വിവാഹദിനത്തിൽ ചൈത്ര കുഴഞ്ഞുവീണു മരിച്ചു; എങ്കിലും നവവധു ജീവിക്കും പലരിലൂടെ.

ബെംഗളൂരു: 26 കാരിയായ ചൈത്ര ഇനി ജീവിതത്തിലേക്കില്ല എങ്കിലും ജീവിക്കും പലരിലൂടെ. ഫെബ്രുവരി ആറിന് റിസപ്ഷനിൽ വേദിയിൽ കുഴഞ്ഞു വീണ നവവധുവിനെതിനെ നിംഹാൻസിലേക്ക് കൊണ്ടുപോകുകയും പരിശോധനകൾക്ക് ശേഷം യുവതിക്ക് ബ്രെയിൻ സ്റ്റം സ്ട്രോക്ക് അനുഭവപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു,

കഴിഞ്ഞ ഞായറാഴ്ച്ച ശ്രീബാല ആഞ്ജനേയ ക്ഷേത്രത്തിൽ വെച്ച് ഹൊസകോട്ട് സ്വദേശി കാർത്തിക്കും ചൈത്രയും തമ്മിലുള്ള വിവാഹം നടന്ന ശേഷം വിവാഹ സത്കാരത്തിനിടെ രാത്രി 9.30 ഓടെയാണ്  ചൈത്ര കുഴഞ്ഞു വീണത്.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

ഡോക്ടർമാർ തീവ്രപരിശ്രമം നടത്തിയിട്ടും ചൈത്രയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായില്ല. തുടർന്ന് വ്യാഴാഴ്ചയോടെ മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. സങ്കടങ്ങൾക്കിടയിലും, അവളുടെ സുപ്രധാന അവയവങ്ങൾ ദാനം ചെയ്യാൻ അവളുടെ മാതാപിതാക്കൾ ഉദാരമനസ്കത കാണിച്ചു, തുടർന്ന് അവയവ ദാനത്തിനായുള്ള നടപടികൾ നിംഹാൻസിലെ ഡോക്ടർമാർസ്വീകരിക്കുകയായിരുന്നു.

വിവാഹ സത്കാരത്തിനിടെ വേദിയിൽ കുഴഞ്ഞുവീണ് മസ്തിഷ്‌ക മരണം സംഭവിച്ച പെൺകുട്ടിയുടെ രക്ഷിതാക്കൾ അവളുടെ അവയവങ്ങൾ ദാനം ചെയ്ത നടപടിയെ സംസ്ഥാന ആരോഗ്യമന്ത്രി കെ.സുധാകർ അഭിനന്ദിച്ചു. മഹത്തായ തീരുമാനമാണിതെന്നും എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. ഒട്ടേറെ ജീവിതങ്ങളെ രക്ഷിക്കുന്ന പ്രവൃത്തിയാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts