ഒൻപതു വയസ്സുകാരി അപകടത്തിൽ മരിച്ചു

ബെംഗളൂരു: കുന്ദാപുരിലെ ബീജാഡിയിൽ വീടിനു മുന്നിൽ ഊഞ്ഞാലിൽ കളിക്കുകയായിരുന്ന ഒൻപതു വയസ്സുകാരി കാറിടിച്ച് മരിച്ചു. മരിച്ച പ്രധന്യ മറ്റ് കുട്ടികൾക്കൊപ്പം മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കുന്ദാപൂർ പോലീസ് പറഞ്ഞു. വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ കുട്ടിയുടെ ബന്ധുക്കളിൽ ഒരാൾ അലക്ഷ്യമായി ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കാർ ഓടിച്ച സന്തോഷിനെ (37) പോലീസ് അറസ്റ്റ് ചെയ്യുകയും ഐപിസി സെക്ഷൻ 304 (എ) പ്രകാരം കേസെടുക്കുകയും ചെയ്തു.

Read More

ഹോറി ഹബ്ബാ മത്സരം; കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു

HORIHABBA

ബെംഗളൂരു: ഹാവേരിയിലെ ഹിരോക്കേരൂരിൽ കാളയുടെ കൊമ്പിൽ പിടിച്ച് മെരുക്കുന്ന മത്സരമായ ഹോറി ഹബ്ബായ്ക്കിടെ യുവാവ് കാളയുടെ കുത്തേറ്റ് മരിച്ചു. മത്സരം കണ്ടുനിന്നിരുന്ന റാണിബെന്നൂർ സ്വദേശി ഷണ്മുഖൻ (22) ആണ് മരണമടഞ്ഞത്. അടിവയറ്റിൽ കലയുടെ കൊമ്പു കൊണ്ട് കീറിയ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഹാവേരി, ശിവമൊഗ്ഗ, ധാർവാഡ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന കലകളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. ഗ്രാമങ്ങളിൽ പ്രത്യേകമായി ഒരുക്കുന്ന വഴികളിലൂടെ ഇവയെ ഓടിക്കും. ഇതിനിടെയാണ് യുവാക്കൾ ഇവയുടെ കൊമ്പിൽ പിടിച്ചുനിർത്താനും ഇവയുടെ കഴുത്തിലിട്ടിരുന്ന മാലകൾ പിടിച്ചെടുക്കാനും ശ്രമം നടത്തുന്നത്. ഇതിനിടെയാണ് അപകവുമുണ്ടായത്

Read More

യുക്രൈനിൽ കർണാടക വിദ്യാർത്ഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു.

യുക്രൈനിലെ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക ഹവേരി ജില്ലയിലെ ചളഗേരി സ്വദേശിയായ നവീൻ ശർഖരപ്പ ജ്ഞാനഗൗഡർ (22) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍ നവീന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. With profound sorrow we confirm that an Indian student lost his life in shelling in…

Read More

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു;

കോട്ടയം: നടൻ കോട്ടയം പ്രദീപ് ഹൃദയാഘാതം മൂലം അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചലച്ചിത്ര രംഗത്ത് ജൂനിയര്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ച ഇദ്ദേഹം അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ചലച്ചിത്ര രംഗത്ത് എത്തിയത്.

Read More

ചരക്കുവാഹനമിടിച്ച് വനംവകുപ്പ് വാച്ചർ മരിച്ചു.

ബെംഗളൂരു : മൈസൂരു-മാനന്ദവാടി റോഡിൽ മലാലി ക്രോസിന് സമീപം ഇരുചക്രവാഹനത്തിൽ ചരക്കുവാഹനമിടിച്ചുണ്ടായ അപകടത്തിൽ വനംവകുപ്പ് വാച്ചർ മരിച്ചു. ഹുൻസൂർ താലൂക്കിലെ യശോധരപുര നിവാസിയായ കാർത്തിക് വ്യാഴാഴ്ച രാവിലെ ജോലി കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗതയിലെത്തിയ ബൊലേറോ ഗുഡ്‌സ് വാഹനം മലാലി ക്രോസിന് സമീപം ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക് സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് ഹുൻസൂർ വനംവകുപ്പ് ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹം യശോധരപുരയിൽ സംസ്‌കരിച്ചു. ചരക്കുവാഹനത്തിന്റെ ഡ്രൈവർ മലയാളിയായ അശോക് അപകടത്തിന് തൊട്ടുപിന്നാലെ പോലീസിൽ കീഴടങ്ങി. 

Read More

വിവാഹദിനത്തിൽ ചൈത്ര കുഴഞ്ഞുവീണു മരിച്ചു; എങ്കിലും നവവധു ജീവിക്കും പലരിലൂടെ.

