ഹൈദരാബാദ്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ തണ്ടൂരിലാണ് ദാരുണ സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്തായിരുന്നു അകത്തുകയറി നായ കുഞ്ഞിനെ ആക്രമിച്ചത്. ബാബുസായി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോയി തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കള്‍ കണ്ടത് നായയുടെ കടിയേറ്റ് ജീവനറ്റു കിടക്കുന്ന കുഞ്ഞിനെയാണ്. സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ പിതാവായ ദത്തു വളർത്തു നായയെ കൊന്നു.
Read MoreTag: dog
പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു : നഗരത്തിൽ വീണ്ടും പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. കൊപ്പാളിലെ അലവണ്ടിയിൽ പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികൾ ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് നായയുടെ ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റ എട്ടുപേരെ കൊപ്പാൾ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഗ്രാമത്തിലെ ചന്തയിലെത്തിയാണ് പേപ്പട്ടി ആക്രമണം നടത്തിയത്. ഈ സമയം ഒട്ടേറെയാളുകൾ ചന്തയിലുണ്ടായിരുന്നു. കുട്ടികളെയുൾപ്പെടെ കടിക്കാൻ തുടങ്ങിയതോടെ ഏറെനേരത്തേ പ്രയത്നത്തിനൊടുവിൽ നായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. അതേസമയം പ്രദേശത്തെ മറ്റ് തെരുവുനായകളെ നിരീക്ഷിച്ചുവരുകയാണ്. ഏതെങ്കിലും തരത്തിലുള്ള പേവിഷബാധലക്ഷണങ്ങൾ കണ്ടെത്തിയാൽ ഇവയേയും…
Read Moreനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 10 വയസുകാരൻ മരിച്ചു
ബെംഗളൂരു: ചിത്രദുർഗയിൽ കൊറ്റനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് 10 വയസുകാരന് ദാരുണാന്ത്യം. മേദെഹള്ളിയിലെ തരുൺ (10) ആണ് മരിച്ചത്. 15 ദിവസം മുമ്പ് തരുൺ ഉൾപ്പെടെ നിരവധി പേരെ നായ ആക്രമിച്ചിരുന്നു. പരിക്കേറ്റ കുട്ടിയെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സ ഫലിക്കാതെ തരുൺ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചിത്രദുർഗ ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreനായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് ധനസഹായം
ബെംഗളുരു: നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നഗരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തതായാണ് കര്‍ണാടക ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട്. നായയുടെ കടിയേറ്റ് പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്‌ടപരിഹാരമായി 5,000 രൂപ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2001ലെ നായ്ക്കളുടെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി വിഷയത്തില്‍…
Read Moreബിഗ് ബോസ് താരം രജിത്കുമാറിന് തെരുവുനായയുടെ കടിയേറ്റു
പത്തനംതിട്ട: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിയ സിനിമ– ടിവി താരം രജിത്കുമാറിനു തെരുവുനായയുടെ കടിയേറ്റു. ഷൂട്ടിങ്ങിനു മുൻപായി രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണു രജിത്കുമാറിനു നേരെ തെരുവുനായ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ഉടനെ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൂന്നു നായ്ക്കൾ ഒരുമിച്ചെത്തിയായിരുന്നു ആക്രമണം. ഒരു നായ രജിത്കുമാറിന്റെ കാലിൽ കടിച്ചുതൂങ്ങി. അടുത്തുണ്ടായിരുന്നു മറ്റു 2 പേരെയും നായ്ക്കൾ കടിച്ചു. കടിയേറ്റവരെല്ലാം ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.
Read Moreതെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് പരിക്കേറ്റു
ബെംഗളൂരു : തുമകൂരുവിൽ തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് പരിക്കേറ്റു. കുനിഗലിൽ വീടിനുമുന്നിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സുപ്രിയയെയാണ് തെരുവുനായ ആക്രമിച്ചത്. സുപ്രിയയെ നായ കടിച്ചുവലിച്ച് ആക്രമിക്കുന്നത് കണ്ട അയൽവാസിയാണ് രക്ഷപ്പെടുത്തിയത്. കുനിഗലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം തുമകൂരു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read Moreനഗരത്തിലെ തെരുവ് നായ്ക്കളുടെ സർവേയ്ക്കായി ഡ്രോണുകൾ വിന്യസിച്ച് ബിബിഎംപി
ബെംഗളൂരു: രാജ്യത്തുടനീളമുള്ള ആദ്യ സംരംഭത്തിൽ, നഗരത്തിലെ തെരുവ് നായ്ക്കളെ കണ്ടെത്തുന്നതിനുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായി ബംഗളൂരു പൗരസമിതി ഡ്രോണുകൾ വിന്യസിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ് ടെക്‌നോളജി പാർക്ക് സ്റ്റാർട്ടപ്പായ വെയ്‌ഡിനുമായി പദ്ധതിക്ക് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ചേർന്നു. ബെംഗളൂരു തടാകങ്ങളിലും പരിസരങ്ങളിലും സ്വതന്ത്രമായി വിഹരിക്കുന്ന നായ്ക്കളുടെ എണ്ണം കണക്കാക്കാൻ പൈലറ്റ് പദ്ധതി സഹായിക്കുമെന്ന് ബിബിഎംപി പ്രസ്താവനയിൽ പറഞ്ഞു. നായ്ക്കളുടെ സർവേക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നത് ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് പൗരസമിതി ചേർത്തു. 11-ന് ആരംഭിച്ച…
Read Moreഒൻപത് വർഷമായി നായയുമായി ലൈംഗിക ബന്ധം ; അധ്യാപകൻ അറസ്റ്റിൽ
വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകൻ അറസ്റ്റില്‍. അമേരിക്കയിലെ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ തെമിസ് മാറ്റ്സൗക്കാസാണ് അറസ്റ്റിലായത്. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അധ്യാപകനാണ് അറുപത്തിനാലുകാരനായ തെമിസ് മാറ്റ്സൗക്കാസ്. 2014 മുതല്‍ക്ക് തന്നെ ഇയാള്‍ വനത്തിലെത്തി തന്റെ വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പെൻസില്‍വാനിയയിലെ റോത്രോക്ക് സ്റ്റേറ്റ് ഫോറസ്റ്റിലെ ട്രെയില്‍ ക്യാമറയിലാണ് പ്രൊഫസര്‍ നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. പിടികൂടിയ ഉടനെ തന്നെ ‘ഞാൻ തീര്‍ന്നു, ഞാൻ മരിച്ചു’ എന്നാണ് ഇയാള്‍ പ്രതികരിച്ചത്. ഒപ്പം ഉദ്യോഗസ്ഥരോട് ‘തന്നെ വെടിവച്ച് കൊല്ലൂ’ എന്നും ഇയാള്‍…
Read Moreസംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആര്? പ്രവചനവുമായി നായ!!
ബെംഗളൂരു: സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആരായിരിയ്ക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സംസ്ഥാനത്തെ മൂന്ന് പ്രമുഖ പാർട്ടികളും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ ഇതിനോടകം വോട്ടർമാർക്ക് മുന്നിൽ എത്തിച്ചു കഴിഞ്ഞു. ബിജെപി ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മെയെ അടുത്ത് മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നു. കോൺഗ്രസ് ഡി.കെ. ശിവകുമാറിന് പിന്നിൽ അണിനിരക്കുമ്പോൾ ജെഡിഎസ് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയാണ് മുഖ്യമന്ത്രിയായി ചൂണ്ടിക്കാട്ടുന്നത്. കർണാടകയിൽ നിലവിൽ തൂക്കുമന്ത്രിസഭയ്ക്ക് ആണ് രാഷ്ട്രീയ നിരീക്ഷകർ സാധ്യത പ്രവചിക്കുന്നത്. ഈ അവസരത്തിൽ ആരായിരിയ്ക്കും സംസ്ഥാനത്തെ അടുത്ത…
Read Moreമദ്യത്തിന് അടിമയായ നായ ഡി അഡിക്ഷൻ സെന്ററിലേക്ക്
ലണ്ടന്‍: മദ്യപാനം ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് പലരും. സന്തോഷം വന്നാലും സങ്കടം വന്നാലും അതിനൊപ്പം മദ്യം കാണും. ചെറിയ അളവില്‍ കഴിച്ച് തുടങ്ങുന്നവര്‍ പലരും ഇതോട് അടിമപ്പെട്ടു പോകുന്നത് ആണ് കാണാന്‍ സാധിക്കുന്നത്. പിന്നീട് അവരെ ഡി അഡിക്ഷന്‍ സെന്ററില്‍ എത്തിക്കുകയും ചെയ്യും. എന്നാല്‍ മൃഗങ്ങള്‍ക്ക് ഇത്തരം ചികിത്സ നല്‍കേണ്ടി വരുന്ന കാര്യത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഒരു നായയെ ഡി അഡിക്ഷൻ സെന്ററിലാക്കിയ വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗ്രേറ്റ് ബ്രിട്ടണിലാണ് സംഭവം. ബ്രിട്ടനിലെ പ്ലൈമൗത്തിലുള്ള കൊകോ എന്ന രണ്ടുവയസ്സുള്ള നായയെയാണ് അമിത…
Read More