർവാദം നടക്കുക, ഇ‍ഡിക്ക് വേണ്ടി അഡീഷ്ണൽ സോളിസ്റ്ററ്‍ ജനറൽ അമൻ ലേഖി വ്യക്തമാക്കിയത് നേരിട്ട് ലഹരി മരുന്ന് ഇടപാടിൽ ബിനീഷ് ഇടപെട്ടോ എന്ന വിഷയം മാത്രമല്ല ബിനീഷ് ഇത്തരത്തിൽ കള്ളപ്പണം ലഹരി മരുന്ന് ഇടപാടിനായി ഉപയോ​ഗിച്ചിരുന്നോ എന്ന കാര്യവും അന്വേഷണ പരിധിയാലാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെടുത്താതെ തന്നെ കള്ളപ്പണം വെളുപ്പിച്ച കേസ് നിലനിൽ‌ക്കുന്നതാണെന്നും ഇഡി വ്യക്തമാക്കി.…

Read More
Click Here to Follow Us