ബെംഗളൂരു: 26 കാരിയായ ചൈത്ര ഇനി ജീവിതത്തിലേക്കില്ല എങ്കിലും ജീവിക്കും പലരിലൂടെ. ഫെബ്രുവരി ആറിന് റിസപ്ഷനിൽ വേദിയിൽ കുഴഞ്ഞു വീണ നവവധുവിനെതിനെ നിംഹാൻസിലേക്ക് കൊണ്ടുപോകുകയും പരിശോധനകൾക്ക് ശേഷം യുവതിക്ക് ബ്രെയിൻ സ്റ്റം സ്ട്രോക്ക് അനുഭവപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു, കഴിഞ്ഞ ഞായറാഴ്ച്ച ശ്രീബാല ആഞ്ജനേയ ക്ഷേത്രത്തിൽ വെച്ച് ഹൊസകോട്ട് സ്വദേശി കാർത്തിക്കും ചൈത്രയും തമ്മിലുള്ള വിവാഹം നടന്ന ശേഷം വിവാഹ സത്കാരത്തിനിടെ രാത്രി 9.30 ഓടെയാണ്  ചൈത്ര കുഴഞ്ഞു വീണത്. ഡോക്ടർമാർ തീവ്രപരിശ്രമം നടത്തിയിട്ടും ചൈത്രയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായില്ല. തുടർന്ന് വ്യാഴാഴ്ചയോടെ മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ…

Read More

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് മലയാളി യുവാവ് മരിച്ചു.

ബെംഗളൂരു:. മണ്ഡ്യ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് മലയാളി യുവാവ് മരിച്ചു. വിരാജ്പേട്ട് കല്ലുവാന ഹമീദിന്റെ മകൻ മുഹമ്മദ് റാഫി ആണ് മരിച്ചത്. മൈസുരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ യുവാവ് ബെംഗളൂരു നിന്നും മൈസൂരിലേക്ക് ഉള്ള യാത്രയിൽ ബുധനാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. സ്റ്റേഷനിൽ ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയ റാഫി ട്രെയിൻ നീങ്ങിതുടങ്ങിയപ്പോൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം ജെ.എസ്.എസ്. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വിരാജ്പേട്ടയിലെത്തിച്ച് ഖബറടക്കി. മാതാവ് റാബിയ.  സഹോദരങ്ങൾ ; മഹറൂഫ്, തൻസീറ, നിഷാദ്, ജംഷാദ്,…

Read More

തൊഴിലുടമയുടെ കുളിമുറിയിൽ വീട്ടുജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ശനിയാഴ്ച രാവിലെയാണ് ബെല്ലന്തൂരിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ വീട്ടിലെ  ജോലിക്കാരിയായ 18 വയസ്സുകാരിയെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജക്കസാന്ദ്ര സ്വദേശിനിയായ കവിത ഏതാനും മാസങ്ങളായി വിവേക് ​​കൃഷ്ണന്റെ വീട്ടിൽ വീട്ടുവേലക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണികൾ കൂടാതെ കൃഷ്ണന്റെ കുട്ടിയുടെ സംരക്ഷണവും കവിത ഏറ്റെടുത്തിരുന്നു. മരണവിവരം കൃഷ്ണൻ തന്നെയാണ് പോലീസിനെ അറിയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വെന്റിലേഷൻ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. രാവിലെ ചില വീട്ടുജോലികൾ ചെയ്ത ശേഷം കവിത കുളിക്കാനായി കുളിമുറിയിൽ…

Read More

ഭാര്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: കെങ്കേരിക്ക് സമീപം 26കാരിയായ വീട്ടമ്മയെ വീടിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രഞ്‌ജിതയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന്‌ പോലീസ്‌ ആത്മഹത്യാ പ്രേരണക്കുറ്റത്തിന്‌ ഭർത്താവ്‌ മഞ്ജുനാഥിനെ അറസ്‌റ്റ്‌ ചെയ്‌തു. രഞ്ജിതയും മഞ്ജുനാഥും പ്രണയത്തിലാവുകയും മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് 2018ൽ വിവാഹിതരാകുകയും ചെയ്തവരാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് രഞ്ജിത രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ നേരത്തു കുറച്ചുകാലം മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ചയാണ്, അവൾ മടങ്ങിയെത്തിയത്. എന്നാൽ മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരിൽ മഞ്ജുനാഥുമായി രഞ്ജിത വഴക്കിടുന്നത് കേട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ…

Read More

കോൺസ്റ്റബിൾമാരുടെ മുകളിലേക്ക് തകർന്ന കെട്ടിടത്തിന്റെ ഒരു ഭാഗം വീണു; ഒരാൾ മരിച്ചു.

മധുരൈ: മധുരയിലെ വിളക്കുത്തൂണിൽ രാത്രി ഡ്യൂട്ടിക്കിടെ കെട്ടിടത്തിന് താഴെ നിൽക്കുന്നതിനിടെ ജീർണിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഹെഡ് കോൺസ്റ്റബിൾ ചതഞ്ഞ് മരിക്കുകയും, സഹപ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു. വിളക്കുത്തൂൺ പോലീസ് സ്റ്റേഷനിൽ (ക്രമസമാധാനം വിഭാഗം) സി ശരവണൻ (44) ആണ് മരിച്ചത്. പരിക്കേറ്റ അതേ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കെ കണ്ണൻ (48) ഇപ്പോൾ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈസ്റ്റ് വെളി തെരുവിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജീർണിച്ച കെട്ടിടത്തിന് താഴെ രണ്ട് പോലീസുകാർ നിൽക്കുമ്പോഴാണ് സംഭവം. അവർ സംഭവസ്ഥലത്ത് നിൽക്കുന്നതിന് മുമ്പ്, ചായ…

Read More
Click Here to Follow Us