ഇഡി അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ അനധികൃത സ്വത്ത് സാമ്പാദന കേസ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ രാജ്കുമാര്‍ റാമിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 36 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

2016 ഏപ്രിലില്‍ രാജ് കുമാറിന്റെ പേരില്‍ 1.18 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ വീട്ടമ്മയായ ഭാര്യയുടെ പേരില്‍ 2020ൽ 57 ലക്ഷം രൂപയുടെ സമ്പാദ്യമുള്ളതായും കാണുന്നു.

ഇക്കാലയളവില്‍ റാമിന്റെ ആകെ വരുമാനം 1.34 കോടി രൂപയും, ചെലവ് 1.16 കോടിയും ആണെന്ന് സിബിഐ കണ്ടെത്തി. ഭാര്യയുമായി ചേര്‍ന്ന് 37 ലക്ഷം രൂപ അനധികൃകതമായി സമ്പാദിച്ചെന്ന് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലാക്കിയതായി സിബിഐ എഫ്‌ഐആറില്‍ പറയുന്നു.  നിലവില്‍ ഗുവാഹത്തിയിലാണ് റാം ജോലി ചെയ്യുന്നത്. അഴിമതി വിരുദ്ധ നിയമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്തിയാണ് റാമിന് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us