ബെംഗളുരു:കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറുമായുള്ള തന്റെ ബന്ധം സൗഹാര്‍ദ്ദപരമാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. താനും ഡികെ ശിവകുമാറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡികെ ശിവകുമാറുമായി എനിക്ക് നല്ല ബന്ധമാണ്. തീര്‍ച്ചയായും ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമല്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജന്മഗ്രാമം വരുണ നിയോജക മണ്ഡലത്തിന് കീഴിലായതിനാലാണ് ഞാന്‍ അവിടെ നിന്നും മത്സരിക്കുന്നത്. താന്‍ എപ്പോഴും സജീവ രാഷ്ട്രീയത്തിലായിരിക്കുമെന്നും എന്നാല്‍…
Read MoreTag: dk shivakumar
അധികാരത്തിൽ എത്തിയാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കും ; ഡി.കെ ശിവകുമാർ
ബെംഗളൂരു:കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് ഡി.കെ ശിവകുമാര്‍. ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമായി മുസ്ലിംകള്‍ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണമാണ് ബി.ജെ.പി കര്‍ണാടകയില്‍ റദ്ദാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാര്‍ച്ച് 25നാണ് കര്‍ണാടകയില്‍ മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം സംവരണം എടുത്തുകളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആ സംവരണം ലിംഗായത്ത്, വൊക്കലിഗ എന്നീ രണ്ട് വിഭാഗങ്ങള്‍ക്കായി വീതിച്ചുനല്‍കാനും 10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ മുസ്ലിം വിഭാഗത്തെ കൂടി ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതോടെ വൊക്കലിഗ സംവരണം ആറു ശതമാനവും ലിംഗായത്തിന്റെ…
Read Moreകേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസ്
ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് . കര്‍ണാടകയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇഡി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ആദായ നികുതി, ഇഡി ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച് റെയ്ഡ് നടത്തുമെന്ന് വിശ്വസനീയമായ വിവരങ്ങളുണ്ടെന്ന് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയില്‍ കെ സി വേണുഗോപാലിന്റെ വസതിയില്‍ രാത്രി അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ചാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രണ്‍ദീപ് സുര്‍ജേവാലയുമാണ് രാത്രി വൈകി വാര്‍ത്താസമ്മേളനം…
Read Moreകറൻസി നോട്ടെറിഞ്ഞ സംഭവത്തിൽ ശിവകുമാറിനെതിരെ കേസ്
ബെംഗളൂരു:മണ്ഡ്യയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ കേസ്. സംഭവത്തില്‍ ഡികെ ശിവകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിയുമായി എത്തിയിരുന്നു. പിന്നാലെ കേസെടുക്കാന്‍ പ്രാദേശിക കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ മണ്ഡ്യ റൂറല്‍ സ്റ്റേഷനില്‍ കേസെടുക്കുകയായിരുന്നു. മാര്‍ച്ച് 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബേവിനഹള്ളിക്ക് സമീപം നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ബസിനു മുകളില്‍ നിന്ന് ശിവകുമാര്‍ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിയുന്ന വീഡിയോ വൈറലായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രജാധ്വനി യാത്ര നടത്തുകയായിരുന്നു ശിവകുമാര്‍. റാലിയില്‍…
Read Moreമുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, ഡി.കെ ശിവകുമാറുമായി പ്രശ്നങ്ങൾ ഇല്ല ; സിദ്ധരാമയ്യ
ബെംഗളൂരു: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ് താനെന്ന് തുറന്നുപറഞ്ഞ് സിദ്ധരാമയ്യ. പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനും സമാനമായ ആഗ്രഹങ്ങളുണ്ട്. എന്നാല്‍ അദ്ദേഹവുമായി അതിന്റെ പേരില്‍ പ്രശ്‌നങ്ങളില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. “100 ശതമാനവും ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ്. ഡി.കെ ശിവകുമാറിനും അതിന് ആഗ്രഹമുണ്ട്. ജി. പരമേശ്വരയുടെ കാര്യം എനിക്കറിയില്ല. പക്ഷേ നേരത്തെ അദ്ദേഹവും മുഖ്യമന്ത്രി പദത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതില്‍ ഒരു തെറ്റുമില്ല”-സിദ്ധരാമയ്യ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ബി.ജെ.പി…
Read Moreഡി.കെ ശിവകുമാർ ടിക്കറ്റ് വാഗ്ദാനം നൽകി എംഎൽഎ മാരെ ചാക്കിൽലാക്കുന്നു; ബസവരാജ് ബൊമ്മെ
ബെംഗളൂരു: കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ . ബി ജെ പി എംഎല്‍എമാര്‍ക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിലേക്ക് അവരെ ക്ഷണിക്കുകയാണ് ശിവകുമാര്‍ ചെയ്യുന്നതെന്ന് ബൊമ്മെ ആരോപിച്ചു. ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാതെ മണ്ഡലത്തിലേക്കാണ് നേതാക്കള്‍ക്ക് വേണ്ടി ടിക്കറ്റ് ഓഫര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഉടന്‍ തന്നെ ബി ജെ പി തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത 100 മണ്ഡലങ്ങളിലെ ഞങ്ങളുടെ എംഎല്‍എമാരെ കെപിസിസി പ്രസിഡന്റ് ഡി കെ…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണ യാത്രക്കിടെ നോട്ടുകൾ എറിഞ്ഞ് ഡി.കെ ശിവകുമാർ
ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’ക്കിടെ 500 രൂപയുടെ നോട്ടുകളെറിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. മണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. യാത്രയുടെ ഭാഗമായി കലാപ്രകടനങ്ങള്‍ നടത്തിയവര്‍ക്ക് നേരെയാണ് വാഹനത്തില്‍ നിന്ന് നോട്ടുകള്‍ എറിഞ്ഞത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ഇതേ ആളുകള്‍ തന്നെ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ”ഡി.കെ ശിവകുമാര്‍ തന്റെ എല്ലാ അധികാരങ്ങളും നഗ്നമായി ദുരുപയോഗം ചെയ്യുകയും പകരം ഞങ്ങളെ കുറ്റപ്പെടുത്തുകയും…
Read Moreആരുമായും സഖ്യമില്ല, നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പോരാടും ; ഡികെ ശിവകുമാർ
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ആരുമായും സഖ്യമില്ല. ഞങ്ങള്‍ ഒറ്റയ്ക്കാണ് പോകുന്നത്. ഞങ്ങള്‍ ഒറ്റയ്ക്ക് പോരാടുകയാണ്. ഞങ്ങള്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തും,ശിവകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തില്‍ പങ്കെടുക്കാനാണ് ഡികെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാണ് സിഇസി യോഗം ചേര്‍ന്നത്. പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും പാനലിലെ…
Read Moreമെട്രോ തൂൺ തകർന്ന സംഭവം, സർക്കാരിനെ വിമർശിച്ച് ശിവകുമാർ
ബെംഗളൂരു: നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയും മകനും മരിച്ച സംഭവത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി.കെ ശിവകുമാർ. യാതൊരു ഗുണനിലവാരവുമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും 40 ശതമാനം കമ്മീഷൻ സർക്കാറിന്റെ പ്രവർത്തന ഫലമാണ് അപകടമെന്നും ശിവകുമാർ ആരോപിച്ചു. ബംഗളൂരുവിലെ നാഗവര ഏരിയയിൽ കല്യാൺ നഗർ – എച്ച്.ആർ.ബി.ആർ. ലേഔട്ട് റോഡിലാണ് നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നത്. അപകടത്തിൽ തേജസ്വി (25), മകൻ വിഹാൻ മരിച്ചു. തേജസ്വിയുടെ ഭർത്താവിനും മറ്റു മൂന്നു പേർക്കും ഗുരുതര പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു…
Read Moreകോളേജുകളിൽ സിബിഐ റെയ്ഡ് നടത്തി
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ചെയര്‍മാനായ കോളേജുകളില്‍ സിബിഐ റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് പുറത്ത് വരുന്ന വിവരം. ബെംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഗ്ലോബല്‍ അക്കാദമി ഓഫ് ടെക്‌നോളജിയുടെ ചെയര്‍മാനാണ് അദ്ദേഹം. സിബിഐ കോളേജ് അദ്ധ്യാപകരെയും അധികൃതരെയും ചോദ്യം ചെയ്തതായി അറിയിച്ചു. ചോദ്യം ചെയ്തവരില്‍ ശിവകുമാറിന്റെ മകളും കോളേജിന്റെ സെക്രട്ടറിയുമായ ഡികെഎസ് ഐശ്വര്യ, കോളേജ് ട്രസ്റ്റ് അംഗമായ ഭാര്യയും ഉള്‍പ്പെടുന്നതായി സിബിഐ അറിയിച്ചു.
Read More