സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആര്? പ്രവചനവുമായി നായ!!

ബെംഗളൂരു: സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആരായിരിയ്ക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സംസ്ഥാനത്തെ മൂന്ന് പ്രമുഖ പാർട്ടികളും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ ഇതിനോടകം വോട്ടർമാർക്ക് മുന്നിൽ എത്തിച്ചു കഴിഞ്ഞു. ബിജെപി ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മെയെ അടുത്ത് മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നു. കോൺഗ്രസ്‌ ഡി.കെ. ശിവകുമാറിന് പിന്നിൽ അണിനിരക്കുമ്പോൾ ജെഡിഎസ് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയാണ് മുഖ്യമന്ത്രിയായി ചൂണ്ടിക്കാട്ടുന്നത്.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

കർണാടകയിൽ നിലവിൽ തൂക്കുമന്ത്രിസഭയ്ക്ക് ആണ് രാഷ്ട്രീയ നിരീക്ഷകർ സാധ്യത പ്രവചിക്കുന്നത്. ഈ അവസരത്തിൽ ആരായിരിയ്ക്കും സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി എന്നറിയാൻ എല്ലാവരും കാത്തിരിക്കുകയാണ്.

ഈ അവസരത്തിൽ കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് കാലഭൈരവ സൂചന നൽകിയിരിക്കുകയാണ്. കർണാടകയിലെ മണ്ഡ്യയിലെ അശോകനഗറിൽ കാലഭൈരവനായി നായയെ ആരാധിക്കുന്നു. പൂജയ്ക്കിടെയാണ് കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് കാലഭൈരവ സൂചന നൽകിയത്.

കർണാടകയിൽ മുഖ്യമന്ത്രി പദത്തിലേയ്ക്ക് ഉറ്റുനോക്കുന്ന ബസവരാജ് ബൊമ്മെ, എച്ച്‌ഡി കുമാരസ്വാമി, ഡികെ ശിവകുമാർ എന്നിവരുടെ ചിത്രങ്ങൾ കാലഭൈരവനായി ആരാധിക്കപ്പെടുന്ന നായയുടെ മുന്നിൽ വച്ചുകൊണ്ട് അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ചോദിയ്ക്കുകയുണ്ടായി. ആ സമയത്ത് നായ മൂന്ന് നേതാക്കളിൽ എച്ച്.ഡി.കുമാരസ്വാമിയുടെ ഫോട്ടോ തിരഞ്ഞെടുത്ത് മുഖ്യമന്ത്രി ആരായിരിയ്ക്കും എന്നതിന് സൂചന നൽകിയെന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts