കള്ളപ്പണം വെളുപ്പിക്കൽ കേസ്; മലയാളി വ്യവസായിയെ ഇ.ഡി. അറസ്റ്റുചെയ്തു.

ബെംഗളൂരു: മൊബൈൽ ആപ്ലിക്കേഷനുകൾ വഴി 84 കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചൈനീസ് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേരളം ആസ്ഥാനമായുള്ള വ്യവസായിയെ ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) മൊബൈൽ ആപ്ലിക്കേഷനുകൾ വഴി തട്ടിപ്പ് നടത്തിയതിന് വ്യാഴാഴ്ചയാണ് അനസ് അഹമ്മദിനെ അറസ്റ്റ് ചെയ്തത്. നിക്ഷേപത്തട്ടിപ്പ് കേസിൽ കഴിഞ്ഞ ജൂണിൽ ചെന്നൈ സി.ഐ.ഡി. അറസ്റ്റുചെയ്ത അനസ് അഹമ്മദ് ചെന്നൈ പുഴൽ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് അനസിനെ ആറുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയിൽവിട്ടത്.…

Read More
Click Here to Follow Us